Don't Miss

ജലീലിന്റെ പുതിയ അവതാരം

കൊച്ചി: മാസങ്ങള്‍ക്കു മുമ്പ് ഈന്തപ്പഴ-സ്വര്‍ണ -ഡോളര്‍ക്കടത്തുമായി ബന്ധപ്പെട്ടു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പ്രധാന നോട്ടപ്പുള്ളിയായിരുന്നു മന്ത്രിയായിരുന്ന കെടി ജലീല്‍. അന്ന് ഇഡിയുടെ മുമ്പില്‍ ചോദ്യം ചെയ്യലിന് ജലീല്‍ ഹാജരായത് മറ്റൊരാളുടെ വാഹനത്തില്‍ രഹസ്യമായി പിന്‍വാതിലൂടെ എത്തിയാണ്. മാധ്യമങ്ങളെ വെട്ടിച്ചും അവരോടു സംസാരിക്കാതെ ഫേസ്‍ബുക് പോസ്റ്റിലൂടെയുമായിരുന്നു അന്ന് ഇഡിക്കെതിരെ ജലീലില്‍ ആഞ്ഞടിച്ചത്. പിന്നീട് ലോകായുക്ത പരാമര്‍ശങ്ങളുടെ പേരില്‍ മന്ത്രികസേര ഒഴിഞ്ഞു നാണംകെട്ടു ഇറങ്ങേണ്ടിയും വന്നു. അന്ന് ഇഡിയുടെ പ്രവര്‍ത്തനത്തെയും അന്വേഷണത്തെയും രൂക്ഷമായി വിമര്‍ശിച്ചു വന്ന ജലീല്‍ മാസങ്ങള്‍ക്കിപ്പുറം ഇഡിയെ സഹായിക്കാനുള്ള പുതിയ അവതാരമെടുത്തിരിക്കുകയാണ്. മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടിയുടെ ബിനാമി ഇടപാടിന്റെ തെളിവുകള്‍ നിരത്തുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ ജലീല്‍.

കുഞ്ഞാലിക്കുട്ടിക്ക് എതിരെ ഉയര്‍ത്തിയ ശതകോടികളുടെ കള്ളപ്പണ ആരോപണത്തില്‍ തെളിവ് നല്‍കാന്‍ ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ മുന്‍വാതിലിലൂടെ മാധ്യമങ്ങള്‍ക്കു മുഖം കൊടുത്തും അവരോടു സംസാരിച്ചും എത്തി. 'തിരിച്ച് വന്നിട്ട് പറയാം' എന്നായിരുന്നു കെ ടി ജലീല്‍ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീലേക്ക് കയറുന്നതിന് മുന്‍പ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈന്തപ്പഴ വിവാദത്തില്‍ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളെ പറ്റിച്ചു കാറ് മാറി സ്ഥലം വിട്ട അതേ ജലീല്‍.

മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ പികെ കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്നായിരുന്നു കെ ടി ജലീലിന്റെ ആരോപണം. എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് 300 കോടി കള്ളപ്പണം ഉണ്ടെന്നും ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി നടപടി. ചുരുങ്ങിയ കാലയളവില്‍ മാത്രം പത്ത് കോടിയുടെ ഇടപാടുകള്‍ ഉള്‍പ്പെട ബെനാമി അക്കൗണ്ടുകളുടെ പലിശയും പലിശ വാങ്ങാത്ത കോടിക്കണക്കിന് നിക്ഷേപങ്ങളുടെ പലിശയും അടക്കം പലിശയിനത്തില്‍ കോടികളാണ് പികെ കുഞ്ഞാലിക്കുട്ടിയുടേ നേതൃത്വത്തില്‍ വെട്ടിച്ചത് എന്നും ജലീല്‍ ആരോപണം ഉയര്‍ത്തിയിരുന്നു.
600 കോടി രൂപയുടെ മലപ്പുറത്ത് ലീഗിന്റെ നിയന്ത്രണത്തിലുള്ള പല സഹകരണ ബാങ്കുകളും കേരള ബാങ്കില്‍ ചേരാന്‍ വിസമ്മതിക്കുന്നതിന്റെ കാരണവും ഈ കള്ളപ്പണ നിക്ഷേപമാണെന്നും ജലീല്‍ പറഞ്ഞിരുന്നു.

എ. ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 110 കോടിയോളം രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. 2018മുതല്‍ തന്നെ ബാങ്കില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി സഹകരണവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബാങ്കില്‍ നിന്ന് സെക്രട്ടറിയായി വിരമിച്ചയാള്‍ പിറ്റേന്ന് തന്നെ ഡയറക്ടര്‍ ആയി ചുമതലയേറ്റത് മുതല്‍ ക്രമക്കേടുകളുടെ പേരില്‍ ആരോപണങ്ങള്‍ ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന്റെയെല്ലാം പിന്നില്‍ കുഞ്ഞാലിക്കുട്ടിയാണെന്നും ഇതുസംബന്ധിച്ചു തെളിവുകള്‍ വരും നല്‍കുമെന്നും ജലീല്‍ പറഞ്ഞിരുന്നു.

എന്നാല്‍ സഹകരണബാങ്കുകളെ മറയാക്കി കുഞ്ഞാലിക്കുട്ടി മാത്രമാണോ ബിനാമി ഇടപാടും കള്ളപ്പണവും നടത്തുന്നത്? കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളും തങ്ങള്‍ ഭരിക്കുന്ന സഹകരണബാങ്കുകളെ കള്ളപ്പണ നിക്ഷേപത്തിനും വെട്ടിപ്പിനും ഉപയോഗിച്ച് വരുകയാണ്. കരുവന്നൂര്‍ ബാങ്കില്‍ ശതകോടികളുടെ ക്രമക്കേട് നടത്തിയത് ജലീലിന്റെ സിപിഎം ഭരണ സമിതിയാണ്. അതിനാല്‍ ഇവിടെ ഇമേജുമാറ്റത്തിനുള്ള ശ്രമമായാണ് ജലീലിന്റെ നീക്കത്തെ കാണാനാവൂ.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions