അസോസിയേഷന്‍

യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്

യുക്മ ഫോര്‍ച്യൂണ്‍ ബംബര്‍ 2025 ലോട്ടറിയുടെ നറുക്കെടുപ്പ് പതിനാറാമത് യുക്മ - ലൈഫ് ലൈന്‍ ദേശീയ കലാമേള വേദിയില്‍ വച്ച് നടത്തപ്പെട്ടു. കലാമേളയുടെ ഉദ്ഘാടനവും സമ്മാനദാനവും ഉള്‍പ്പടെ നടത്തിയ പ്രധാന വേദിയില്‍ വച്ചാണ് യുക്മ ഫോര്‍ച്യൂണ്‍ ലോട്ടറിയുടെ നറുക്കെടുപ്പും നടത്തിയത്. നറുക്കെടുക്കപ്പെട്ട നമ്പരുകള്‍ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. വിജയികളായവരുടെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി നടത്തിയ നറുക്കെടുപ്പിന് യുക്‌മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് മാരായ വര്‍ഗ്ഗീസ് ഡാനിയല്‍, സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറിമാരായ സണ്ണിമോന്‍ മത്തായി, റെയ്മോള്‍ നിധീരി, ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലില്‍, യുക്മ ദേശീയ സമിതിയംഗങ്ങള്‍, റീജിയണല്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

യുക്മ ഫോര്‍ച്യൂൺ ബംബര്‍ ലോട്ടറിയുടെ സ്‌പോൺസര്‍മാരായ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡിന്റെ പ്രതിനിധിയായ റോബിൻ തോമസ് നറുക്കെടുപ്പിന് സാക്ഷ്യം വഹിച്ചു. യുക്‌മ ഫോർച്യൂണ്‍ ലോട്ടറിയുടെ മുഴുവന്‍ സമ്മാനങ്ങളും സ്പോണ്‍സര്‍ ചെയ്ത് സഹകരിക്കുന്നത് യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ്, ഇന്‍ഷ്വറന്‍സ് സേവനദാതാക്കളായ ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡാണ്. യുക്മയുടെ ഫോർച്യൂണ്‍ ലോട്ടറി എടുത്ത ആളുകള്‍ക്ക് ലൈഫ് ലൈന്‍ പ്രൊട്ടക്ട് സ്ഥാപനം വഴിയായി മോര്‍ട്ട്ഗേജ്, റീമോര്‍ട്ട്ഗേജ് ഇവയിലേതെങ്കിലും ചെയ്താല്‍ 50 പൗണ്ടിന്റെ ടെസ്കോ വൗച്ചര്‍ ലഭിക്കുന്നതാണ്.

യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലൈഫ് ലൈന്‍ പ്രൊട്ടക്ട് നല്‍കി വരുന്ന ശക്തമായ പിന്തുണയ്ക്ക് യുക്മ ദേശീയ സമിതി നന്ദി അറിയിച്ചു.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions