കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ തലയറുത്ത് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശ് ചിറ്റൂര്‍ ജില്ലയിലെ റെനിഗുണ്ടയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. 53കാരനായ ഭശ്യാം രവിചന്ദ്രനെ ഭാര്യ വസുന്ധരയാണ് (50) കൊലപ്പെടുത്തിയത്. അറുത്തെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതി കുറ്റമേറ്റു പറഞ്ഞ് കീഴടങ്ങി. വസുന്ധരയെ പൊലീസ് അറസ്റ്റ് ചെയ്തു. വസുന്ധര കീഴടങ്ങിയതിന് ശേഷം പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ഭശ്യാം രവിചന്ദ്രന്റെ തലയറുത്തു മാറ്റിയ മൃതദേഹം കണ്ടെത്തിയത്.
ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി ഓട്ടോയിലാണ് സ്ത്രീ പോലീസ് സ്‌റ്റേഷന് മുന്നില്‍ വന്നിറങ്ങിയത്. തുടര്‍ന്ന് പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ തലയുമായി നടന്ന് പോലീസ് സ്‌റ്റേഷനുള്ളിലേക്ക് കടന്ന് കൊലപാതക വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. 25 വര്‍ഷം മുമ്പായിരുന്നു വ്യവസായിയായ രവിചന്ദറിന്റെയും വസുന്ധരയുടെയും വിവാഹം.
ഭര്‍ത്താവിന്റെ മറ്റു സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തുകൊണ്ട് വീട്ടില്‍ വഴക്ക് പതിവായിരുന്നു. വ്യാഴാഴ്ച്ച ഇവര്‍ തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കം നിലനിന്നിരുന്നുവെന്നും തുടര്‍ന്ന് വസുന്ധര കത്തിയെടുത്ത് ഭര്‍ത്താവിനെ ആവര്‍ത്തിച്ച് വെട്ടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് ഭര്‍ത്താവിന്റെ അറുത്തു മാറ്റിയ തലയുമായെത്തിയ ഭാര്യ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇവര്‍ക്ക് 20 വയസുള്ള മകനുണ്ട്. മാനസികമായി വെല്ലുവിളി നേരിടുന്നയാളാണ് കുട്ടിയെന്നും പൊലീസ് പറഞ്ഞു. സംഭവസമയത്ത് കുട്ടി വീട്ടില്‍ ഉണ്ടായിരുന്നില്ല.