Don't Miss

കോവിഡിന് മുമ്പുള്ള ദിനങ്ങളിലേയ്ക്ക് ഇംഗ്ലണ്ട്; പ്രഖ്യാപനം തിങ്കളാഴ്ച

അവശേഷിച്ച എല്ലാ കോവിഡ് നിയന്ത്രണങ്ങളും റദ്ദാക്കി കോവിഡിന് മുമ്പുള്ള ദിനങ്ങളിലേയ്ക്ക് ഇംഗ്ലണ്ട്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തിങ്കളാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ജീവിതങ്ങളെ നിയന്ത്രിച്ച് നിര്‍ത്തിയിരുന്ന ബാക്കിയുള്ള നിയന്ത്രണങ്ങളാണ് നീക്കുന്നതെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റിനെ അറിയിക്കും. തിങ്കളാഴ്ച പ്രധാനമന്ത്രി തന്റെ 'കോവിഡിനൊപ്പം ജീവിക്കാനുള്ള' പദ്ധതി പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

ഒമിക്രോണ്‍ കേസുകള്‍ താഴേക്ക് പോകുന്നതിനിടെയാണ് എല്ലാ നിബന്ധനകളും പ്രതീക്ഷിച്ചതിലും ഒരു മാസം മുന്‍പ് അവസാനിപ്പിക്കാന്‍ ബോറിസ് തയാറാകുന്നത്. രണ്ട് വര്‍ഷത്തിനിടെ ആദ്യമായി അടുത്ത വ്യാഴാഴ്ച മുതല്‍ ഇംഗ്ലണ്ടില്‍ യാതൊരു നിയന്ത്രണവുമില്ലാതെ, സാധാരണ നിലയിലേക്ക് മടങ്ങാം. വൈറസ് പിടിപെടുന്നവര്‍ക്കുള്ള സെല്‍ഫ് ഐസൊലേഷന്‍ നിബന്ധന റദ്ദാക്കുന്നതാണ് പ്രധാന പ്രഖ്യാപനം. ഐസൊലേഷനുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും ഈ മാസം റദ്ദാകും. രോഗമുണ്ടെന്ന് തോന്നിയാല്‍ സാമാന്യ ബുദ്ധിക്ക് നിരക്കുള്ള തീരുമാനം കൈക്കൊള്ളാനാകും നിര്‍ദ്ദേശം വരിക.

തല്‍ക്കാലം മാറ്റങ്ങള്‍ ഇംഗ്ലണ്ടില്‍ മാത്രമാകും ബാധകമാകുക. സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ സ്വന്തം നിലയിലാണ് കോവിഡ് നയങ്ങള്‍ രൂപീകരിച്ചിട്ടുള്ളത്. കോവിഡിനൊപ്പം ജീവിക്കാനുള്ള പദ്ധതി പ്രഖ്യാപിക്കുന്ന ആദ്യ പാശ്ചാത്യ രാജ്യമാകാനുള്ള ഒരുക്കത്തിലാണ് യുകെ .

അതേസമയം, കോവിഡില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതോടെ സെല്‍ഫ് ഐസൊലേഷനിലാകുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്ക് നല്‍കി വന്നിരുന്ന 500 പൗണ്ട് ധനസഹായം നിലയ്ക്കും.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions