ഇന്ത്യന്‍ കപ്പലിന് നേരെ കടല്‍ക്കൊള്ളക്കാരുടെ അക്രമം. എം വി ടാമ്പന്‍ എന്ന കപ്പലിന് നേരെയായിരുന്നു അക്രമം. സെന്‍ട്രല്‍ ആഫ്രിക്കന്‍ രാജ്യമായ ഗാബോനിലെ ഓവണ്ടോ ആങ്കറെജില്‍ തകരാറിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട കപ്പലില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് കൊള്ളക്കാര്‍ കടന്നുകയറിയത്. 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. കണ്ണൂര്‍ സ്വദേശിയായ ദീപക് ഉദയരാജും കൊച്ചി സ്വദേശി ഷായല്‍ സേവിയറുമാണ് കപ്പലിലുള്ള മലയാളികള്‍. കപ്പലിലെ രണ്ടുപേര്‍ക്ക് വെടിയേറ്റു. ഒരാളെ കുറിച്ച് വിവരമില്ലെന്നും കമ്പനി വ്യക്തമാക്കി.
ര്‍, ണ്‍, ല്‍, ന്‍, ള്‍
കപ്പലിലെ ചീഫ് ഓഫീസര്‍ നൗരിയല്‍ വികാസ്, കുക്ക് ഘോഷ് സുനില്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്. ഇരുവരെയും ഗാബോനിലെ ആശുപത്രിയിലേക്ക് മാറ്റി. ഉടന്‍ ശാസ്ത്രക്രിയക്ക് വിധേയമാക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. സെക്കന്റ് എഞ്ചിനീയര്‍ കുമാര്‍ പങ്കജിനെ തട്ടിക്കൊണ്ട് പോയി. ഇദ്ദേഹത്തെ കുറിച്ച് നിലവില്‍ വിവരമൊന്നും ലഭിച്ചിട്ടില്ല. കണ്ണൂര്‍ സിറ്റി മരക്കാര്‍ക്കണ്ടി സ്വദേശി ദീപക് ഉദയരാജ് കപ്പലില്‍ ഉണ്ടെന്നും കപ്പല്‍ തട്ടിയെടുത്തെന്നും ഇന്ന് രാവിലെയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഇന്ന് രാവിലെ ദീപക് വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്നു. നിലവില്‍ സുരക്ഷിതരാണെന്നും എന്നാല്‍ പേടിപ്പെടുത്തുന്ന സാഹചര്യമാണെന്നും ദീപക് ബന്ധുക്കളെ അറിയിച്ചു. കപ്പലിലെ സെക്കന്‍ഡ് ഓഫീസറാണ്.
കൊള്ളക്കാരുടെ ഭീതി അകന്നിട്ടില്ലെന്ന് സെക്കന്‍ഡ് ഓഫീസറായ ദീപക് പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും സഹായം ലഭ്യമാകുമോയെന്ന് വിവരം ലഭിച്ചിട്ടില്ലെന്നും ദീപക് പറഞ്ഞു.
മലയാളി ഓഫീസറുടെ വാക്കുകള്‍:
അഞ്ചാം തിയതി അര്‍ധരാത്രിയാണ് ആക്രമണം ഉണ്ടായത്. രണ്ട് കൊള്ളക്കാര്‍ കപ്പിലേക്ക് ഇരച്ചെത്തി, കപ്പലിനുള്ളിലുണ്ടായിരുന്ന മൂന്ന് പേരെ അവര്‍ പിടിച്ചുകൊണ്ടുവന്നു. കപ്പലിലുണ്ടായിരുന്ന കുക്കിനെ അവര്‍ മൂന്ന് തവണ വെടിവെച്ചു. സെക്കന്‍ഡ് എഞ്ചിനീയറെ അവര്‍ തട്ടിക്കൊണ്ടുപോയി. ഗബോണിലെ ആങ്കറേജിലാണ് ഞങ്ങള്‍ ഇപ്പോള്‍ ഉള്ളത്. കപ്പിലുള്ള കൊച്ചി സ്വദേശിയായ മലയാളിയും എന്നോടൊപ്പമുണ്ട്. അവര്‍ എഞ്ചിനുള്ളില്‍ ഉണ്ട്. ഞങ്ങള്‍ മുകളിലാണ്. വാച്ച് ടവര്‍ ഡ്യൂട്ടിലാണ് ഞങ്ങള്‍. ഭീതിയിലാണ്, അവരെപ്പോള്‍ എങ്കിലും തിരിച്ചുവന്നേക്കാമെന്നും ഭയമുണ്ട്.
തട്ടിക്കൊണ്ടുപോയ ആളുടെ വിവരം ഇപ്പോഴും ലഭ്യമല്ല. കൊള്ളക്കാര്‍ ബന്ധപ്പെട്ടിട്ടുമില്ല. കേന്ദ്ര സര്‍ക്കാരുമായി ഞങ്ങള്‍ സഹായം തേടിയിരുന്നു. വെടിയേറ്റ വ്യക്തിയുടെ സര്‍ജറി പൂര്‍ത്തിയാക്കി. അപകടനില തരണം ചെയ്തുവെന്നാണ് വിവരം. അര്‍ധരാത്രി സഹായത്തിനായി വിളിച്ചെങ്കിലും രാവിലെയാണ് സഹയാമെത്തിയത്. അതുവരെ ഭയാനകമായ അവസ്ഥയിലൂടെയാണ് ഞങ്ങള്‍ കടന്നുപോയത്. കപ്പലിലുള്ള സഹപ്രവര്‍ത്തകര്‍ ജീവിനോടെയുണ്ടോയെന്ന് വരെ വ്യക്തമായിരുന്നില്ല. കമ്പനി എന്താണ് പറയുന്നതെന്ന് അറിയില്ല.