Don't Miss

പിണറായിയും സംഘവും ന്യൂയോര്‍ക്കില്‍; പാരയായി പുക, പൊതുസമ്മേളനം പ്രതിസന്ധിയില്‍

ന്യുയോര്‍ക്ക്: മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി കേരള മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്യൂയോര്‍ക്കില്‍ . വിമാനത്താവളത്തില്‍ കോണ്‍സല്‍ ജനറല്‍ രണ്‍ദീപ് ജയ്‌സ്വാള്‍, നോര്‍ക്ക ഡയറ്കടര്‍ കെ. അനിരുദ്ധന്‍, ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെ.ജി മന്മഥന്‍ നായര്‍, ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്,തുടങ്ങിയവര്‍ സ്വീകരിച്ചു. തുടര്‍ന്ന് സംഘം ഹോട്ടലിലേക്ക് പോയി.

മുഖ്യമന്ത്രിക്കൊപ്പം ധനമന്ത്രി ബാലഗോപാല്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ജോണ്‍ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി തുടങ്ങിയവരുമുണ്ട്. വെള്ളിയാഴ്ചയാണ് സമ്മേളനം തുടങ്ങുന്നത്. ജൂണ്‍ പത്തിന് ലോക കേരള സഭാ സെഷന്‍ നടക്കും. ജൂണ്‍ പതിനൊന്നിന് ടൈംസ് സ്ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യാനിരിക്കുകയാണ്. എന്നാല്‍ കാനഡയില്‍ കാട്ടുതീ പടരുന്നത് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്ക് നഗരം പുക തിങ്ങി നിറഞ്ഞ് മഞ്ഞ നിറത്തിലാണിപ്പോള്‍. അതുകൊണ്ടു തന്നെ ലോക കേരള സഭയുടെ നടത്തിപ്പ് സംബന്ധിച്ച് ആശങ്കയുണ്ട്. ഹോട്ടലിലെ സമ്മേളനങ്ങള്‍ക്കു കുഴപ്പമില്ലേങ്കിലും ടെംസ് സ്‌ക്വറിലെ പൊതുപരിപാടി 'പുക'കൊണ്ടു പോകുമോയെന്നു ആശങ്കയുണ്ട്. ജനങ്ങള്‍ പുറത്തിറങ്ങുന്നതതിന് സര്‍ക്കാര്‍ നിയന്ത്രണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരിപാടി പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടി വരുമോ എന്ന സംശയവുമുണ്ട്.


വായു നിലവാരം മോശമായതിനെ തുടര്‍ന്നാണ് ന്യൂയോര്‍ക്കിലെ ജനങ്ങളോട് എന്‍ 95 മാസ്‌ക് ധരിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. സൗജന്യമായി മാസ്‌ക് വിതരണം ചെയ്യുന്നുണ്ട്. ജനങ്ങള്‍ കഴിവതും വീടിനുള്ളില്‍ തന്നെ കഴിയണമെന്നും മേയര്‍ മുന്നറിയിപ്പ് നല്കി. കായിക മത്സരങ്ങള്‍ മാറ്റിവച്ചു. വിമാനങ്ങള്‍ വൈകുന്നു.ധനമന്ത്രി കെ എന്‍ ബാലഗോപാലും സ്പീക്കര്‍ എ എന്‍ ഷംസീറും മാസ്‌ക് ധരിച്ചാണ് എത്തിയത്.


ലോക കേരള സഭയുടെ കണക്കു കൂട്ടിയിരിക്കുന്ന ചെലവ് അഞ്ച് കോടിയാണ്. അതില്‍ പകുതി ചെലവാകുന്നത് ടൈം സ്‌ക്വയറില്‍ മൈക്ക് കെട്ടി മുഖ്യമന്ത്രിക്ക് സംസാരിക്കാനുള്ള പരിപാടിക്കും. ആയിരം മലയാളികളും രണ്ടര ലക്ഷം അമേരിക്കക്കാരും പിണറായിയുടെ പ്രസംഗം കേള്‍ക്കും എന്നു പറഞ്ഞാണ് പൊതുസമ്മേളനത്തിനുള്ള സ്‌പോണ്‍സര്‍ഷിപ്പ് തേടിയത്. ഒരാള്‍ മാത്രം രണ്ടു കോടി നല്‍കുകയും ചെയ്തു. ടൈംസ്‌ക്വയറില്‍ പ്രസംഗിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ രാഷ്ട്രീയ നേതാവ് എന്ന പേരും പിണറായിക്ക് സ്വന്തമാകുമെന്നും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ പടര്‍ന്നിരിക്കുന്ന പുക പൊതു സമ്മേളനത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.


ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മര്‍ക്വേ ഹോട്ടലില്‍ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. രണ്ടാം ദിവസമാണ് പ്രധാന സെഷനുകള്‍ നടക്കുക.നാര്‍ക്കാ റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ അവതരിപ്പിക്കുന്ന 'അമേരിക്കന്‍ മേഖലയില്‍ ലോക കേരള സഭയുടെയും നോര്‍ക്കയുടെയും പ്രവര്‍ത്തനങ്ങള്‍, വിപുലികരണ സാദ്ധ്യതകളും വെല്ലുവിളികളും' എന്ന വിഷയം ചര്‍ച്ച ചെയ്യും. ഡോ ജോണ്‍ ബ്രിട്ടാസ് എംപി 'നവ കേരളം എങ്ങോട്ട്അമേരിക്കന്‍ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും' എന്ന വിഷയം അവതരിപ്പിക്കും. ' മലയാള ഭാഷസംസ്‌കാരംപുതുതലമുറ അമേരിക്കന്‍ മലയാളികളും സാംസ്‌കാരിക പ്രചരണ സാദ്ധ്യതകളും' എന്ന വിഷയം അവതരിപ്പിക്കുന്നത് ചീഫ് സെക്രട്ടറി വി പി ജോയി ആണ്. ലോക കേരള സഭാ ഡയറക്ടര്‍ ഡോ . കെ വാസുകിയാണ് 'മലയാളികളുടെ അമേരിക്കന്‍ കുടിയേറ്റം ഭാവിയും വെല്ലുവിളികളും' എന്ന വിഷയം അവതരിപ്പിക്കുന്നത്. ഈ വിഷയങ്ങളില്‍ അമേരിക്കന്‍ രാജ്യങ്ങളിലുള്ള പ്രതിനിധികള്‍ അവരുടെ നിര്‍ദേശങ്ങളും പ്രശ്‌നങ്ങളും അവതരിപ്പിക്കും.

ചര്‍ച്ചകള്‍ക്ക് ശേഷം ലോക കേരള സഭാ ചെയര്‍മാനും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ മറുപടി പ്രസംഗം നടത്തും. മൂന്നാം ദിവസം മുഖ്യമന്ത്രി അമേരിക്കയിലെ ബിസിനസ് സമൂഹവുമായും, മലയാളി സമൂഹത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, എന്നിവരുമായും കൂടിക്കാഴ്ച നടത്തും. അമേരിക്കയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി വനിതകളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions