നടന്‍ ബാലയുടെ കരള്‍ മാറ്റ ശസ്ത്രക്രിയ വിജയകരം. കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബാല. രണ്ട് ദിവസം മുമ്പായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ. ബാല ആരോഗ്യവാനായി തുടരുന്നു. നടനെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തുടരും.
ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ബാലയ്ക്ക് വേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്.
അതില്‍ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ദാതാവും പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുന്നുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയയുണ്ടെന്ന് ബാല ഒടുവില്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് വീഡിയില്‍ പറഞ്ഞിരുന്നു.
സിനിമാ പ്രവര്‍ത്തകരും പ്രേക്ഷകരുമടക്കം നിരവധിപ്പേരാണ് നടന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായ 'ഷെഫീഖിന്റെ സന്തോഷം' എന്ന സിനിമയിലാണ് ബാല അവസാനം പ്രത്യക്ഷപ്പെട്ടത്.