Don't Miss

പ്രവാസികളുടെ കാത്തിരിപ്പ് നീളുന്നു; അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം ആഗസ്റ്റ് 31 വരെ നീട്ടി


ന്യൂഡല്‍ഹി: രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം കേന്ദ്രം ആഗസ്റ്റ് 31 വരെ നീട്ടി. മറ്റ് രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ അനുവദിക്കുന്ന സമയത്ത് ഇന്ത്യയിലെയും യാത്രാ നിയന്ത്രണങ്ങള്‍ നീക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

വിലക്ക് ഈ മാസം 31 ന് അവസാനിക്കാനിരിക്കയാണ് തീരുമാനം. നിരോധനം നീക്കാനുള്ള ചര്‍ച്ചകള്‍ തുടര്‍ന്നുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിദേശ രാജ്യങ്ങളിലടക്കം കൊവിഡ് വ്യാപനം കുറയാത്തതും രാജ്യത്തെ മൂന്നാം തരംഗ ഭീക്ഷണിയും കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിവരം. ഇത് കേരളത്തിലടക്കമുള്ള രാജ്യത്തെ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയായി. കൊവിഡ് രണ്ടാംതരംഗത്തിന് ശേഷമാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അതേസമയം, ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യു.എ.ഇ ആഗസ്റ്റ് ഏഴുവരെ നീട്ടി. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്കാണ് നിരോധനം നീട്ടിയതെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചത്.

ഇന്ത്യയില്‍ നിന്ന് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സര്‍വീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍ലൈന്‍സും അറിയിച്ചു.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions