Don't Miss

നാലംഗ കുടുംബത്തിന്റെ കൂട്ട മരണം; ഗുരുതര ആരോപണവുമായി ബന്ധു


തൃശൂര്‍ : കൊടുങ്ങല്ലൂര്‍ ചന്തപ്പുരയില്‍ വീടിനുള്ളില്‍ നാലംഗകുടുംബത്തെ വിഷവാതകം ശ്വസിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗൃഹനാഥന്റെ സഹോദരങ്ങള്‍ക്കെതിരേ ആരോപണം. മരിച്ച ആഷിഫിന്റെ സഹോദരങ്ങളുടെ സമ്മര്‍ദ്ദമാണ് കുടുംബത്തെ മരണത്തില്‍ എത്തിച്ചതെന്ന് ആഷിഫിന്റെ ഭാര്യാസഹോദരന്‍ ആദില്‍ പറഞ്ഞു. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആഷിഫ് ആത്മഹത്യ ചെയ്തതാകുമെന്നും ആഷിഫിന്റെ സഹോദരങ്ങള്‍ക്കെതിരേ പരാതി നല്‍കുമെന്നും ഭാര്യാസഹോദരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞദിവസമാണ് കൊടുങ്ങല്ലൂര്‍ ഉഴവത്തുകടവിലെ കാടാംപറമ്പത്ത് ഉബൈദിന്റെ മകന്‍ ആഷിഫ് (41), ഭാര്യ അബീറ (37), മക്കളായ അസ്ഹറ ഫാത്തിമ (14), അനെയ്നുന്നിസ (7) എന്നിവരെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷ വാതകം ശ്വസിച്ച് നാലുപേരും മരിച്ചെന്നാണ് പോലീസിന്റെ നിഗമനം.

കമ്പ്യൂട്ടര്‍ എന്‍ജിനീയറായ ആഷിഫ്‌ ആത്മഹത്യക്കുള്ള രാസവസ്‌തുക്കള്‍ ഓള്‍ലൈനിലൂടെയാണു വാങ്ങിയതെന്നു കണ്ടെത്തി. കാല്‍സ്യം കാര്‍ബണേറ്റ്‌, സിങ്ക്‌ ഓക്‌സൈഡ്‌ എന്നിവയാണു വാങ്ങിയത്‌. ഇതു രണ്ടും ചേര്‍ത്തു ചൂടാക്കിയാല്‍ നിറമോ മണമോ ഇല്ലാത്ത കാര്‍ബണ്‍ മോണോക്‌സൈഡ്‌ പുറത്തുവരും.
മുറിയില്‍നിന്നു കത്തിച്ച കല്‍ക്കരി കണ്ടെത്തിയത്‌ ഈ സൂചനയാണു നല്‍കുന്നത്‌. മനുഷ്യനു ഹാനികരമായ അതിമാരക വാതകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്‍ബണ്‍ മോണോക്‌സൈഡ്‌ ശരീരത്തിലെ ചുവന്നരക്‌താണുക്കളെയാണു ബാധിക്കുക. വിഷവാതകം പുറത്തുപോകാതിരിക്കാന്‍ ജനാലകളും വാതിലുകളും ടേപ്പ്‌ ഉപയോഗിച്ച്‌ അടച്ചു. സാമ്പത്തിക ബാധ്യതയുണ്ടെന്നു കാട്ടുന്ന കത്തും പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ആത്മഹത്യക്കായി രാസവസ്‌തുക്കളുടെ മിശ്രിതം കത്തിച്ചു വിഷവാതകം തയാറാക്കിയെന്നും മുറിക്കകത്തു കയറുന്നവര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും കത്തിലുണ്ടെന്നാണു വിവരം. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന കുടുംബം രണ്ടാഴ്‌ചയായി ചിത്രങ്ങളൊന്നും പോസ്‌റ്റ്‌ ചെയ്‌തിരുന്നില്ല. കടുത്ത മാനസിക സമ്മര്‍ദമാകാം കാരണമെന്നു സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടുന്നു.

പ്രവാസജീവിതം അവസാനിപ്പിച്ചശേഷം എറണാകുളത്തെ കമ്പനിയില്‍ സോഫ്‌റ്റ്‌വേര്‍ എന്‍ജീനിയറായിരുന്നു ആഷിഫ്‌. വീടു നിര്‍മാണത്തിനു വന്‍തുക ചെലവാക്കി. ജപ്‌തി ഭീഷണി വന്നതോടെ മറ്റു ഭൂമികള്‍ വിറ്റു കടംവീട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണു സൂചന. പാല്‍ക്കാരന്റെയും പലചരക്കു കടയിലെയും കടങ്ങള്‍ കഴിഞ്ഞ ദിവസം വീട്ടിയിരുന്നു.

അതേസമയം, ഈ സാമ്പത്തിക ബാധ്യതകളൊന്നും ആഷിഫ് ഉണ്ടാക്കിവെച്ചതല്ലെന്നാണ് ഭാര്യാസഹോദരനായ ആദിലിന്റെ പ്രതികരണം. അളിയന്റെ ഉപ്പയും ഇളയ സഹോദരിയുടെ ഭര്‍ത്താവും ചേര്‍ന്ന് സ്ഥലക്കച്ചവടം ചെയ്തുണ്ടായ ബാധ്യതയാണ്. ഉപ്പ മരിച്ചതിന് ശേഷമാണ് അളിയന്‍ ഈ ബാധ്യതകളെല്ലാം അറിയുന്നത്. മാസം ഒന്നരലക്ഷം രൂപയോളം ആഷിഫിന് ശമ്പളമുണ്ടായിരുന്നു. ആ പണമെല്ലാം ഈ ബാധ്യതകള്‍ തീര്‍ക്കാനായി അതിലേക്ക് അടച്ചുകൊണ്ടിരിക്കുകയായിരുന്നു.എല്ലാ ബാധ്യതകളും ആഷിഫിന്റെ തലയിലായിരുന്നു. സഹോദരങ്ങളോ മറ്റോ ഏറ്റെടുക്കാനുണ്ടായില്ല. എല്ലാ ഭാരവും അളിയന്‍ തലയില്‍ ചുമന്നു. അബീറയ്ക്ക് ഇതെല്ലാം അറിയാമായിരുന്നെങ്കില്‍ ഞങ്ങളോട് പറയുമായിരുന്നു. ഞങ്ങള്‍ സ്ഥലം വിറ്റിട്ടാണെങ്കിലും പിള്ളേരെയും അവരെയും തിരിച്ചെടുത്തേനേ'- ആദില്‍ പറഞ്ഞു.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions