ഗുണമേന്മ ഉള്ള ചികിത്സ എന്നത് ഏതൊരു ഇന്ത്യന്‍ പൗരന്റെയും മൗലിക ആവശ്യങ്ങളില്‍ ഒന്നാണ്. അതിനാല്‍ ഗുണമേന്മ ഉള്ള ചികിത്സ ഓരോരുത്തര്‍ക്കും ഉറപ്പ് വരുത്തുക എന്നത് ഓരോ സംസ്ഥാനങ്ങളുടെയും പ്രഥമ കര്‍ത്തവ്യമാണ്. ഈ കാര്യത്തില്‍ നമ്മുടെ കൊച്ചു കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണ്. നീതി അയോഗ് പുറത്ത് വിട്ട നാലാം പദ്ധതി പ്രകാരം ആരോഗ്യരംഗത്തെ മൊത്തത്തില്‍ ഉള്ള പ്രകടനത്തില്‍ കേരളമാണ് ഏറ്റവും മുന്നിട്ട് നില്‍ക്കുന്നത്, കേരളത്തിന്റെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചത് മലയാളി എന്ന നിലക്ക് നമുക്കേവര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നു. കാലാനുസൃതമായ മാറ്റത്തിലൂടെ മാത്രമേ സമഗ്ര പുരോഗമനം സാധ്യമാവുകയുളളു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കേരളം.
'വീട്ടില്‍ ഒരു ആശുപത്രി' എന്ന പുതുമയുള്ള പദ്ധതിയുമായി രംഗപ്രവേശനം ചെയ്തിരിക്കുകയാണ് ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെയര്‍ ഇന്‍സ്‌പയര്‍ എന്ന സംഘടന. ഇന്ത്യയിലെയും ഇംഗ്ലണ്ടിലേയും ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സോഷ്യല്‍ വര്‍ക്കേഴ്സ് എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ഈ പ്രസ്ഥാനം, പ്രയാധിക്യവും രോഗാധിക്യവും മറ്റു പലവിധ പ്രതിസന്ധികളും മൂലം വീട്ടില്‍ ഒറ്റക്ക് കഴിയുന്നവര്‍ക്ക് വീട്ടില്‍ തന്നെ മികച്ച ചികിത്സ ഉറപ്പുവരുത്തുന്നു. വിദേശങ്ങളില്‍ പ്രചാരം സിദ്ധിച്ച ഭവന കേന്ദ്രികൃത ബയോ സൈക്കോ സോഷ്യല്‍ കെയര്‍ പദ്ധതിയുടെ നാടന്‍ പതിപ്പാണിത്.
*പ്രവര്‍ത്തന രീതി:*
ഹോം കെയര്‍ എന്ന ആശയം കേരളത്തില്‍ കൂടുതലും ശക്തിയാര്‍ജിച്ചത് ഈ കോവിഡ് കാലത്താണ്. കോവിഡ് വ്യാപനം മൂലം ആശുപത്രിയില്‍ വന്നു ചികിത്സ നേടുവാന്‍ മടിച്ചവര്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവര്‍ക്കായി കേരളത്തിലെ ഒട്ടു മിക്ക സ്വകര്യ ആശുപത്രികളും അവരുടെ ഹോം കെയര്‍ സംവിധാനം ഒരുക്കി എന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. ഇതില്‍ നിന്നും വ്യത്യസ്തമായി സമഗ്രവും, സമ്പൂര്‍ണവുമായ ഒരു ഹോം കെയര്‍ സംവിധാനമാണ് കെയര്‍ ഇന്‍സ്പയര്‍ ഒരുക്കുന്നത്. ഓരോ വ്യക്തിയുടെയും ശാരീരിക, മാനസിക ആരോഗ്യപരിപാലന ആവശ്യങ്ങള്‍ മനസിലാക്കി തിട്ടപ്പെടുത്തി അവര്‍ക്ക് വേണ്ടി ഒരു ഹെല്‍ത് പ്ലാന്‍ രൂപം കൊടുത്താണ് കെയര്‍ ഇന്‍സ്പയര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനായി ഭവന സന്ദര്‍ശനം ( Home Visit ), ആവശ്യങ്ങളെ വിലയിരുത്തല്‍ ( Need Assessment ), കുടുംബവുമായുള്ള കൂടിക്കാഴ്ച (Family Meeting ), ആരോഗ്യ പദ്ധതി തയ്യാറാക്കല്‍ ( Health Plan ) എന്നീ 4 ഘട്ടങ്ങളിലൂടെ കെയര്‍ ഇന്‍സ്പയര്‍ ടീം കടന്നു പോകുന്നു.
*ഭവന സന്ദര്‍ശനം ( Home Visit):*
കെയര്‍ ഇന്‍സ്പയറില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആളുകളുടെ ഭവന സന്ദര്‍ശനം ആണ് ആദ്യ ഘട്ടം, ഇതുവഴി വീടും, വീട് സാഹചര്യങ്ങളും മനസിലാക്കി കുടുംബാംഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് എത്രത്തോളം കെയര്‍ വീടുകളില്‍ കൊടുക്കാം എന്നത് മനസിലാക്കുക എന്നതാണ് ലക്ഷ്യം. കിടപ്പ് രോഗികള്‍, പ്രായമായവര്‍, എന്നിവര്‍ കഴിയുന്ന വീടുകള്‍ ആണെങ്കില്‍ ആ വീടിന്റെ അന്തരീക്ഷം എത്രത്തോളം അവര്‍ക്ക് യോജിച്ചതാണെന്ന് മനസിലാക്കി വേണ്ട മാറ്റങ്ങള്‍ വരുത്തുവാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും സേവനങ്ങളും പ്രൊഫഷണല്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നല്‍കുന്നു.
*ആവശ്യങ്ങളെ വിലയിരുത്തല്‍ (Need Assessment ):*
വിദഗ്ധരായ സോഷ്യല്‍ വര്‍ക്കേഴ്സ്, നഴ്സുമാര്‍, എന്നിവരുടെ നേതൃത്വത്തില്‍ രോഗിക്ക് വേണ്ട ആവശ്യങ്ങളെ വിലയിരുത്തുക എന്നതാണ് രണ്ടാം ഘട്ടം. തുടര്‍ന്ന് ഈ ആവശ്യങ്ങളെ ചാര്‍ട്ട് ചെയ്ത് അവര്‍ക്ക് ഏതൊക്കെ മേഖലകളില്‍ (സൈക്കോളജിസ്റ്, ഫിസിയോ തെറാപ്പിസ്റ്, റീഹാബിലിറ്റേഷന്‍ ഫിസിസിഷന്‍സ്, കണ്‍സള്‍ട്ടന്റസ് ) നിന്നുള്ള പിന്തുണകള്‍ വേണം എന്നും വിലയിരുത്തുന്നു.
*കുടുംബാംഗങ്ങളുമായുള്ള ചര്‍ച്ചകള്‍ ( ഫാമിലി മീറ്റിംഗ്സ് ):*
രോഗി പരിപാലനത്തില്‍ കുടുംബാംഗങ്ങളുടെ അഭിപ്രായങ്ങളെ സ്വരൂപിച്ചുകൊണ്ട്, രോഗിക്ക് വേണ്ട ആരോഗ്യ പരിപാലന പദ്ധതി തയ്യാറാക്കുന്നതിനായാണ് കുടുംബാഗംങ്ങളെ ഒരുമിച്ചു ചേര്‍ക്കുന്നത്. ഇതുവഴി രോഗിയുടെയും, അവരുടെ ബന്ധുക്കളുടെയും ആവിശ്യപ്രകാരം വിദഗ്ധ മേഖലയില്‍ രോഗീപരിചരണം ഉറപ്പാക്കാം എന്നുള്ള ചര്‍ച്ചയ്ക്ക് കെയര്‍ ഇന്‍സ്പയര്‍ അവസരം ഒരുക്കി കൊടുക്കുന്നു.
*ഹെല്‍ത്ത് പ്ലാന്‍:*
ഈ 3 ഘട്ടങ്ങളുടെയും പിന്‍ബലത്തില്‍ രോഗിക്ക് ആവശ്യമായ ഒരു സമ്പൂര്‍ണ ഹ്രസ്വകാല ആരോഗ്യ പദ്ധതി തയ്യാറാക്കുകയും നടപ്പിലാക്കുകയും അത് കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുക എന്നതാണ് കെയര്‍ ഇന്‍സ്പയര്‍ മുന്നോട്ട് വെയ്ക്കുന്ന ആരോഗ്യ പരിപാലനമാതൃക.
*സേവനങ്ങള്‍:*
* ഓണ്‍ലൈന്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകള്‍
*അടിസ്ഥാന രക്ത പരിശോധനകള്‍, ബി പി പരിശോധനകള്‍ തുടങ്ങി വിവിധ ആരോഗ്യ പരിശോധനകള്‍ വീടുകളില്‍ ത്തന്നെ നടത്തുക
*ജോലി ചെയ്യുന്നവര്‍ക്കായുള്ള പ്രത്യേക ആരോഗ്യ പരിശോധനകള്‍,
*കുടുംബത്തിനുള്ള പ്രിവന്റീവ് ഹെല്‍ത്ത് കെയര്‍ അഥവാ പ്രതിരോധ ആരോഗ്യ പരിശോധന
*കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ സേവനങ്ങള്‍ അഥവാ സാമൂഹിക ആരോഗ്യ സേവനങ്ങള്‍
* ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയതിനുശേഷമുള്ള രോഗി പരിപാലനവും പിന്തുണയും
* വീട്ടില്‍ ഒറ്റക്ക് കഴിയുന്ന മാതാപിതാക്കള്‍ക്ക് കുടുംബാംഗങ്ങളുടെ ആവിശ്യപ്രകാരം അവരുടെ ജീവിതത്തിലെ വിശേഷപ്പെട്ട ദിനങ്ങളുടെ ആഘോഷങ്ങള്‍ തുടങ്ങിയവ കെയര്‍ ഇന്‍സ്പയര്‍ ടീം ചെയ്തു കൊടുക്കുന്നതാണ്.
*പഞ്ചായത്ത് തലത്തില്‍ കെയര്‍ ഏജന്‍സികള്‍:*
പലവിധ രോഗങ്ങളാലും പ്രായാധിക്യത്താലും വീടുകളില്‍ ഒറ്റക്ക് ബുദ്ധിമുട്ടനുഭവിക്കുന്ന ഒരുപാട് ആളുകള്‍ നമ്മുടെ ചുറ്റും ഉണ്ട്. വിദേശത്തും സ്വദേശത്തും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു മേഖലയാണ് ഇത്തരം കെയര്‍ ഏജന്‍സികള്‍. എന്നിരുന്നാലും നിലവാരമുള്ള സേവനങ്ങള്‍ നല്‍കുന്ന അത്തരം ഏജന്‍സികള്‍ ഇന്ത്യയില്‍ വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഈയൊരു മേഖലയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഹോം നേഴ്സ്മാര്‍, കെയര്‍ ടെക്കേഴ്സ് എന്നിവരെ പഞ്ചായത്ത് തലത്തില്‍ ഏകോപിപ്പിച്ച് കേരളത്തില്‍ മുഴുവനും ഗുണമെന്മ ഉറപ്പുവരുത്തിയുള്ള സേവനങ്ങള്‍ നല്‍കാന്‍ കെയര്‍ ഇന്‍സ്പയര്‍ ഒരുങ്ങിക്കഴിഞ്ഞു. കൃത്യമായ പരിശീലനം ലഭിച്ചതിനുശേഷമായിരിക്കും കെയര്‍ ഇന്‍സ്പയറിന്റെ സ്റ്റാഫ് അംഗങ്ങള്‍ ഫീല്‍ഡിലേക്ക് ഇറങ്ങുക.. അതുകൊണ്ടുതന്നെ ഉയര്‍ന്ന രീതിയില്‍ ത്തന്നെ പ്രൊഫഷണല്‍ ആയിട്ടുള്ളതും നിലവാരമുള്ളതും ആയ സേവനങ്ങള്‍ വിദേശ മാതൃകയില്‍ ഇവര്‍ക്കു നല്‍കാന്‍ സാധിക്കും. എല്ലാ പഞ്ചായത്തുകളിലും അതാതു സ്ഥലങ്ങളില്‍ ആളുകളെ തന്നെ സ്റ്റാഫ് ആയി തിരഞ്ഞെടുക്കുന്നതുമൂലം അവര്‍ക്ക് സ്ഥിര വരുമാനവും വീട് വിട്ട് മാറി നില്‍ക്കുന്നു എന്ന തരത്തിലുള്ള ബുദ്ധിമുട്ടുകളും ഒഴിവാക്കാനും അതനുസരിച്ചു കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രസ്തുത പഞ്ചായത്തില്‍ തന്റെ നേതൃത്വത്തില്‍ ഒരു ടീം വളര്‍ത്തിയെടുക്കാനും സാധിക്കും. സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നു പ്രൊഫഷണല്‍ ആയി ആരോഗ്യപരിപാലനം സാധ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ : +91 96147 47476
കേരളത്തിലെ ആരോഗ്യവ്യവസ്ഥിതിക്ക് ഭാവികാലങ്ങളില്‍ വലിയൊരു മുതല്‍ക്കൂട്ടാകും കെയര്‍ ഇന്‍സ്പയര്‍ എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. വിദേശ മാതൃകയില്‍ വീട്ടുമുറ്റത്തു ആരോഗ്യസംവിധാനങ്ങള്‍ ഒരുക്കുവാന്‍ കേരളത്തിലെ 14 ജില്ലകളിലും ഡോക്ടര്‍മാരും സോഷ്യല്‍ വര്‍ക്കേഴ്സും നഴ്സുമാരും ഫിസിയോതെറാപ്പിസ്റ്റുമാരും മറ്റു ആരോഗ്യപ്രവര്‍ത്തകരും അടങ്ങുന്ന വലിയൊരു സന്നാഹം തന്നെയാണ് കെയര്‍ ഇന്‍സ്പയര്‍ ക്രമപ്പെടുത്തിയിരിക്കുന്നത്.
കെയര്‍ ഇന്‍സ്പയര്‍ അണിയറ പ്രവര്‍ത്തകര്‍ :
യുകെ, അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് ഡോക്ടര്‍മാര്‍ എന്നിവരടങ്ങുന്ന വിദഗ്ധരുടെ ടീം ആണ് കെയര്‍ ഇന്‍സ്പയര്‍ പ്രോജെക്ടിന്റെ സഹായത്തിനു പിന്നില്‍. ആയതിനാല്‍ ത്തന്നെ വിദേശ മാതൃകയില്‍ ഗുണമേന്മയുള്ള പ്രൊഫഷണല്‍ ആരോഗ്യ സേവനങ്ങള്‍ കേരളത്തില്‍ ലഭ്യമാക്കാന്‍ പ്രോജെക്ടിനു സാധിക്കും. യുകെയില്‍ ഫാമിലി ഡോക്ടര്‍ ആയ ഡോ. സോജി അലക്സ് തച്ചങ്കരി (ചീഫ് മെഡിക്കല്‍ ഡയറക്ടര്‍, കെയര്‍ ഇന്‍സ്പയര്‍), 25 വര്‍ഷത്തിലധികമായി യുകെയില്‍ പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് ആയി ജോലി ചെയ്തുവരുന്ന സിബി സെബാസ്റ്റ്യന്‍ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കെയര്‍ ഇന്‍സ്പയര്‍), സിബി തോമസ് (മാനേജിങ് ഡയറക്ടര്‍, കെയര്‍ ഇന്‍സ്പയര്‍), കൗണ്‍സിലറും മൂലമറ്റം സെന്റ് ജോസഫ് കോളേജ് എം എസ് ഡബ്ലിയു വിഭാഗം മേധാവിയുമായ ഡോ. മാത്യു കണമല (ട്രെയിനിങ്, റിസര്‍ച്ച് & ഡെവലപ്പ്മെന്റ് ഡയറക്ടര്‍, കെയര്‍ ഇന്‍സ്പയര്‍ ), സൈക്കോളജിസ്റ്റ സോമിസാജന്‍ തച്ചങ്കരി ( ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടര്‍, കെയര്‍ ഇന്‍സ്പയര്‍) പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍ റ്റോളി തോമസ് (സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍, കെയര്‍ ഇന്‍സ്പയര്‍) പ്രവീണ്‍ ജോസ് (അഡ്മിനിസ്ട്രേഷന്‍ & അക്കൗണ്ട്സ് മാനേജര്‍, കെയര്‍ ഇന്‍സ്പയര്‍) എന്നിവരാണ് പ്രോജെക്ടിന്റെ അണിയറയിലുള്ളത്. കൂടാതെ കേരളത്തിലെമ്പാടുമാമായി ഏകദേശം 60 പേരോളം വരുന്ന സോഷ്യല്‍ വര്‍ക്കേഴ്സ്, ഡോക്ടര്‍മാര്‍, നേഴ്സ്മാര്‍, ഫിസിതെറാപ്പിസ്റ്, തുടങ്ങി ആരോഗ്യരംഗത്തെ എല്ലാ മേഖലകളെയും കോര്‍ത്തിണക്കുന്ന തരത്തില്‍ നിരവധി സ്റ്റാഫ് അംഗങ്ങളും സജീവമായി പ്രവര്‍ത്തന രംഗത്തുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക :- കെയര്‍ ഇന്‍സ്പയര്‍ : +91 96147 47476 (ഇന്ത്യ ), +44 7915 241537 (യു. കെ)
ഇമെയില്‍ : info@careinspire.org
വെബ്സൈറ്റ് : www.careinspire.org
കെയര്‍ ഇന്‍സ്പയറിന്റെ സേവനങ്ങള്‍ ആവിശ്യമുള്ളവര്‍ക്ക് വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള 'റിക്വസ്റ്റ് എ കോള്‍ ബാക്ക് ' ഓപ്ഷന്‍ വഴി മൊബൈല്‍ വഴിയോ ഇമെയില്‍ വഴിയോ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
കെയര്‍ ഇന്‍സ്പയറിന്റെ സേവനങ്ങളില്‍ തല്പരരാണെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്തിടാവുന്നതും ആണ്.
https://docs.google.com/forms/d/e/1FAIpQLScBoWjWDs1w4O6mglvqkmasLP-ziJWvL9OTcikPXLJmlxPptg/viewform?usp=sf_link