Don't Miss

ടാറ്റൂ സ്റ്റുഡിയോയിലെ പീഡനം: സുജീഷിനെതിരേ പരാതിയുമായി സ്പാനിഷ് യുവതിയും

കൊച്ചി: സെലിബ്രിറ്റികളുടെയടക്കം ടാറ്റൂ ചെയ്യുന്ന ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷിനെതിരെ കൂടുതല്‍ ലൈംഗികാതിക്രമ പരാതികള്‍. സുജീഷിനെതിരേ സ്പാനിഷ് വനിതയും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴി പീഡന നല്‍കി. കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോയില്‍ ടാറ്റൂ ചെയ്യാന്‍ എത്തിയപ്പോള്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് സ്പാനിഷ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

പരാതിക്കാരിയായ സ്പാനിഷ് യുവതി കൊച്ചിയിലെ ഒരു കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. ഈ സമയത്താണ് സുജീഷിന്റെ ടാറ്റൂ സ്റ്റുഡിയോയില്‍ എത്തിയത്. ഇവിടെവെച്ച് ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്.

സുജേഷിനെതിരെ ഇതുവരെ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നാല് കേസുകള്‍ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂര്‍ സ്‌റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കം അഞ്ചു വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.

ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതിയും ഇയാള്‍ക്കെതിരെ പരാതി നല്‍കി. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി തുറന്നുപറഞ്ഞത്. ഇതിന് പിന്നാലെ തങ്ങള്‍ക്കും സമാനമായ ദുരനുഭവങ്ങളുണ്ടായെന്ന് വ്യക്തമാക്കി കൂടുതല്‍ യുവതികള്‍ രംഗത്തെത്തുകയായിരുന്നു.

2017 മുതല്‍ ലൈംഗിക പീഡനമുണ്ടായെന്നാണ് യുവതികളുടെ മൊഴി. കൂടുതല്‍ പേരെ സുജേഷ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നതിലും പോലീസിന് വ്യക്തത ലഭിച്ചിട്ടുണ്ട്. പരാതി ഉയര്‍ന്നതോടെ ഇയാള്‍ ഒളിവില്‍ പോയി. സമൂഹിക മാധ്യമങ്ങളിലൂടെയാണ് ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ ആദ്യം യുവതി ആരോപണം ഉന്നയിച്ചത്. ടാറ്റൂ ചെയ്യുമ്പോള്‍ സൂചി മുനയില്‍ നിര്‍ത്തി വസ്ത്രങ്ങള്‍ മാറ്റി ബലാത്സംഗം ചെയ്‌തെന്നായിരുന്നു ആരോപണം. പിന്നാലെ കൂടുതല്‍ പേര്‍ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്തുകയായിരുന്നു.

ടാറ്റൂ ചെയ്യുന്നതിനിടെ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷ് സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കൂടുതല്‍ പരാതികള്‍.

സോഷ്യല്‍ മീഡിയയിലൂടെ യുവതി പങ്കുവച്ച അനുഭവത്തിന് പിന്നാലെയാണ് നിരവധി സ്ത്രീകള്‍ സമാന ആരോപണവുമായി രംഗത്തെത്തിയത്. യുവതിയുടെ പരാതി ഇങ്ങനെ. 'ചിറകുകളോടു കൂടിയ വജൈനയുടെ ടാറ്റൂവാണ് താന്‍ ചെയ്യാനിരുന്നത്. ടാറ്റൂവിന്റെ അര്‍ത്ഥം ചോദിക്കുകയും തന്റെ പ്രായം ചോദിക്കുകയും ചെയ്തുവെന്ന് കുറിപ്പിലുണ്ട്. പിന്നീട് സംസാരം ലൈംഗികച്ചുവയുള്ളതായി മാറി.

സെക്സ് ഇഷ്ടപ്പെടുന്നതു കൊണ്ടോണോ ഈ ടാറ്റൂ തിരഞ്ഞെടുത്തത്, വിര്‍ജിനാണോ തുടങ്ങിയ ചോദ്യങ്ങളെല്ലാം ചോദിച്ചു. പീരിയഡ്സിലാണോയെന്നും ആരാഞ്ഞു. 'പിന്നീട് പാന്റ്സ് ഉള്‍പ്പെടെ ബലം പ്രയോഗിച്ച് നീക്കിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നുവെന്നും യുവതി പറഞ്ഞു. രക്തം പൊടിഞ്ഞപ്പോള്‍ ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് തുടച്ചുകളഞ്ഞ ശേഷം അതിക്രമം തുടര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു.

രണ്ട് വര്‍ഷം മുമ്പ് 20 വയസുകാരിക്കുണ്ടായ അനുഭവവും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ആദ്യമായി ടാറ്റു ചെയ്യാനെത്തിയ അനുഭവമാണ് യുവതി തുറന്നുപറഞ്ഞത്. 'വാരിയെല്ലിന്റെ ഭാഗത്തായി ടാറ്റു ചെയ്യാനാണ് എത്തിയത്. എന്നോട് ബ്രാ ഊരാന്‍ ആവശ്യപ്പെട്ടു. പക്ഷെ ശരീരം മറയ്ക്കാന്‍ മറ്റു വസ്ത്രങ്ങളൊന്നും നല്‍കിയില്ല.

ആദ്യമായി ടാറ്റു ചെയ്യുന്നതുകൊണ്ടുതന്നെ ഇങ്ങനെയാണ് ചെയ്യുന്നത് എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ കുറച്ചുസമയത്തിന് ശേഷം എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. എന്റെ മാറിടത്തില്‍ അയാള്‍ സ്പര്‍ശിച്ചു. കൂടുതല്‍ ആളുകളുടെ അനുഭവം വായിക്കുമ്പോള്‍ ഇങ്ങനെയാണ് അയാള്‍ പലരോടും പെരുമാറിയിരുന്നതെന്ന് മനസിലാകുന്നു', യുവതി കുറിച്ചു.

വിഷയത്തില്‍ മാസ് പെറ്റീഷനായി മുന്നോട്ട് പോകുമെന്നും കൂടുതല്‍ പേര്‍ നിയമ പരാതിയുമായി രംഗത്ത് എത്തുമെന്നും യുവതികള്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി 'വയാ കൊച്ചി' എന്ന കൂട്ടായ്മയും രംഗത്തുണ്ട്. നിയമനടപടികളിലും മറ്റും യുവതികളോടൊപ്പം ഉണ്ടാകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

അതേസമയം, സെലിബ്രിറ്റീസിന്റെയെല്ലാം പ്രിയ ഇടമായിരുന്നു സുജീഷിന്റെ സ്റ്റുഡിയോ. നിമിഷ സജയന്‍, മെറീന മൈക്കിള്‍, അമൃത സുരേഷ്, വിദ്യ വിനുമോഹന്‍,​ സച്ചിന്‍ വാര്യര്‍, ബിജിപാല്‍ തുടങ്ങിയവരെല്ലാം ഇവിടെ നിന്നാണ് ടാറ്റൂ ചെയ്‌തിരിക്കുന്നത് എന്ന് കൗമുദി റിപ്പോര്‍ട്ട് ചെയ്തു . സെലിബ്രിറ്റികള്‍ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം അയാള്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions