Don't Miss

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 19 കാരനെ കാണാന്‍ 16കാരി സ്വീഡനില്‍ നിന്ന് മുംബൈയില്‍

മുബൈ: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രണയത്തിലായ പത്തൊമ്പതുകാരനായ സുഹൃത്തിനെ കാണാന്‍ സ്വീഡിഷുകാരിയായ പതിനാറുകാരി മുംബൈയിലെത്തി. മുംബൈ പൊലീസ് തക്കസമയത്ത് ഇടപെട്ടതോടെ പെണ്‍കുട്ടിയെ കണ്ടെത്തി കുടുംബത്തോടൊപ്പം നാട്ടിലേക്കയച്ചു.

മുംബൈ സ്വദേശിയുമായി പെണ്‍കുട്ടി കുറച്ചുനാളുകളായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നവംബറിലാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്.

സ്വീഡനില്‍ നിന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഇന്റര്‍പോളില്‍ നിന്ന് യെല്ലോ നോട്ടീസ് മുംബൈ പൊലീസിന് ലഭിച്ചിരുന്നു. പെണ്‍കുട്ടി ഇന്ത്യയില്‍ എത്തിയെന്ന് വിവരം ലഭിച്ചതോടെ രാജ്യത്തെമ്പാടും വിവരം അറിയിച്ചിരുന്നു.

ഇതോടെ മുംബൈ പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ സുഹൃത്തായ യുവാവിനെ കണ്ടെത്തുകയുമായിരുന്നു.

പെണ്‍കുട്ടി മുംബൈയിലുള്ള ചിറ്റ് ക്യാംപിലാണെന്ന് ഇയാളാണ് പൊലീസിന് മൊഴി നല്‍കിയത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കകയും ദക്ഷിണ മുംബൈയിലെ ദോംഗ്രിയിലുള്ള ചില്‍ഡ്രന്‍സ് ഹോമിലേയ്ക്ക് മാറ്റുകയും ചെയ്തു.

പെണ്‍കുട്ടിയെ നഗരത്തില്‍ നിന്ന് കണ്ടെത്തിയതോടെ സ്വീഡനിലുള്ള കുടുംബത്തെ വിവരമറിയിക്കുകയുമായിരുന്നു. കുട്ടിയെ മടക്കിക്കൊണ്ടു പോകാനായി വെള്ളിയാഴ്ച അച്ഛന്‍ അടക്കമുള്ളവര്‍ സ്വീഡനില്‍ നിന്ന് മുംബൈയിലെത്തി. നടപടികള്‍ക്ക് ശേഷം കുട്ടിയെ കുടുംബത്തിന് കൈമാറിയെന്നും കുട്ടിയുമായി കുടുംബം തിരിച്ചു സ്വീഡനിലേയ്ക്ക് തന്നെ പോയെന്നും പൊലീസ് വ്യക്തമാക്കി.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions