ജീവന്റെ വില ഏറ്റവും നന്നായി അറിയാവുന്നവരാണ് ഡോക്ടര്‍മാരും നഴ്‌സുമാരും. അത്തരക്കാര്‍ക്കിടയിലെ ഒരു ഡോക്ടര്‍ ആണിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഗതാഗത കുരുക്കില്‍ കുടുങ്ങിയ ഡോക്ടര്‍ രോഗിയുടെ ശസ്ത്രക്രിയ വൈകാതിരിക്കാന്‍ മൂന്നു കിലോമീറ്റര്‍ ഓടി. മണിപ്പാല്‍ ആശുപത്രിയിലെ ഡോ ഗോവിന്ദ് നന്ദകുമാറാണ്
ബംഗളൂരുവിലെ ഗതാഗത കുരുക്കില്‍ കുടുങ്ങി രോഗിയുടെ ശസ്ത്രക്രിയ വൈകാതിരിക്കാന്‍ മൂന്നു കിലോമീറ്റര്‍ ഓടിയത്. വഴിയില്‍ കാര്‍ ഉപേക്ഷിച്ച് ഓടുകയായിരുന്നു. ഒടുക്കം ആശുപത്രിയില്‍ കൃത്യസമയത്തെത്തി പിത്താശയ ശസ്ത്രക്രിയ വിജയകരമാക്കാനും ഡോക്ടര്‍ക്ക് കഴിഞ്ഞു. കഴിഞ്ഞാഴ്ചയുണ്ടായ സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്.
ആശുപത്രിയിലെത്താന്‍ മൂന്നു കിലോമീറ്റര്‍ ബാക്കിയുള്ളപ്പോഴാണ് കാര്‍ ഗതാഗത കുരുക്കില്‍പ്പെട്ടത്. സാധാരണ നിലയില്‍ ഇവിടെ നിന്ന് ആശുപത്രിയിലെത്താന്‍ പത്തുമിനിറ്റാണ് വേണ്ടത്. എന്നാല്‍ ഗൂഗിള്‍ മാപ്പു നോക്കിയപ്പോള്‍ ഗതാഗത കുരുക്ക് കാരണം 45 മിനിറ്റ് വേണമെന്നു കണ്ടു. തുടര്‍ന്ന് ഡ്രൈവറെ കാര്‍ ഏല്‍പ്പിച്ച് ഡോക്ടര്‍ ഇറങ്ങിയോടി.
വ്യായാമം ചെയ്യുന്നതിനാല്‍ മൂന്നു കിലോമീറ്റര്‍ ഓടാന്‍ ബുദ്ധിമുട്ടു അനുഭവപ്പെട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.