Don't Miss

ബിജെപി വിട്ടെത്തിയ സിദ്ദുവിന്റെ 'അപ്പര്‍കട്ട്' ; പഞ്ചാബിലും കോണ്‍ഗ്രസിന്റെ വെടി തീര്‍ന്നു

ചണ്ഡീഗഢ്: കോണ്‍ഗ്രസിന്റെ ശക്തനായ ഒരു മുഖ്യമന്ത്രി കൂടി പാളയത്തില്‍ പടയില്‍ പുറത്തായി. മോഡി-അമിത് ഷാ കൂട്ടുകെട്ടിനെ വെല്ലുവിളിച്ചു പഞ്ചാബില്‍ കോണ്‍ഗ്രസിനെ മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിച്ച ക്യാപ്റ്റന് കാലാവധി പൂര്‍ത്തിയാക്കാനാവാതെ പടിയിറങ്ങേണ്ടിവന്നു. അതിനു വഴിമരുന്നിട്ടു ബിജെപിയില്‍ നിന്നെത്തി പിസിസി പ്രസിഡന്റ് ആയ നവജ്യോത് സിങ് സിദ്ദുവും.തനിക്ക് അങ്ങേയറ്റം അപമാനിതനായി അനുഭവപ്പെട്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം വെച്ച അമരീന്ദര്‍ സിങ് വ്യക്തമാക്കി.

'മൂന്നാം തവണയാണ് ഇതുപോലെ സംഭവിക്കുന്നത്. എംഎല്‍എമാരെ രണ്ട് തവണ ഡല്‍ഹിക്ക് വിളിപ്പിച്ചു. ഇപ്പോളിതാ മൂന്നാം തവണ കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് യോഗത്തിലും വിളിപ്പിച്ചു. എന്റെ കഴിവില്‍ സംശയത്തിന്റെ പാടുണ്ടെങ്കില്‍, ഞാന്‍ അപമാനിക്കപ്പെട്ടതായി തോന്നും,' വിങ്ങലോടെ അദ്ദേഹം പറഞ്ഞു.

'ഭാവി പരിപാടികളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. 'അക്കാര്യം പിന്നീട് തീരുമാനിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ആള്‍ എന്ന നിലയില്‍ പാര്‍ട്ടിയില്‍ ഉണ്ടാകും. സഹപ്രവര്‍ത്തകരോട് സംസാരിച്ച് ഭാവി തീരുമാനമെടുക്കും,' അദ്ദേഹം പറഞ്ഞു. ഇനി അദ്ദേഹം ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമോ എന്നാണ് അറിയേണ്ടത് .

കോണ്‍ഗ്രസ് അധ്യക്ഷയുമായി ഫോണില്‍ സംസാരിച്ച അമരീന്ദര്‍ സിങ് പാര്‍ട്ടിയില്‍ വീണ്ടും അപമാനിക്കപ്പെടുകയാണെന്ന് അറിയിച്ചു. ഏറെ നാളായി ഇരുനേതാക്കളും തുടരുന്ന തര്‍ക്കത്തില്‍ അമരീന്ദറിനൊപ്പമായിരുന്നു ഹൈക്കമാന്‍ഡ് നിലയുറപ്പിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തര്‍ക്കം തുടര്‍ന്നാല്‍ അത് ഗുണകരമാകില്ല എന്ന നിലപാടിലേക്ക് ഹൈക്കമാന്‍ഡ് എത്തി. മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎല്‍എ മാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് നീക്കം. 77 കോണ്‍ഗ്രസ് എംഎല്‍എ മാരില്‍ ഭൂരിപക്ഷവും സിദ്ദുവിനെ പിന്തുണച്ചതോടെ അമരീന്ദറിനോട് രാജിവെക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയായിരുന്നു.

സുനില്‍ ഢാക്കര്‍, മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രതാപ് സിങ് ബജ്വ, ബിയാന്ത് സിങിന്റെ പേരമകന്‍ രവനീത് സിങ് ഭിട്ടു എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി പഞ്ചാബില്‍ മുന്നിലെത്തുമെന്നു അഭിപ്രായ സര്‍വേകള്‍ പറഞ്ഞിരുന്നു. ഇതിന്റെ പേര് പറഞ്ഞാണ് അമരീന്ദറിനെ തെറിപ്പിക്കാന്‍ സിദ്ദുവും കൂട്ടരും ശ്രമിച്ചത്.

കോണ്‍ഗ്രസിനു ദേശീയ തലത്തില്‍ ഒരു സ്ഥിരം അധ്യക്ഷന്‍ പോലുമില്ല. അധികാരവും സ്ഥാനമാനങ്ങളും നഷ്ടപ്പെടുന്ന നേതാക്കള്‍ ബിജെപിയിലേയ്ക്കും മറ്റു പാര്‍ട്ടികളിലേയ്ക്കും ചേക്കേറുന്നു. കേരളത്തില്‍ സിപിഎമ്മിലേയ്ക്കാണ് ഒഴുക്ക്. രാജ്യവ്യാപകമായി കോണ്‍ഗ്രസിലുണ്ടാകുന്ന ആഭ്യന്തര കലഹവും 'കാറ്റു വീഴ്ച' യും ബിജെപി ലക്ഷ്യമിടുന്ന 'കോണ്‍ഗ്രസ് മുക്ത ഭാരത'ത്തിലേക്ക് അടുക്കുന്ന സ്ഥിതിയാണ്.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions