ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ അനുപമ 5 ലക്ഷം ഫോളോവേഴ്‌സ് ഉള്ള യൂട്യൂബര്‍! കൂടാതെ നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമാണ്. ഫേസ്ബുക്കിലും യൂട്യൂബിലുമെല്ലാം സജീവമാണ്. യൂട്യൂബില്‍ മാത്രം അഞ്ച് ലക്ഷം സബ്സ്‌ക്രൈബേഴ്സാണ് യുവതിയ്ക്കുള്ളത്. 'അനുപമ പത്മന്‍' എന്ന പേരിലാണ് ഫേസ്ബുക്ക് ഐഡിയും യൂട്യൂബ് ചാനലും. യൂട്യൂബില്‍ 381 വീഡിയോകളാണ് ഇതുവരെ അപ്‌ലോഡ് ചെയ്തത്. ഇംഗ്ലീഷിലാണ് അവതരണം. അമേരിക്കന്‍ സെലിബ്രിറ്റി കിം കര്‍ദാഷിയാനെക്കുറിച്ചായിരുന്നു കൂടുതലും വീഡിയോ ചെയ്തിരുന്നത്.
ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളെയും കുറിച്ചാണ് വീഡിയോകള്‍ ഏറെയും. ഇവരുടെ വൈറല്‍ വീഡിയോകളുടെ റിയാക്ഷന്‍ വീഡിയോയും ഷോര്‍ട്സുമാണ് 'അനുപമ പത്മന്‍' എന്ന യൂട്യൂബ് ചാനലില്‍ കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
യുവതി പോസ്റ്റ് ചെയ്ത മിക്ക വീഡിയോകളും വൈറലാണ്. പത്ത് മില്യണിലധികം വ്യൂസ് കിട്ടിയ വീഡിയോകള്‍ വരെ കൂട്ടത്തിലുണ്ട്. ഫാഷന്‍ ഡിസൈനിനോടും കമ്പമുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. മൃഗസ്നേഹി കൂടിയാണ് ഇവരെന്ന് വീഡിയോയില്‍ നിന്ന് വ്യക്തം.
ഉടമകള്‍ തെരുവിലേക്ക് വലിച്ചെറിയുന്ന നായകളെ യുവതി ഏറ്റെടുക്കുമായിരുന്നു. കൂടാതെ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും ഇവയെ നോക്കാനും മറ്റും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ബാങ്ക് അക്കൗണ്ട് നമ്പര്‍ സഹിതം സോഷ്യല്‍ മീഡിയയിലൂടെ പിരിവും നടത്തിയിരുന്നു.