Don't Miss

ഇന്ത്യന്‍ ടീമില്‍ 'തല' മാറ്റം: കോലിയ്ക്ക് പകരം രോഹിത് എത്തുമ്പോള്‍...

ഇംഗ്ലണ്ടിലെ പര്യടനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നേതൃമാറ്റത്തിനു വഴിയൊരുക്കുന്നു. ബി.സി.സി.ഐ. വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അടുത്തമാസം യു.എ.ഇയിലും ഒമാനിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പിനു ശേഷം ഇന്ത്യയുടെ പരിമിത ഓവര്‍ ടീമുകളുടെ നായക സ്ഥാനത്തു നിന്ന് വിരാട് കോലി പടിയിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കോലിക്ക് പകരം രോഹിത് ശര്‍മ വൈറ്റ്‌ബോള്‍ ക്രിക്കറ്റിനുള്ള ടീം ഇന്ത്യയെ നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം നായകനായി തുടരാമെന്നും പരിമിത ഓവര്‍ ക്രിക്കറ്റിന്റെ ചുമതല മറ്റാരെയെങ്കിലും ഏല്‍പിക്കണമെന്നും കോലി ബി.സി.സി.ഐയോട് ആവശ്യപ്പെട്ടതായാണ് അനൗദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബാറ്റിങ്ങില്‍ ഉള്ള ഫോമില്ലായ്മ്മയാണ് കോലിയെ ഇതിനു പ്രേരിപ്പിച്ചിരിക്കുന്നത്. രണ്ടരവര്‍ഷത്തിലേറെയായി കോലി അന്താരാഷ്ട്ര സെഞ്ചുറി നേടിയിട്ട്. ഇംഗ്ലണ്ടിലും മൂന്നക്കം തികയ്ക്കാനായില്ല. ക്യാപ്റ്റന്‍സി കോലിയുടെ ബാറ്റിങ്ങിനെ ബാധിച്ചു തുടങ്ങിയെന്നു നിരീക്ഷണം ഉണ്ട്. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് കോലി ക്യാപ്റ്റന്‍സി ഒഴിയുന്നത്. ഇംഗ്ലണ്ടില്‍ ഒരു സെഞ്ചുറിയും രണ്ടു അര്‍ദ്ധ സെഞ്ചുറിയുമായി രോഹിത് ആയിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

കോലിക്ക് പകരം രോഹിത് ശര്‍മയെ നായക സ്ഥാനത്തേക്ക് പരിഗണിക്കാനാണ് ബി.സി.സി.ഐ. ആലോചിക്കുന്നത്. ഐ.പി.എല്ലിലും കോലിയുടെ അഭാവത്തില്‍ ടീം ഇന്ത്യയെ നയിക്കാന്‍ കിട്ടിയ അവസരങ്ങളിലും നായകനെന്ന നിലയില്‍ രോഹിത് തന്റെ പാടവം തെളിയിച്ചിരുന്നു. 2017-ല്‍ ധോണിയില്‍ നിന്ന് വൈറ്റ് ബോള്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്തതിനു ശേഷം മൂന്നുഫോര്‍മാറ്റിലും ഇന്ത്യയെ നയിച്ചത് കോലിയാണ്. എ്ന്നാല്‍ ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ ഒന്നിലും തന്നെ കോലിക്ക് ഇന്ത്യയെ ജയത്തിലേക്ക് നയിക്കാനായില്ല.

കോലിയുടെ കീഴില്‍ 2017-ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ തോറ്റ ഇന്ത്യ 2019-ലെ ലോകകപ്പില്‍ സെമിയില്‍ പുറത്തായിരുന്നു. 65 ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച് 38 ടെസ്റ്റില്‍ വിജയത്തിലെത്തിച്ചു. 95 ഏകദിനത്തില്‍ നിന്ന് 65-ലും ജയം നേടിക്കൊടുത്തു. 45 ടി20യില്‍ നിന്ന് 29 ജയവും നേടിക്കൊടുത്തു. മികച്ച റെക്കോഡാണ് നായകനെന്ന നിലയില്‍ കോലിയുടെ പേരിലുള്ളത്.

അതേസമയം, ഐ.പി.എല്ലിലെ രോഹിത് ശര്‍മയുടെ നായകനെന്ന നിലയിലെ റെക്കോഡുകള്‍ അതിലും മികച്ചതാണ്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐ.പി.എല്‍. കിരീടം ചൂടിക്കാന്‍ രോഹിതിനായിട്ടുണ്ട്. രവിശാസ്ത്രി പോയി പുതിയ കോച്ച് വരുന്നതോടെ കോലിക്കു പകരം രോഹിത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions