Don't Miss

പുടിന്റെ ആണവഭീഷണി തള്ളി ബോറിസ്; യുക്രൈന് 40 മില്ല്യണ്‍ പൗണ്ട് ധനസഹായം


ആണവായുധ ഭീഷണി മുഴക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ വാക്കുകള്‍ തള്ളി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ .യുക്രൈയിനില്‍ നടക്കുന്ന സംഭവങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് പുടിന്‍ ശ്രമിക്കുന്നതെന്ന് ബോറിസ് ചൂണ്ടിക്കാണിച്ചു. ക്രെംലിന്‍ പ്രതീക്ഷിച്ചതിലും ശക്തമായ രീതിയില്‍ പ്രതിരോധിക്കാന്‍ തയാറായ യുക്രൈയിന്‍ ജനതയെ ബോറിസ് പ്രശംസിച്ചു.

യുക്രൈയിന് ആവശ്യമായ എല്ലാ സാമ്പത്തിക, സൈനിക പിന്തുണയും ഉറപ്പാക്കുമെന്ന് ബോറിസ് മേയ്‌ഫെയറിലെ ഹോളി ഫാമിലി കത്തീഡ്രലില്‍ യുക്രൈയിന്‍ സമൂഹത്തോട് പറഞ്ഞു. യുക്രൈയിന്‍ അഭയാര്‍ത്ഥികളെ വരവേല്‍ക്കാന്‍ തയാറായേക്കുമെന്നും സൂചനയും പ്രധാനമന്ത്രി നല്‍കി. ആവശ്യമുള്ള സമയത്ത് യുകെ പുറംതിരിഞ്ഞ് നില്‍ക്കില്ലെന്നും ബോറിസ് വ്യക്തമാക്കി.

യുക്രൈയിന് 40 മില്ല്യണ്‍ പൗണ്ട് സഹായധനം ബ്രിട്ടന്‍ പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. യുക്രൈയിനിലെ മാനുഷിക സ്ഥിതിഗതികള്‍ മോശമാകുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ സപ്ലൈ ഉറപ്പാക്കാന്‍ സഹായ ഏജന്‍സികള്‍ക്ക് പണം കൈമാറുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.

അക്രമത്തില്‍ നിന്നും രക്ഷപ്പെടുന്ന അഭയാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാന്‍ മേഖലയില്‍ സര്‍ക്കാരിന്റെ ഹ്യുമാനിറ്റേറിയന്‍ വിദഗ്ധരെയും നിയോഗിക്കും. ബോറിസ് ജോണ്‍സണ്‍ യുക്രൈയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.
റഷ്യയെ ഒറ്റപ്പെടുത്താന്‍ അന്താരാഷ്ട്ര സമൂഹം കൂടുതല്‍ പ്രവര്‍ത്തനം നടത്തണമെന്നും ബോറിസ് വ്യക്തമാക്കി. 'പ്രസിഡന്റ് പുടിന്‍ വിചാരിച്ച തരത്തിലല്ല കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ഉറപ്പാണ്. യുക്രൈയിന്‍കാര്‍ വീരോചിതമായി പോരാടുകയാണ്', ബോറിസ് പറഞ്ഞു.

ഇത് വലിയ വിജയമാണ്. അവര്‍ ധീരരായ രാജ്യമാണ്. എന്നാല്‍ ചില ക്രൂരമായ അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഉക്രെയിന് ചില മോശം സമയവും നേരിടേണ്ടി വരും. യുക്രൈയിന്‍ പ്രതിരോധിക്കുന്ന ആ ദുരന്തം ഒഴിവാക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്യണം, ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.

യുക്രൈയിന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ കടുത്ത ഉപരോധ നടപടികളാണ് ബ്രിട്ടനടക്കം മറ്റ് രാജ്യങ്ങള്‍ സ്വീകരിക്കുന്നത്. റഷ്യയെ ആഗോള ബാങ്കിങ് സിസ്റ്റത്തില്‍ നിന്ന് ഒഴിവാക്കാനാണ് നിര്‍ദ്ദേശം. ബ്രിട്ടന്‍, യുഎസ് , കാനഡ, യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് റഷ്യന്‍ ബാങ്കുകളെ സ്വിഫ്റ്റ് ഗ്ലോബല്‍ പേയ്‌മെന്റ്‌സ് സിസ്റ്റത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. റഷന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഉപരോധത്തിനെതിരായ നീക്കം തടയാനും പാശ്ചാത്യ രാജ്യങ്ങള്‍ ആലോചനയിലാണ്.

യുക്രെയ്‌ന്റെ ചെറുത്തുനില്‍പ്പില്‍ ആയുധവും പണവുമായി പിന്തുണ നല്‍കുകയാണ് വിവിധ രാജ്യങ്ങള്‍. ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ജര്‍മ്മനി എന്നിങ്ങനെ യുക്രൈയ്‌നെ പിന്തുണക്കാന്‍ നിരവധി രാജ്യങ്ങള്‍ രംഗത്തുവന്നുകഴിഞ്ഞു.

റഷ്യയെ ആഗോള ബാങ്കിങ് സിസ്റ്റത്തില്‍ നിന്നും ഒഴിവാക്കിയാല്‍ അത് വലിയ തിരിച്ചടി തന്നെയാണ്. പുടിനെ അനുകൂലിക്കുന്നവര്‍ ബ്രിട്ടനില്‍ കൈക്കലാക്കിയ സ്വത്തുവകകള്‍ പിടിച്ചെടുക്കണമെന്ന് ഹൗസിങ് സെക്രട്ടറി മൈക്കിള്‍ ഗോവ് ആവശ്യപ്പെട്ടു. എല്ലാ അര്‍ത്ഥത്തിലും റഷ്യയെ വലിഞ്ഞുമുറുകി യുദ്ധം അവസാനിപ്പിക്കാനാണ് ലോക രാജ്യങ്ങളുടെ ശ്രമം. യുകെക്കയടക്കം താക്കീതുമായി പുടിന്‍ രംഗത്തുവന്നിരുന്നു. യുക്രൈയിലെ ചെറുത്തു നില്‍പാണ് നാറ്റോയെ ഇപ്പോള്‍ റഷ്യക്കെതിരെ ശക്തമായ നിലപാടിലേക്ക് എത്തിച്ചത് എന്നതാണ് വസ്തുത.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions