Don't Miss

ചരിത്രത്തിലേക്ക് ഒരു രാജി..

ആത്മീയവും ഭൗതിക സൗകര്യങ്ങളുള്ളതുമായ ഉന്നത പദവി അനാരോഗ്യത്തിന്റെ പേരില്‍ രാജിവയ്ക്കാന്‍ തയാറായി ചരിത്രത്തില്‍ ഇടം നേടിയ ആളാണ് പോപ്പ് എമിരേറ്റ്സ് ബെനഡിക്ട് പതിനാറാമന്‍. എട്ട് വര്‍ഷത്തോളം കത്തോലിക്കാ സഭയെ നയിച്ച, അടിയുറച്ച നിലപാടുകളുള്ള , ദൈവശാസ്ത്ര പണ്ഡിതനായിരുന്നു അദ്ദേഹം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റു . തുടര്‍ന്ന് അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തു. ഉന്നത പദവിയിലിരിക്കുന്ന മറ്റുള്ളവര്‍ സ്വപ്നത്തില്‍പ്പോലും ചെയ്യാന്‍ തയാറാകാത്ത കാര്യം.

പാണ്ഡിത്യത്തിലൂടെയും സ്ഥാനത്യാഗത്തിലൂടെയും ലോകജനതയുടെ ഹൃദയത്തില്‍ ഇടംനേടിയ പാപ്പയാണ് ബനഡിക്ട് പതിനാറാമന്‍. കത്തോലിക്കാ സഭയുടെ രണ്ടായിരം വര്‍ഷത്തെ ചരിത്രത്തില്‍ സ്വയം സ്ഥാനമൊഴിയുന്ന രണ്ടാമത്തെ മാത്രം പാപ്പയായിരുന്നു അദ്ദേഹം. 1415-ല്‍ ഗ്രിഗറി പതിനാറാമനാണ് രാജിവെച്ച ആദ്യ മാര്‍പാപ്പ. അത് സഭയിലെ അഭിപ്രായ ഭിന്നതകളെത്തുടര്‍ന്നായിരുന്നു ആ രാജി. ആ നിലയ്ക്ക് സ്വയം സ്ഥാനത്യാഗം ചെയ്ത വിശിഷ്ട വ്യക്തിത്വം ആയിരുന്നു ബനഡിക്ട് മാര്‍പാപ്പ. നീണ്ട ഒമ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനത്യാഗം.


2005 ഏപ്രില്‍ 19 മുതല്‍ 2013 വരെ എട്ടു വര്‍ഷം കത്തോലിക്കാ സഭയെ ബനഡിക്ട് മാര്‍പാപ്പ നയിച്ചു. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഹയാത്രികനായും പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വിരമിച്ച ശേഷം പലപ്പോഴും ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കൊപ്പം അദ്ദേഹം പൊതുവേദിയില്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ ബുധനാഴ്ചത്തെ കുര്‍ബാനയില്‍ അറിയിച്ചിരുന്നു. വത്തിക്കാന്‍ തോട്ടത്തിലുള്ള മാത്തര്‍ എക്ലേസിയ എന്ന മന്ദിരത്തിലായിരുന്നു ബനഡിക്ട് മാര്‍പാപ്പയുടെ ജീവിതം.


കത്തോലിക്കാ പുരോഹിതര്‍ നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളില്‍ മാപ്പുപറഞ്ഞ ആളാണ്അ ദ്ദേഹം. ധാര്‍മികതയുടേയും വിശ്വസ സംഹിതകളുടേയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം ഒരുക്കമായിരുന്നില്ല. ആ നിലയ്ക്ക് കടുത്ത യഥാസ്ഥിതികനുമായിരുന്നു.


ജര്‍മ്മന്‍ ഭാഷയ്ക്കു പുറമേ, ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനീഷ്, പോര്‍ചുഗീസ്, ലാറ്റിന്‍, ബ്ലിബ്ലിക്കല്‍ ഹീബ്രൂ, ബിബ്ലിക്കല്‍ ഗ്രീക്ക് ഭാഷകളിലും അദ്ദേഹം പരിജ്ഞാനം നേടിയിരുന്നു. പിയാനോ വായിക്കുന്നതിലും അദ്ദേഹം വൈദഗ്ധ്യം നേടിയിരുന്നു.

രാഷ്ട്രീയത്തില്‍ കൈകടത്താതെ ആത്‌മീയതയില്‍ അടിയുറച്ചു നിന്ന് എന്നതിലാണ് അദ്ദേഹത്തിന്റെ മഹത്വം. മരണം വരെ അധികാരവും കസേരയും വിട്ടു കൊടുക്കാത്ത ആത്മീയ- ഭൗതിക മേധാവികള്‍ അരങ്ങുവാഴുന്ന ഈ ലോകത്തു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗവും ജീവിതവും എന്നെന്നും ഓര്‍മ്മിക്കപ്പെടും.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions