Don't Miss

മലയാളി ഡോക്ടര്‍ക്ക് കാനഡയില്‍ നിന്നും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്


തിരുവനന്തപുരം: മലയാളിഡോക്ടര്‍ ശാരിക സരസിജയ്ക്ക് കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് റിസര്‍ച്ചില്‍ നിന്നും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്. പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് കിരീടം ഉണ്ണിയുടെ മകളായ ശാരിക ഇപ്പോള്‍ ഒട്ടാവ സര്‍വകലാശാലയില്‍ പോസ്റ്റ്‌ഡോക്ടറല്‍ ഫെലോ ആണ്. അല്‍ഷിമേഴ്സ് രോഗത്തില്‍ ജി-പ്രോട്ടീന്‍ കപ്പിള്‍ഡ് റിസപ്റ്ററുകളുടെ പങ്ക് നിര്‍ണ്ണയിക്കുന്നതിനുള്ള പഠനത്തിനാണ് മൂന്ന് വര്‍ഷത്തെ ഫെലോഷിപ്പ്.


2005 ല്‍ അമേരിക്കയിലെ ഫീനിക്‌സില്‍ നടന്ന ലോകത്തിലെ ഏറ്റവും വലിയ പ്രീ-കോളേജ് സയന്‍സ് കോണ്‍ഫ്രന്‍സായ ഇന്റല്‍ ഇന്റര്‍നാഷണല്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച 7 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു ശാരിക. തുടര്‍ന്ന് ഫുള്‍ ട്യൂഷന്‍ സ്‌കോളര്‍ഷിപ്പോടെ ന്യൂയോര്‍ക്ക് ആല്‍ബാനി കോളേജ് ഓഫ് ഫാര്‍മസി ആന്‍ഡ് ഹെല്‍ത്ത് സയന്‍സസില്‍ നിന്ന് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ ബിരുദം നേടി. അല്‍ഷിമേഴ്സ് രോഗത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തി ബയോമെഡിക്കല്‍ സയന്‍സസില്‍ പിഎച്ച്ഡിയും നേടി.

ഡോ. ശാരികയുടെ പ്രബന്ധങ്ങള്‍ ജനിറ്റിക്‌സ്, ഇലൈഫ്, ഏജിംഗ് സെല്‍ തുടങ്ങിയ പ്രശസ്ത ജേണലുകളില്‍ പ്രസിദ്ധീകരിക്കുകയും വിവിധ അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനങ്ങളില്‍ അവതരിപ്പിക്കുകയും ചെയ്തു. കേരള പിഡബ്ല്യുഡി റിട്ട. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സരസിജയാണ് അമ്മ. സുകൃത്‌ കൃഷ്ണകുമാര്‍ സഹോദരനാണ്.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions