യു.കെ.വാര്‍ത്തകള്‍

ജനത്തെ വലച്ച രണ്ട് ബജറ്റുകള്‍: റേച്ചല്‍ റീവ്‌സിന്റെ കസേര മാസങ്ങള്‍ക്കുള്ളില്‍ തെറിക്കുമെന്ന് വോട്ടര്‍മാര്‍

ഇന്‍കം ടാക്‌സ് പരിധികള്‍ മരവിപ്പിച്ചത് ലേബര്‍ പ്രകടനപത്രികയുടെ നഗ്നമായ ലംഘനമാണ് ലേബര്‍ ബജറ്റെന്ന് വ്യക്തമാക്കിവോട്ടര്‍മാര്‍. അതുകൊണ്ടുതന്നെ ചാന്‍സലര്‍ കസേരയില്‍ റീവ്‌സ് മാസങ്ങള്‍ തികയ്ക്കില്ല എന്നാണ് പകുതിയിലേറെ വോട്ടര്‍മാര്‍ പ്രവചിക്കുന്നത്. ഇന്‍കം ടാക്‌സ് പരിധികള്‍ മരവിപ്പിച്ച് നിര്‍ത്തിക്കൊണ്ട് പ്രകടനപത്രികാ വാഗ്ദാനത്തിന്റെ ലംഘനമാണ് ലേബര്‍ നടപ്പാക്കിയതെന്ന് വോട്ടര്‍മാര്‍ കരുതുന്നു.

റേച്ചല്‍ റീവ്‌സിന്റെ രണ്ടാം ബജറ്റിന് ശേഷം ചാന്‍സലര്‍ സ്ഥാനത്ത് നിന്നും റീവ്‌സിനെ മാറ്റേണ്ടതാണെന്നാണ് വോട്ടര്‍മാര്‍ പ്രവചിക്കുന്നത്. ജീവിതച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്നതാകും ബജറ്റെന്ന് റീവ്‌സ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ കേവലം ആറ് ശതമാനം വോട്ടര്‍മാര്‍ക്കാണ് ഈ വിശ്വാസമുള്ളത്. രാജ്യത്തിന്റെ വലിയ ആശങ്കയും ഇതുതന്നെ. മോര്‍ ഇന്‍ കോമണ്‍ നടത്തിയ സര്‍വ്വെയിലെ ഫലങ്ങള്‍ നം.10, നം.11 കേന്ദ്രങ്ങളില്‍ ഞെട്ടല്‍ സമ്മാനിക്കാന്‍ പോന്നതാണ്.

നികുതി വര്‍ധനവുകളെ ന്യായീകരിക്കാനായി കെട്ടിയിറക്കിയ 30 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മി നുണയാണെന്ന് തെളിഞ്ഞതോടെ റീവ്‌സിന് മേല്‍ കനത്ത രാജിസമ്മര്‍ദമാണുള്ളത്. വെല്‍ഫെയര്‍ ബില്ലുകള്‍ക്കുള്ള പണം ചെലവഴിക്കാനായാണ് ഈ വാദങ്ങള്‍ ഉയര്‍ത്തിയെന്ന് ഇപ്പോള്‍ വ്യക്തമവുമാണ്. കമ്മിയില്ലെന്ന് മാത്രമല്ല, അധിക ഫണ്ട് ഉണ്ടെന്നും ഒബിആര്‍ അറിയിച്ച ശേഷമായിരുന്നു റീവ്‌സിന്റെ പ്രചരണങ്ങള്‍.

26 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി ബോംബാണ് ബജറ്റില്‍ റീവ്‌സ് പൊട്ടിച്ചത്. ഇന്‍കം ടാക്‌സ് പരിധി മരവിപ്പിക്കുന്നതും, വീടുകളിലെ നികുതി കൂട്ടിയതും, പെന്‍ഷന്‍കാരെയും നികുതിയില്‍ പെടുത്തിയതും, ഇലക്ട്രിക് കാറുകള്‍ക്ക് റോഡ് നികുതി ഏര്‍പ്പെടുത്തിയതുമെല്ലാം ജനങ്ങളെ രോഷത്തിലാക്കിയിട്ടുണ്ട്. മാസങ്ങള്‍ക്കും റീവ്‌സിന്റെ കസേര തെറിയ്ക്കുമെന്ന് തന്നെയാണ് ഇപ്പോള്‍ വോട്ടര്‍മാരുടെ വിധിയെഴുത്ത്.

മെയില്‍ സണ്‍ഡേ പുറത്തുവിട്ട സര്‍വെയിലാണ് രണ്ടിലൊന്ന് വോട്ടര്‍മാരും ചാന്‍സലറുടെ രാജി ആവശ്യപ്പെടുന്നതായി വ്യക്തമായത്. 68 ശതമാനം വോട്ടര്‍മാരാണ് റീവ്‌സ് രാജിവെയ്ക്കണമെന്ന് സര്‍വ്വെയില്‍ ആവശ്യപ്പെട്ടത്. 32 ശതമാനം മാത്രമാണ് ഇവര്‍ തുടരുന്നതിനെ അനുകൂലിച്ചത്.

  • ബര്‍മിംഗ്ഹാമില്‍ കത്തി ആക്രമണങ്ങള്‍ പെരുകി; ബോധവല്‍ക്കരണവുമായി പോലീസ്
  • ഇംഗ്ലണ്ടില്‍ 40 ലക്ഷം കുട്ടികള്‍ സാമ്പത്തിക പീഡനത്തിന്റെ ഇരകള്‍! സാമ്പത്തിക നിയന്ത്രണങ്ങള്‍ കുടുംബങ്ങളെ ശിഥിലമാക്കുന്നു
  • ആന്‍ഡ്രൂവിന്റെ അവശേഷിച്ച രാജകീയ സ്ഥാനപ്പേരുകളും തിരിച്ചെടുത്തു
  • ക്രിസ്മസിന് മുമ്പ് എന്‍എച്ച്എസിനെയും, രോഗികളെയും ദുരന്തത്തിലേക്ക് തള്ളിവിടാന്‍ അഞ്ച് ദിന പണിമുടക്ക് പ്രഖ്യാപിച്ച് ബിഎംഎ
  • അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇനി മെഡിക്കല്‍ യാത്രയ്ക്ക് ടാക്‌സി കിട്ടില്ല !
  • യുകെയിലെ വിവിധ ഭാഗങ്ങളില്‍ ഡസന്‍ കണക്കിന് വെള്ളപ്പൊക്ക അലേര്‍ട്ടുകള്‍
  • തിങ്കളും ചൊവ്വയും യുകെയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
  • ഡോക്ടര്‍മാരുടെ യൂണിയനുമായി കൊമ്പുകോര്‍ത്ത് ഹെല്‍ത്ത് സെക്രട്ടറി; ജിപിമാര്‍ക്ക് നേരിട്ട് കത്തയച്ചു
  • ക്രിസ്മസിന് പലിശ നിരക്ക് വെട്ടിക്കുറയ്ക്കാന്‍ വഴിയൊരുങ്ങുന്നു; മോര്‍ട്ട്‌ഗേജ് കാര്‍ക്ക് ആശ്വാസം
  • ലണ്ടന്‍ കൗണ്‍സിലുകളില്‍ സൈബര്‍ ആക്രമണം; താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions