നാട്ടുവാര്‍ത്തകള്‍

മലയാളത്തിന്റെ പ്രിയ നടന് കണ്ണീരോടെ വിട നല്‍കി കേരളം

മലയാളത്തിന്റെ പ്രിയ നടന്‍ സലിം കുമാറിന് കണ്ണീരോടെ വിട നല്‍കി കേരളം. ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്കരിച്ചത്. വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മക്കളായ ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി. പ്രിയതാരത്തിനെ അവസാനമായി കാണാനും അന്ത്യാജ്ഞലി അര്‍പ്പിക്കാനുമായി നിരവധി പേര്‍ വീട്ടിലെത്തിയിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനും കെസി വേണുഗോപാലും സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു. കൂടാതെ സിനിമ-രാഷ്ട്രീയ-സാസ്കാരിക മേഖലകളിലെ നിരവധി പേരാണ് സലിം കുമാറിന് അന്തിമോപചാരമര്‍പ്പിച്ചത്.

പറവൂര്‍ ചിറ്റേത്തുകരയിലെ ലാഫിങ് വില്ല വീട്ടുവളപ്പിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. പ്രദേശം മുഴുവന്‍ വികാരനിര്‍ഭരമായ കാഴ്ചകള്‍ക്കാണ് സാക്ഷിയായത്. അവസാന നിമിഷങ്ങളിലും ജനപ്രവാഹം നിലച്ചില്ല. വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തിയവരെ നിയന്ത്രിക്കാന്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും നാട്ടുകാരും ഏറെ പാടുപെട്ടു.

സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകളോ പരമ്പരാഗത ആചാരങ്ങളോ ഇല്ലാതെയായിരുന്നു സംസ്‌കാരം നടന്നത്. അസ്ഥി പുഴയില്‍ ഒഴുക്കുന്നതു ള്‍പ്പെടെയുള്ള ചടങ്ങുകള്‍ വേണ്ടെന്നും അദ്ദേഹം മുന്‍പേ നിര്‍ദേശിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.

ശനിയാഴ്ച രാത്രി അന്തരിച്ച സലിംകുമാറിന്റെ ഭൗതികശരീരം, രാവിലെ എട്ടുമണിക്ക് ശേഷമാണ് പറവൂര്‍ ടൗണ്‍ഹാളിലേക്ക് കൊണ്ടുപോയത്. ജന്മനാടായ പറവൂരില്‍ നിരവധിപേരാണ് സലിംകുമാറിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. കനത്ത മഴയെ അവഗണിച്ച് നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് സലിം കുമാറാന് വിട നല്‍കാനെത്തിയത്. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡയാലിസിസിന് വിധേയനായിരുന്ന സലിംകുമാര്‍ കടുത്ത പനിയെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions