ലണ്ടന്‍: രാജ്യത്ത് റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തുകയും കേരളത്തെ അനുസ്മരിപ്പിക്കുന്ന വേനല്‍ വരുകയും ചെയ്തതോടെ ജല ദൗര്‍ലഭ്യം രൂക്ഷമാകും. ഇതിന്റെ ആരംഭമായി കൂടുതല്‍ ഭാഗങ്ങളില്‍ ഹോസ് പൈപ്പ് നിരോധനവും സ്പ്രിംഗ്ളര്‍ നിരോധനവും വരുകയാണ്. വെള്ളിയാഴ്ച മുതല്‍ കെന്റിലും സസെക്സിലും ഹോസ് പൈപ്പ് നിരോധനമുണ്ട്. ഹോസ് പൈപ്പ് നിരോധനം ഹാംപ്ഷയറിലും ഐല്‍ ഓഫ് വൈറ്റിലും വന്നു കഴിഞ്ഞു.
ലണ്ടനിലേയും തെംസ് വാലിയിലേയും 15 മില്യണ്‍ ഉപഭോക്താക്കളേയും ഇതു ബാധിക്കും. പുറമേ കോണ്‍വാള്‍, ഡെവണ്‍, ഡോര്‍ സെറ്റ്, സോമര്‍സെറ്റ് എന്നിവിടങ്ങളിലെ ഏകദേശം രണ്ടു മില്യണ്‍ ഉപഭോക്താക്കളേയും നിരോധനം ബാധിക്കും. അതായത് 20 മില്യണോളം പേര്‍ നിയന്ത്രണത്തില്‍ ബുദ്ധിമുട്ടും. 2012ല്‍ തെംസ് വാട്ടര്‍ ഹോസ് പൈപ്പ് നിരോധനം നടപ്പാക്കിയിരുന്നു.
മഴ പെയ്താല്‍ നിരോധനം ആവശ്യമായി വരില്ലെന്ന് തെംസ് വാട്ടര്‍ വക്താവ് അറിയിച്ചു. 1196ല്‍ ഹോസ് പൈപ്പ് നിരോധനമേര്‍പ്പെടുത്തിയ സൗത്ത് വെസ്റ്റ് വാട്ട ജലത്തിന്റെ ആവശ്യകത വര്‍ദ്ധിച്ചതായും ജല ലഭ്യതയില്‍കുറവുണ്ടായതായും വെളിപ്പെടുത്തി. യുകെയിലെ ചില ഭാഗങ്ങളില്‍ ചൂടു കൂടുകയാണ് . താപനില 30 ലെത്തി. ചില ഭാഗങ്ങളില്‍ അതിലും ഉയര്‍ന്നതാണ്. എങ്കിലും ജൂലൈയില്‍ ഉണ്ടായ അത്ര ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വരുന്ന രണ്ടാഴ്ചയില്‍ ഒറ്റപ്പെട്ട മഴ മാത്രമേ ലഭിക്കൂ. വടക്കു പടിഞ്ഞാറന്‍ മേഖലയിലാണ് മഴ സാധ്യത.
പൂന്തോട്ടം നനയ്ക്കുവാനും കാര്‍ കഴുകുവാനും ഇനി ഹോസ്‌പൈപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. അതുപോലെ അലങ്കാര കുളങ്ങളിലും സ്വിമ്മിംഗ് പൂളുകളിലും വെള്ളം നിറക്കാനും അനുവാദമില്ല. നിരോധനം ലംഘിച്ചാല്‍ ആയിരം പൗണ്ട് വരെ പിഴയടയ്‌ക്കേണ്ടി വരും.
അതുപോലെ തന്നെ വീടുകളുടെ ചുമരുകള്‍, ജനലുകള്‍, മറ്റു പുറംവാതില്‍ സാധനങ്ങള്‍ എന്നിവയും ഹോസ്‌പൈപ്പ് ഉപയോഗിച്ച് കഴുകുന്നതിന് നിരോധനമുണ്ട്. വരണ്ട കാലാവസ്ഥ തുടരുകയാണെങ്കില്‍ കടുത്ത വരള്‍ച്ച ഇംഗ്ലണ്ടില്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.