Don't Miss

തൃക്കാക്കരയ്ക്ക് തിരഞ്ഞെടുപ്പിന് മുമ്പ് പി സിയെ പൊക്കാന്‍ കൊച്ചി പോലീസ് വീട്ടില്‍

വെണ്ണല വിദ്വേഷ പ്രസംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി.സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ കൊച്ചി പോലീസിന്റെ റെയ്ഡ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പി.സി ജോര്‍ജിന്റെ വീട്ടില്‍ പരിശോധനക്കെത്തിയത്. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പിസി ജോര്‍ജ് വീട്ടില്‍ നിന്ന് മാറിയിരുന്നു. അദ്ദേഹം രാവിലെ തന്നെ തിരുവനന്തപുരത്തേക്ക് പോയെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് വീട്ടിലെത്തിയെങ്കിലും ജോര്‍ജിനെ കാണാന്‍ കഴിഞ്ഞില്ല.

പിസി ജോര്‍ജിന്റെ സഹോദരന്‍ ചാര്‍ളിയുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി. അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ഇന്ന് പിസി ജോര്‍ജിന്റെ അപേക്ഷ തള്ളിയത്. പിസി ജോര്‍ജിനെതിരെ ചുമത്തിയ വകുപ്പുകള്‍ അനാവശ്യമെന്ന് പറയാന്‍ സാധിക്കില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി. കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായത് പിസി ജോര്‍ജ് ആവര്‍ത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെയാണെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു.

വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി.സി ജോര്‍ജ് ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് മാറി. രാവിലെ മുതല്‍ പി.സി ജോര്‍ജിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ജോര്‍ജിന്റെ വീട്ടിലെ സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് നിലനില്‍ക്കെയാണ് പി.സി.ജോര്‍ജിനെതിരെ പാലാരിവട്ടത്തും സമാനമായ കേസെടുത്തത്. തിരുവനന്തപുരത്തെ കേസില്‍ അറസ്റ്റ് ചെയ്തെങ്കിലും കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു.

പി സി ജോര്‍ജിനെതിരെ തെളിവുകളുണ്ടെന്നും എന്നാല്‍ ഉടനെ അറസ്റ്റ് ചെയ്യില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചി പോലീസ് വീട്ടിലെത്തിയത്. പിസിയെ അറസ്റ്റ് ചെയ്തു തൃക്കാക്കര തിരഞ്ഞെടുപ്പിന് നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം. മുന്‍കൂര്‍ ജാമ്യം തള്ളിയതിനെതിരെ പി.സി. ജോര്‍ജ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കാനാണ് നീക്കം.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions