Don't Miss

മണിയംകുന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മാതൃക- പി ബി നൂഹ്; സ്കൂള്‍ റേഡിയോ 'ബെല്‍ മൗണ്ട്' ലോഞ്ച് ചെയ്തു


പൂഞ്ഞാര്‍ മണിയംകുന്ന് സെന്റ് ജോസഫ് യുപ സ്കൂളിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് വില്ല സ്പീച്ച് വില്ലേജിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിശീലനപരിപാടികളുടെ ആദ്യ ബാച്ചിന്റെ കോണ്‍വക്കേഷനും സ്കൂള്‍ റേഡിയോ ലോഞ്ചിംഗും കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റികളുടെ രജിട്രാറും ലൈഫ് മിഷന്‍ സി.ഇ.ഒ. യുമായ പി. ബി. നൂഹ് ഐഎഎസ് നിര്‍വഹിച്ചു.

ഇത്രയും ചെറുപ്പത്തിലെ ഇത്രയും ശ്രേഷ്ഠമായ വിദ്യാഭ്യാസം ലഭിക്കുന്നത് ഭാഗ്യം ആണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക ഉത്തരവാദിത്വം നിറവേറ്റി സാമൂഹ്യ ഐക്യത്തിലേക്ക് ആയിരിക്കണം വിദ്യാഭ്യാസം നമ്മെ നയിക്കേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

ഇന്ന് എയ്ഡഡ് സ്കൂള്‍ മേഖലയിലെ കുട്ടികള്‍ നേരിടുന്ന ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളികള്‍ക്കൊരു പരിഹാരമായാണ് മണിയംകുന്ന് സ്കൂള്‍ ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചത്. സാധാരണ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് വ്യത്യസ്തമായി ലെക്ചട്യൂറിങ് ലക്‌ചറിംഗ് രീതിയിലുള്ള അധ്യാപനം ഒഴിവാക്കി പൂര്‍ണമായും ഇന്ററാക്ടീവ് സെക്ഷന്‍സ് വഴിയാണ് ക്ലാസ്സുകള്‍ എടുത്തത്. പതിനാറു പേര്‍ വീതമുള്ള ബാച്ചുകളായാണ് കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള ഇംഗ്ലീഷ് ഭാഷാ പരിശീലനം നല്‍കുന്നത്. ഇപ്പോള്‍ മൂന്നാമത് ബാച്ചിന്റെ പരിശീലനം നടന്നുകൊണ്ടിരിക്കുന്നു.

പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും, തങ്ങളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തി പൊതു സമൂഹത്തിന് സന്തോഷം പകരാന്‍ കഴിയുന്ന വിധത്തില്‍ കുട്ടികള്‍ക്ക്‌ വിവിധ പരിപാടികള്‍ അവതരിപ്പിക്കാനുള്ള ഒരു വേദിയായ 'ബെല്‍ മൗണ്ട്' റേഡിയോയുടെ ഉദ്ഘാടനവും നടത്തപ്പെട്ടു. ആഴ്ചയില്‍ മൂന്ന് ദിവസം രാവിലെയും വൈകുന്നേരവുമായിരിക്കും റേഡിയോയില്‍ പരിപാടികള്‍ അവതരിപ്പികുന്നത്. ഫേസ്ബുക് പ്ലാറ്റ്ഫോമിലൂടെ നടത്തുന്ന റേഡിയോ പരിപാടികള്‍ ആസ്വദിക്കുന്നതിന് 'റേഡിയോ ബെല്‍ മൗണ്ട് ' ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്താല്‍ മതിയാവും.

ഉദ്ഘാടന പരിപാടി പൂര്‍ണ്ണമായി നയിച്ചതും അതില്‍ സംസാരിച്ചതും കുട്ടികള്‍ മാത്രമായിരുന്നു എന്നുള്ളത് പുതുമയുള്ള കാര്യമായിരുന്നു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ ബെര്‍ക്കുമാന്‍സ് കുന്നുംപുറം, സ്കൂള്‍ മാനേജര്‍ ഫാ സിറിയക് കൊച്ചു കൈപ്പെട്ടിയില്‍, പഞ്ചായത്ത് പ്രസിഡണ്ട് ഗീത നോബിള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാര്‍, വൈസ് പ്രസിഡന്റ് തോമസുകുട്ടി കരിയാപുരയിടം, മെമ്പര്‍മാരായ ലിസമ്മ സണ്ണി, മോഹനന്‍ നായര്‍, ഉഷാകുമാരി, ജനാര്‍ദനന്‍, അനില്‍കുമാര്‍, AEO ശ്യാമള, BPC നയന, BRC TRAINER ജോബി, എഴുത്തുകാരനായ ചാക്കോ സി. പൊരിയത്ത്, SMV HSS പ്രിന്‍സിപ്പല്‍ ജോണ്‍സണ്‍ സാര്‍, റിട്ട. പ്രൊഫ . C.M. ജോര്‍ജ്ജ്, റിട്ട. HM റെജിമോന്‍ ചെറിയാന്‍, മീനച്ചില്‍ നദീ സംരക്ഷണ സമിതി കോഡിനേറ്റര്‍ എബി പൂണ്ടിക്കുളം, ജസ്റ്റിന്‍ കിഴക്കേത്തോട്ടം എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions