Don't Miss

വീണാ വിജയനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി ഇഡി!

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി ഇഡിയെന്ന് റിപ്പോര്‍ട്ട്. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ അതീവ ഗൗരവ സ്വഭാവമുള്ളതാണെന്ന് ഇ ഡി വ്യക്തമാക്കുന്നു. 164 പ്രകാരം സ്വപ്‌ന സുരേഷ് വീണക്കെതിരെ മജിസ്‌ട്രേറ്റിന് മൊഴി നല്കിയിരുന്നു. നിലവില്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പ്രകാരമുള്ള തെളിവുകള്‍ ശേഖരിക്കുകയും ഒപ്പം ഇതുമായി ബന്ധപ്പെട്ടവരുടെ മൊഴികള്‍ രേഖപ്പെടുത്തുകയുമാണ് ഇ ഡി. ഇതിന് ശേഷം വീണയെ ചോദ്യം ചെയ്യാനാണ് നീക്കം. മജിസ്‌ട്രേറ്റിന് 164 പ്രകാരം നല്കിയ മൊഴിയില്‍ ശക്തമായ നിലപാടുമായി നീങ്ങാനാണ് ഇ ഡിയുടെ തീരുമാനം.

അതേസമയം സ്വര്‍ണക്കടത്തു കേസില്‍ ഇ ഡിക്ക് എന്‍ഐഎ തെളിവുകള്‍ കൈമാറി. കോടതി ഉത്തരവിനെ തുടര്‍ന്നാണ് എന്‍ഐഎയുടെ പക്കലുണ്ടായിരുന്ന വാട്‌സ്ആപ്പ് ചാറ്റുകളും മെയിലുകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇ ഡിക്ക് കൈമാറിയത്. ഇവ വിശദമായി പരിശോധിച്ച ശേഷം, കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ മൊഴിയെടുക്കാന്‍ വീണ്ടും വിളിച്ചു വരുത്തും. സ്വര്‍ണ, ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ കസ്റ്റംസും എന്‍ഐഎയും ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ അന്വേഷണം തുടരുന്നത് ഇ ഡിയാണ്.

തനിക്കെതിരെയുള്ള ഗൂഢാലോചന കേസിനെ കുറിച്ചല്ല മറിച്ച് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയെ കുറിച്ചാണ് ക്രൈബ്രാഞ്ച്‌ ചോദിച്ചതെന്നു കഴിഞ്ഞ ദിവസം സ്വപ്‍ന പ്രതികരിച്ചിരുന്നു. വീണാ വിജയന്റെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖകള്‍ എവിടെയെന്നും വീണാ വിജയന് ബിസിനസ് നടത്തിക്കൂടെയെന്നും അന്വേഷണ സംഘം ചോദിച്ചെന്ന് സ്വപ്‌ന പറയുന്നു.

വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ കൂടുതല്‍ കലാപക്കേസുകളില്‍ ഉള്‍പ്പെടുത്തുമെന്ന് അന്വേഷണ സംഘം ഭീഷണിപ്പെടുത്തി. എഴുന്നൂറിലേറെ കലാപക്കേസുകളില്‍ പ്രതിയാക്കുമെന്നായിരുന്നു ഭീഷണിയെന്നും സ്വപ്‌ന മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു. വീണ വിജയന്റെ സാമ്പത്തിക ഇടപാടുകള്‍ സമ്പത്തിച്ച രേഖകള്‍ തന്റെ കൈവശമുണ്ട്. ഇനി ഇനി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നാലും സത്യം ജനങ്ങളെ അറിയിക്കും. മുഖ്യമന്ത്രി സ്വന്തം മകളെ മാത്രം നോക്കിയാല്‍ പോരാ, എല്ലാവരെയും മകളായി കാണണം. തെരുവിലാണെങ്കിലും, ഉടുതുണിക്ക് മറുതുണിയില്ലെങ്കിലും അറ്റം കാണും വരെ പോരാട്ടം നടത്തുമെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കിയിരുന്നു.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions