വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഒരു മാസം മുമ്പ് ജര്‍മനിയില്‍ എത്തിയ മലയാളി നഴ്‌സിന്റെ അപ്രതീക്ഷിത മരണം മലയാളി സമൂഹത്തിനു വേദനയായി. അനിമോള്‍ സജി (44) മമ്പള്ളിക്കുന്നേല്‍ ആണ് വ്യാഴാഴ്ച വിടപറഞ്ഞത്.
രാവിലെ 4.30 മണിക്ക് പനിയും മറ്റു ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അനി മോളെ അവിടെ അടുത്തുള്ള ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും വിദഗ്‌ദ്ധ ഡോക്ടര്‍മാരുടെ പരിചരണം സമയത്ത് ലഭിക്കുകയും ചെയ്തിരുന്നുവെങ്കിലും ന്യുമോണിയ ബാധിച്ചത് മൂലം രക്തത്തില്‍ ഉണ്ടായ അണുബാധ ക്രമാതീതമായി വര്‍ധിച്ചതാണ് മരണകാരണമായത്.
അനിമോളുടെ ശരീരം ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈ ദിവസങ്ങള്‍ അവധി ദിവസങ്ങള്‍ ആയതിനാല്‍ ചൊവ്വഴ്ചയോടുകൂടിയേ നാട്ടിലെത്തിക്കേണ്ട മറ്റു നടപടികള്‍ ആരംഭിക്കുകയുള്ളു.
അനിമോള്‍ ഇക്കഴിഞ്ഞ മാര്‍ച്ച് ആറിനാണ് ജോലിയാവശ്യത്തിനായി ജര്‍മ്മനിയില്‍ എത്തിയത്. അപ്പോഴേയ്ക്കും വിധി ആ ജീവന്‍ കവര്‍ന്നു.