നഴ്‌സുമാരുടെ ഇംഗ്ലീഷ് ഭാഷാ യോഗ്യതകളില്‍ വരുത്തുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്തി നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍. ടെസ്റ്റ് സ്‌കോറുകള്‍ കൂട്ടിച്ചേര്‍ത്ത് മിനിമം സ്‌കോര്‍ തീരുമാനിക്കുന്നത് നിജപ്പെടുത്തിയതിനൊപ്പം ഇതിന്റെ കാലാവധി ആറില്‍ നിന്നും 12 മാസമാക്കി ദീര്‍ഘിപ്പിക്കുന്നതാണ് ആദ്യത്തെ മാറ്റം. ഇതിന് പുറമെ എംപ്ലോയറുടെ പക്കല്‍ നിന്നും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം സംബന്ധിച്ച് കത്ത് സമര്‍പ്പിക്കാന്‍ കഴിയുന്ന കാര്യത്തിലും വ്യക്തത വരുത്തിയിട്ടുണ്ട്.
ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ വീഴ്ചയില്ലാതെ രോഗീപരിചരണം ഉറപ്പാക്കാന്‍ കഴിയുന്ന ഉയര്‍ന്ന തലത്തിലുള്ള ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഉറപ്പാക്കുമെന്ന് എന്‍എംസി വിശദമാക്കി. വിദേശത്ത് നിന്നും നഴ്‌സിംഗ് പൂര്‍ത്തിയാക്കിയ ശേഷവും എന്‍എംസി ലാംഗ്വേജ് ടെസ്റ്റ് മൂലം രജിസ്‌ട്രേഷന്‍ നേടാന്‍ കഴിയാതെ വര്‍ഷങ്ങളായി ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റുമാരായി ജോലി ചെയ്യുന്ന നഴ്‌സുമാരുണ്ട്.
ഐഇഎല്‍ടിഎസ്, ഒഇടി പോലുള്ള ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകളുടെ ഓവറോള്‍ സ്‌കോറില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും 2023 മുതല്‍ ഇതില്‍ ചില ഇളവുകള്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. മാറ്റങ്ങളുടെ കൃത്യമായ തീയതി പിന്നീട് അറിയിക്കാമെന്ന് എന്‍എംസി വ്യക്തമാക്കി.
ഐഇഎല്‍ടിഎസ്, ഒഇടി പരീക്ഷയില്‍ ആദ്യം തന്നെ പാസായില്ലെങ്കില്‍ വീണ്ടും ടെസ്റ്റിന് ഇരിക്കാനും, രണ്ട് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കോര്‍ കൂട്ടിച്ചേര്‍ക്കാനും കഴിയും. നിലവില്‍ ഐഇഎല്‍ടിഎസിന് 6.5, ഒഇടിക്ക് സി+/300 അല്ലെങ്കില്‍ അധികം നേടിയാലും സ്‌കോറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ അനുമതിയില്ല.
2023-ഓടെ ഇതില്‍ മാറ്റം വരും. എന്നിരുന്നാലും ടെസ്റ്റ് സ്‌കോറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഐഇഎല്‍ടിഎസില്‍ 0.5ല്‍ കുറയാത്തതോ, ഒഇടിയില്‍ ഹാഫ് ഗ്രേഡില്‍ താഴാത്തതോ ആയ സ്‌കോറാണ് ഓരോ ഡൊമെയിനിലും നേടേണ്ടത്.
ഇതിന് പുറമെ 2023 മുതല്‍ എംപ്ലോയര്‍ക്ക് ഭാഷാ പ്രാവീണ്യം സംബന്ധിച്ച് വിവരം നല്‍കാന്‍ കഴിയും. ഐഇഎല്‍ടിഎസ് നാല് ഡൊമെയിനുകളില്‍ ഒന്നില്‍ 0.5ന് സ്‌കോര്‍ നഷ്ടമാകുന്നവര്‍ക്കും, ഒഇടിയില്‍ ഹാഫ് ഗ്രേഡില്‍ നഷ്ടമാകുകയും ചെയ്യുന്നവര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക. ഇംഗ്ലീഷ് പ്രധാന ഭാഷയല്ലാത്ത രാജ്യങ്ങളില്‍ ഇംഗ്ലീഷില്‍ പരിശീലനം നേടിയവര്‍ക്കും ഇതിന് സാധിക്കും.
യുകെയിലെ ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ സംവിധാനങ്ങളിലുള്ള എംപ്ലോയറുടെ പക്കല്‍ രണ്ട് വര്‍ഷത്തിനിടെ ചുരുങ്ങിയത് 12 മാസം ജോലി ചെയ്തിരിക്കണം. മാനേജര്‍ എന്‍എംസി രജിസ്റ്റേഡ് പ്രൊഫഷണലാകണമെന്നും നിബന്ധനയുണ്ട്. 2023 ജനുവരിയോടെ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് എന്‍എംസി അറിയിച്ചിരിക്കുന്ന്.