Don't Miss

കോഴിക്കോട്ട് മുലപ്പാല്‍ ബാങ്ക് തുടങ്ങി; കേരളത്തിലെ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഇതാദ്യം

കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ആദ്യ മുലപ്പാല്‍ ബാങ്ക് കോഴിക്കോട്ട് തുടങ്ങി. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് കീഴില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ആരംഭിച്ച മുലപ്പാല്‍ ബാങ്കിന്റെ (ഹ്യുമന്‍ മില്‍ക്ക് ബാങ്ക്) ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.

പ്രസവം കഴിഞ്ഞ അമ്മമാര്‍, കുട്ടികള്‍ ന്യൂബോണ്‍ ഐ.സി.യുവിലുള്ള അമ്മമാര്‍, മുലപ്പാലൂട്ടുന്ന അമ്മമാര്‍, മുലപ്പാലൂട്ടുന്ന ജീവനക്കാര്‍, നവജാത ശിശുവിഭാഗം ഒ.പി.യിലെത്തുന്ന അമ്മമാര്‍ തുടങ്ങിയ മുലപ്പാലൂട്ടുന്നവരില്‍ സ്വമേധയാ മുലപ്പാല്‍ ദാനം ചെയ്യാന്‍ സമ്മതമുള്ളവരില്‍നിന്നാണ് സ്വീകരിക്കുക. ഇവരില്‍ നിന്നും സമ്മതപത്രം വാങ്ങിയശേഷം സ്‌ക്രീനിങ് ടെസ്റ്റ് നടത്തി മറ്റ് അസുഖങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തും.

ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് പ്രത്യേകം ബോട്ടിലുകളില്‍ മുലപ്പാല്‍ ശേഖരിക്കും. രണ്ട് മുതല്‍ എട്ടു ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ സൂക്ഷിക്കുകയും പാസ്ചുറൈസേഷന്‍ നടത്തി പ്രത്യേക സംഭരണികളിലേക്ക് മാറ്റുകയും ചെയ്യും. പാസ്ചുറൈസേഷന്‍ ചെയ്ത പാല്‍ അണുവിമുക്തമാണെന്ന് മൈക്രോബയോളജി പരിശോധനയിലൂടെ സ്ഥിരീകരിക്കും. തുടര്‍ന്ന് ആവശ്യക്കാരായ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കും. ഉദ്ഘാടനചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയായി.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions