തുഗ്‌ളക്ക് റോഡിലെ പന്ത്രണ്ടാം നമ്പര്‍ വസതി രാഹുല്‍ ഗാന്ധി ഒഴിഞ്ഞു. ലോക്‌സഭയില്‍ നിന്നും അയോഗ്യനാക്കപ്പെട്ടത് കൊണ്ട് എം പി എന്ന നിലയില്‍ രാഹുല്‍ ഉപയോഗിച്ചിരുന്ന വസതി 30 ദിവസത്തിനകം ഒഴിയണമെന്ന് കാണിച്ച് ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിക്ക് ഇന്നലെയാണ് കത്ത് നല്‍കിയത്.
മൂപ്പത് ദിവസത്തിനുള്ളില്‍ ഒഴിയണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുപത്തിനാല് മണിക്കൂര്‍ തികയുന്നതിന് മുമ്പ് തന്റെ വസതിയൊഴിയുകയാണ് എന്ന് കാണിച്ച് ലോക്‌സഭാ സെക്രട്ടറിയേറ്റിലെ ഡെപ്യുട്ടി സെക്രട്ടറി മൊഹിത് രാജന് രാഹുല്‍ ഗാന്ധി കത്ത് നല്‍കുയായിരുന്നു.
നാല് തവണ എം പിയായിരുന്നപ്പോഴും താന്‍ താമസിച്ചിരുന്ന ആ വീടിനെക്കുറിച്ച് വളരെ സന്തോഷകരമായ ഓര്‍മകളാണ് തനിക്കുള്ളതെന്നും കത്തില്‍ രാഹുല്‍ ഗാന്ധി സൂചിപ്പിക്കുന്നു.
അയോഗ്യനാക്കപ്പെതോടെ പാര്‍ലമെന്റ്ംഗം എന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് ലോക്‌സഭാ സെക്രട്ടറിയേററ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഒരുമാസത്തിനുള്ളില്‍ വീടൊഴിയണമെന്നാണ് നിര്‍ദേശം നല്‍കിയത്. മാര്‍ച്ച 23നാണ് രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി വിധിയെ തുടര്‍ന്ന് അയോഗ്യനാക്കിയത്. ക്രിമിനല്‍ മാനനഷ്ടത്തില്‍ പരമാവധി ശിക്ഷയായ രണ്ടു വര്‍ഷം തടവാണ് കോടതി രാഹുല്‍ ഗാന്ധിക്ക് വിധിച്ചത്.