Don't Miss

പണപ്പെരുപ്പം ബാധിക്കാത്ത ശമ്പളക്കരാര്‍ ആവശ്യപ്പെട്ട് എന്‍എച്ച്എസ് ജീവനക്കാര്‍

ലണ്ടന്‍: ജോലിഭാരം കൂടിയിട്ടും അതിനനുസരിച്ചു ശമ്പള വര്‍ദ്ധനവ് ലഭിക്കാത്ത എന്‍എച്ച്എസ് ജീവനക്കാര്‍ ജോലി മതിയാക്കുന്ന പ്രവണത കൂടിവരുന്നു. പണിയെടുത്ത് മടുത്ത ജോലിക്കാര്‍ എന്‍എച്ച്എസ് ഉപേക്ഷിക്കാനുള്ള സാധ്യതയും യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു. മെഡിക്കല്‍ ജീവനക്കാരെ ഈ വിധം നഷ്ടമാകുന്നത് ഒഴിവാക്കാന്‍ ശമ്പളം കൂട്ടുകയാണ് വേണ്ടതെന്ന് സ്വതന്ത്ര എന്‍എച്ച്എസ് പേ റിവ്യൂ ബോഡിയെ ഇവര്‍ അറിയിച്ചു. പണപ്പെരുപ്പം ബാധിക്കാത്ത ശമ്പളക്കരാര്‍ ആണ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ മാസം 5.4 ശതമാനമാണ് പണപ്പെരുപ്പം ഉയര്‍ന്നത്. 30 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന തോതാണിത്.

പണപ്പെരുപ്പത്തില്‍ നിന്നും സുരക്ഷിതമായ തരത്തിലുള്ള ശമ്പള വര്‍ദ്ധനവ് നല്‍കണമെന്ന യൂണിയനുകളുടെ ആവശ്യത്തെ ഹെല്‍ത്ത്കെയര്‍ ജീവനക്കാര്‍ പിന്തുണച്ചു. ഹെല്‍ത്ത് സര്‍വ്വീസ് തകര്‍ച്ചയുടെ വക്കിലാണെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ശമ്പളവര്‍ദ്ധനയുടെ രീതിയെക്കുറിച്ച് ജീവനക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ 1.2 മില്ല്യണ്‍ ഹെല്‍ത്ത് സ്റ്റാഫിനെ പ്രതിനിധീകരിക്കുന്ന 14 യൂണിയനുകളാണ് സര്‍ക്കാരിനോട് ശമ്പള വര്‍ദ്ധന നടപ്പാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ജീവിതച്ചെലവ് ഉയരുമ്പോള്‍ ഫ്രണ്ട് ലൈന്‍ ജീവനക്കാരുടെ ജീവിതം പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ ഇവര്‍ ആവശ്യപ്പെടുന്നത്. ആളുകളോട് എന്‍എച്ച്എസിനെ സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടു, എന്നാല്‍ എന്‍എച്ച്എസിലെ ആളുകള്‍ക്കാണ് ശമ്പള മരവിപ്പില്‍ നിന്നും സുരക്ഷ ആവശ്യമുള്ളത്, ഹാംപ്ഷയറിലെ ജിപി ഡോ. യാസോ ബ്രൗണ്‍ പറഞ്ഞു. ജീവിതച്ചെലവിന് കഷ്ടിച്ച് എത്തുന്ന തരത്തിലാണ് വര്‍ഷങ്ങളായി ശമ്പള വര്‍ദ്ധന. മഹാമാരിയില്‍ സര്‍ക്കാര്‍ എന്‍എച്ച്എസിന് നല്‍കിയ മുന്‍ഗണനാ വാദങ്ങള്‍ ശരിയെന്ന് തെളിയക്കാന്‍ മാന്യമായ ശമ്പളം നല്‍കണം, ഡോക്ടര്‍ ആവശ്യപ്പെട്ടു. മൂന്ന് ശതമാനം വര്‍ദ്ധന വര്‍ഷങ്ങള്‍ക്കിടെയുള്ള മെച്ചപ്പെട്ട വര്‍ദ്ധനവ് ആണെങ്കിലും ഇത് പണപ്പെരുപ്പവുമായി ആനുപാതികമല്ലെന്ന് രണ്ടാം കോവിഡ് തരംഗത്തിനിടെ ഇന്റന്‍സീവ് നഴ്സ് ജോലി രാജിവെച്ച ജോവാന്‍ പോന്‍സ് ലാപ്ലാന പറഞ്ഞു. കൂടുതല്‍ നഴ്സുമാരെ നഷ്ടമാകാതിരിക്കാന്‍ ശമ്പള വര്‍ദ്ധനവാണ് മാര്‍ഗം എന്ന് ജോവാന്‍ ചൂണ്ടിക്കാണിച്ചു.

സര്‍ക്കാരിന്റെ വാഗ്ദാനം നിലവിലെ പണപ്പെരുപ്പത്തെ നേരിടാന്‍ പര്യാപ്തമല്ല. നിലവില്‍ ജീവനക്കാരുടെ വലിയ കുറവ് മൂലം വീര്‍പ്പുമുട്ടുന്ന എന്‍എച്ച്എസിനെ രക്ഷിക്കാന്‍ ജീവനക്കാരെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും സാധിക്കും.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions