യു.കെ.വാര്‍ത്തകള്‍

തിങ്കളും ചൊവ്വയും യുകെയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അടുത്തയാഴ്ച തുടക്കത്തോടെ യുകെയിലെ വിവിധ ഭാഗങ്ങളില്‍ മഴയും വെള്ളപ്പൊക്കവും ഉണ്ടാകാനിടയുണ്ടെന്നു മുന്നറിയിപ്പുകള്‍. മിക്ക ഭാഗങ്ങളിലും മഞ്ഞ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലും അര്‍ധരാത്രി മുതല്‍ തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിവരെ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം പലയിടങ്ങളിലും ഗതാഗത തടസമുണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം തിങ്കളാഴ്ച രാത്രി എട്ടു മണി മുതല്‍ ചൊവാഴ്ച രാവിലെ ആറു മണി വരെ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടില്‍ സമാനമായ സാഹചര്യം ഉണ്ടാകുമെന്നും മുന്നറിയിപ്പിലുണ്ട്.

തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിന്റെയും തെക്കന്‍ വെയ്ല്‍സിന്റെയും പല ഭാഗങ്ങളിലും തിങ്കളാഴ്ച 80 മി. മീ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, വടക്ക്, തെക്ക് ഇംഗ്ലണ്ടുകളില്‍ 60 മുതല്‍ 60 മി. മീ വരെ മഴയുണ്ടാകും. കൊടുങ്കാറ്റിനോളം ശക്തി പ്രാപിച്ചേക്കാവുന്ന തരത്തിലുള്ള അതിശക്തമായ കാറ്റും അനുഭവപ്പെടും. തീരപ്രദേശങ്ങളിലായിരിക്കും ഇത് പ്രധാനമായും അനുഭവപ്പെടുക.

ചൊവ്വാഴ്ച രാവിലെയും കനത്ത മഴ തുടരും. മഴയ്ക്ക് കാരണമാകുന്ന ന്യൂനമര്‍ദ്ധത്തിന്റെ സഞ്ചാരപഥം ഇനിയും വ്യക്തമായിട്ടില്ലെങ്കിലും മഴയും ഒപ്പമെത്തുന്ന ശക്തമായ കാറ്റും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയില്‍ - റോഡ് ഗതാഗതം തടസപ്പെടുത്തും എന്നത് ഉറപ്പാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.

  • ബര്‍മിംഗ്ഹാമില്‍ കത്തി ആക്രമണങ്ങള്‍ പെരുകി; ബോധവല്‍ക്കരണവുമായി പോലീസ്
  • ഇംഗ്ലണ്ടില്‍ 40 ലക്ഷം കുട്ടികള്‍ സാമ്പത്തിക പീഡനത്തിന്റെ ഇരകള്‍! സാമ്പത്തിക നിയന്ത്രണങ്ങള്‍ കുടുംബങ്ങളെ ശിഥിലമാക്കുന്നു
  • ആന്‍ഡ്രൂവിന്റെ അവശേഷിച്ച രാജകീയ സ്ഥാനപ്പേരുകളും തിരിച്ചെടുത്തു
  • ക്രിസ്മസിന് മുമ്പ് എന്‍എച്ച്എസിനെയും, രോഗികളെയും ദുരന്തത്തിലേക്ക് തള്ളിവിടാന്‍ അഞ്ച് ദിന പണിമുടക്ക് പ്രഖ്യാപിച്ച് ബിഎംഎ
  • അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇനി മെഡിക്കല്‍ യാത്രയ്ക്ക് ടാക്‌സി കിട്ടില്ല !
  • യുകെയിലെ വിവിധ ഭാഗങ്ങളില്‍ ഡസന്‍ കണക്കിന് വെള്ളപ്പൊക്ക അലേര്‍ട്ടുകള്‍
  • ജനത്തെ വലച്ച രണ്ട് ബജറ്റുകള്‍: റേച്ചല്‍ റീവ്‌സിന്റെ കസേര മാസങ്ങള്‍ക്കുള്ളില്‍ തെറിക്കുമെന്ന് വോട്ടര്‍മാര്‍
  • ഡോക്ടര്‍മാരുടെ യൂണിയനുമായി കൊമ്പുകോര്‍ത്ത് ഹെല്‍ത്ത് സെക്രട്ടറി; ജിപിമാര്‍ക്ക് നേരിട്ട് കത്തയച്ചു
  • ക്രിസ്മസിന് പലിശ നിരക്ക് വെട്ടിക്കുറയ്ക്കാന്‍ വഴിയൊരുങ്ങുന്നു; മോര്‍ട്ട്‌ഗേജ് കാര്‍ക്ക് ആശ്വാസം
  • ലണ്ടന്‍ കൗണ്‍സിലുകളില്‍ സൈബര്‍ ആക്രമണം; താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions