Don't Miss

സാനിയ -ഷൊയ്ബ് ബന്ധം തകര്‍ത്തത് പാക് നടി ആയിഷ ഒമര്‍!

ഇന്ത്യയുടെ ടെന്നീസ് സൂപ്പര്‍ താരം സാനിയ മിര്‍സയെയും ഭര്‍ത്താവും പാകിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക്കും വഴിപിരിഞ്ഞു. ഇരുവരുടെയും ബന്ധം തകര്‍ത്തത് പാകിസ്ഥാനിലെ യുവനടി ആയിഷ ഒമറാണെന്ന് ആണ് വാര്‍ത്ത. ഷൊയ്ബ് മാലിക്കും ആയിഷ ഒമറും തമ്മില്‍ അടുത്തിടപഴകുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നിയമപ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം സാനിയയും ഷൊയ്ബ് മാലിക്കും വിവാഹമോചനം പ്രഖ്യാപിക്കുമെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പറയുന്നത്.

സാനിയയും ഷൊയ്ബ് മാലിക്കും വിവാഹ മോചനം നടത്താന്‍ പോകുന്ന എന്ന വാര്‍ത്തകള്‍ക്കിടെയാണ് ആയിഷ ഒമര്‍ എന്ന പാക് നടിയുമായുള്ള ബന്ധത്തിന്‍റെ കഥ പുറത്തുവരുന്നത്. ഇതിനിടെ സാനിയയും ഷൊയ്ബ് മാലിക്കും കുറച്ചുകാലമായി വേര്‍പ്പിരിഞ്ഞാണ് താമസിക്കുന്നതെന്നും ഇപ്പോള്‍ ഔദ്യോഗികമായി വിവാഹ മോചനം നടത്തി എന്നും ചില വാര്‍ത്തകള്‍ വരുന്നുണ്ട്. ഷൊയ്ബ് മാലികിന്‍റെ മാനേജ്‌മെന്റ് ടീമില്‍ അംഗമായ വ്യക്തിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യാ-പാക് ബന്ധത്തിന്റെ പ്രതീകമായായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹത്തെ ലിബറല്‍ മാധ്യമങ്ങള്‍ വാഴ്ത്തിയിരുന്നത്. എന്നാല്‍ ഇതില്‍ വിള്ളല്‍ വീണിരിക്കുകയാണ്.


സാനിയ മിര്‍സയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റോടുകൂടിയാണ് ഇവര്‍ തമ്മിലുള്ള വിവാഹബന്ധത്തിലെ അസ്വാരസ്യങ്ങള്‍ പുറത്തുവന്നത്. 'ഹൃദയം തകര്‍ന്നവര്‍ എങ്ങോട്ട് പോകും? ദൈവത്തെ കണ്ടെത്താന്‍'- എന്നായിരുന്നു സാനിയ മിര്‍സയുടെ ഈ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഷൊയ്ബ് തന്നെ ചതിച്ചു എന്ന തോന്നലാണ് ബന്ധം വഷളാകാന്‍ കാരണമായതെന്ന സൂചന ശരിവെയ്ക്കുന്നതാണ് സാനിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇപ്പോള്‍ ആയിഷ ഒമറുമായുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഈ ചതിയുടെ തെളിവുകള്‍ പുറത്തുവരികയാണ്.

2010 ഏപ്രിലിലാണ് സാനിയയും ഷൊയ്ബും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു കുട്ടിയുണ്ട്. വിവാഹ മോചനം നടന്നുവെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ഷൊയ്ബിന്റെ മാനേജ്‌മെന്റ് ടീമിലെ വ്യക്തി വിശദീകരിച്ചു.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions