Don't Miss

കേരളത്തില്‍ കോമഡി നിരോധിച്ചോ??

സംസ്ഥാന നിയമസഭയിലെ കോമഡി പ്രധാനമായ ദൃശ്യങ്ങള്‍ ഇനി വെളിച്ചം കാണില്ലേ? തങ്ങള്‍ തിരഞ്ഞെടുത്തു വിട്ട സാമാജികര്‍ അവിടെ എന്താണ് കാണിച്ചു കൊണ്ടിരിക്കുന്നതെന്ന് ജനത്തിന് അറിയാനുള്ള അവകാശമുണ്ട്. അവരുടെ പെരുമാറ്റവും പ്രവൃത്തിയുമൊക്കെ അതില്‍ വരും. അതില്‍ പലതും വലിയ കോമഡിയായി മാറുന്നുവെന്ന് മാത്രം. എന്നാല്‍ ഇനി സഭാദൃശ്യങ്ങള്‍ ആക്ഷേപഹാസ്യ പരിപാടികളില്‍ ഉപയോഗിക്കരുത് എന്ന് ബഹുമാനപ്പെട്ട സഭാനാഥനായ സ്പീക്കര്‍ എംബി രാജേഷ് റൂളിംഗ് നല്‍കിയിരിക്കുകയാണ്.
അതായത് മീഡിയ റൂം ഒഴികെയുള്ള സ്ഥലങ്ങളില്‍ ക്യാമറ അനുവദിക്കില്ല; നിയമസഭാ ദൃശ്യങ്ങള്‍ സഭാ ടിവിയിലൂടെ മാത്രം കാണിക്കും. എന്നാല്‍ മാധ്യമ നിരോധനമില്ലതാനും.

നിയമ സഭയിലെ ദൃശ്യങ്ങള്‍ ആക്ഷേപ ഹാസ്യ പരിപാടികള്‍ക്കോ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നും സ്പീക്കര്‍ റൂളിങ്ങിലൂടെ വ്യക്തമാക്കി. 2002-ലെ മാര്‍ഗനിര്‍ദ്ദേശത്തില്‍ ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നുണ്ടത്രേ. ക്യാമറ കൂടാതെ പാസുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സഭയില്‍ എവിടെയും പോകാന്‍ വിലക്കില്ല. ചില തടസ്സങ്ങളെ പെരുപ്പിച്ചുകാണിച്ച് മാധ്യമ വിലക്കാണെന്ന് പറയുകയാണ് എന്ന് സ്പീക്കര്‍ പറയുന്നു . സഭയിലെ ദൃശ്യങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളിലും മറ്റും വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന് പറയുന്നു. സഭയിലെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് സഭയോടുള്ള അവഹേളനമാണ് എന്നും. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഏര്‍പ്പെടുന്നത് അപലപനീയമാണ് എന്നും സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടാല്‍ അവകാശ ലംഘനത്തിന് നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ചോദ്യോത്തരവേളയിലടക്കം ചോദ്യം ചോദിക്കുന്ന ആളിന്റെ മുഖവും ഉത്തരം പറയുന്ന ആളിന്റെ മുഖവും സ്പീക്കറുടെ മുഖവുമൊക്കെയാവും തെളിയുക. ഇത് മാത്രം കണ്ടാല്‍ ജനം ബോറടിക്കും. സഭയിലെ അംഗങ്ങളുടെ ഇരിപ്പും പെരുമാറ്റവും പലതും കോമഡി ആയതുകൊണ്ടാണ് അവ ആക്ഷേപഹാസ്യ പരിപാടികളിലൂടെ പുറത്തുവരുന്നത്. ജനം പലതും അറിയുന്നതും അങ്ങനെയാണ്.

ബാര്‍കോഴ വിവാദക്കാലത്തു മാണിയുടെ ബജറ്റവതരണ സമയത്തു ഉണ്ടാക്കിയ കടിപിടിയും അക്രമവും ഇന്നത്തെ വിദ്യാഭ്യാസമന്ത്രിയടക്കം പ്രതിക്കൂട്ടിലായതും അവയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നത് കൊണ്ടാണ്. ക്യാമറ തുറന്നിരുന്നിട്ടു പോലും പിടിവിട്ടു പോകുന്ന അംഗങ്ങള്‍ മാധ്യമ കാമറ ഇല്ലാത്ത അവസരം ഏത് വിധമാകും ഉപയോഗിക്കുക എന്നതും ചിന്തിക്കേണ്ട വിഷയമാണ്. ഇന്ത്യയിലെ ചില നിയമ സഭകളില്‍ അംഗങ്ങള്‍ ഫോണില്‍ അശ്‌ളീല ദൃശ്യങ്ങള്‍ കണ്ടത് പോലും കണ്ടുപിടിച്ചത് മാധ്യമങ്ങളാണ്

ആക്ഷപ ഹാസ്യം എന്നത് ലോകത്തു എല്ലായിടത്തും ഉള്ളകാര്യമാണ്. അറിയാനുള്ള അവകാശത്തിന്റെ ഭാഗം തന്നെയാണ്. ഹിറ്റലറെപ്പോലും കൂസാത്ത ചാര്‍ളി ചാപ്ലിന്റെ ആക്ഷപ ഹാസ്യം ലോകം ഇന്നും അത്ഭുതത്തോടെയാണ് കാണുന്നത്. വിഷയങ്ങള്‍ കാര്‍ട്ടൂണുകളും ആക്ഷേപഹാസ്യമായി എത്തുന്നതുകൊണ്ടാണ് അവ ജനങ്ങള്‍ ശ്രദ്ധിക്കുന്നതും അറിയുന്നതും. നല്ല പെരുമാറ്റവും പ്രവര്‍ത്തനവും അംഗങ്ങള്‍ നടത്തിയാല്‍ ആക്ഷേപ ഹാസ്യത്തെ പേടിക്കേണ്ടതില്ല.

സകലയിടത്തും സിസിടിവികളുള്ള ഇക്കാലത്തു നിയമ സഭയില്‍ മാധ്യമ ക്യാമറകള്‍ നിരോധിക്കുന്നതില്‍ എന്ത് പ്രസക്തിയാണുള്ളത് എന്ന സംശയം ഉയരാം.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions