ആലപ്പുഴയിലെ സര്‍ക്കാര്‍ സ്കൂളില്‍ സഹപാഠിക്ക് നേരെ വെടിയുതിര്‍ത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി
ആലപ്പുഴയില്‍ സര്‍ക്കാര്‍ സ്കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം. നഗരത്തിലെ സര്‍ക്കാര്‍ സ്കൂളിനു മുന്നിലെ റോഡരികില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ സ്കൂളിലെ അധ്യാപകര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ബുധനാഴ്ച ആലപ്പുഴ സൗത്ത് പൊലീസ് വെടിയേറ്റ വിദ്യാര്‍ഥിയുടെ മൊഴിയെടുത്തു.
നിസാര വഴക്കിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല. വിദ്യാര്‍ഥികള്‍ തമ്മില്‍ സ്കൂള്‍വളപ്പില്‍ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കാണ് അടിപിടിയിലെത്തിയത്. പിന്നീട് ഉച്ചഭക്ഷണ സമയത്ത് സ്കൂളിന് പുറത്തുവെച്ചാണ് വെടിവെപ്പു നടന്നത്.
അന്വേഷണത്തില്‍ വെടിവെച്ച വിദ്യാര്‍ഥിയുടെ വീട്ടില്‍ പൊലീസ് നടത്തിയ
More »
പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിലെത്തും; തെരച്ചില്‍ പത്താം ദിവസവും തുടരുന്നു
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ പത്താം ദിവസവും തുടരുന്നു. ഇന്നലെ മൃതദേഹഭാഗം കിട്ടിയ സണ്‍റൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് കൂടുതല്‍ പരിശോധന നടത്തിവരുകയാണ്. തെരച്ചിലിന് കഡാവര്‍ നായകളും ഉണ്ടാകും. ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാര്‍ കേന്ദ്രീകരിച്ചും പതിവ് തെരച്ചില്‍ തുടരും. ആറ് സോണുകളായി തിരിഞ്ഞാണ് തെരച്ചില്‍. സൈന്യം പറയുന്നത് വരെ തെരച്ചില്‍ തുടരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ശനിയാഴ്ച പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും ഇന്ന് തുടരും. കേന്ദ്രവും സംസ്ഥാനവും കൈകോര്‍ത്തുള്ള വയനാട്ടിലെ ദൗത്യം തുടരുന്നതിനിടെയാണ് മോദിയുടെ സന്ദര്‍ശനം. രാജ്യത്തെ തന്നെ സമാനതകളില്ലാത്ത വലിയ ദുരന്തമുണ്ടായ വയനാട്ടിലേക്കാണ് ശനിയാഴ്ച പ്രധാനമന്ത്രിയെത്തുന്നത്.
ദില്ലിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലാണ്
More »
'ഗുസ്തി ജയിച്ചു, ഞാന്‍ തോറ്റു'; വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
പാരീസ് : ഒളിമ്പിക്‌സിലുണ്ടായ ഹൃദയഭേദകമായ അയോഗ്യതയ്ക്കു പിന്നാലെ ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. 'ഗുഡ് ബൈ റസ്ലിങ്' എന്ന് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ഇട്ടുകൊണ്ടാണ് ഗുസ്തിയില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചത്. ഒളിമ്പിക്സ് ഗുസ്തിയില്‍ 50 കി.ഗ്രാം വിഭാഗം ഫൈനലില്‍ പ്രവേശിച്ചെങ്കിലും ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെ അവര്‍ അയോഗ്യയാക്കപ്പെട്ടിരുന്നു. അതോടെ വെള്ളി കിട്ടില്ലെന്ന് മാത്രമല്ല മത്സരത്തി പങ്കെടുത്തവരില്‍ ഏറ്റവും അവസാന സ്ഥാനക്കാരിയായി രേഖപ്പെടുത്തുകയും ചെയ്യും.
'എനിക്കെതിരായ മത്സരത്തില്‍ ഗുസ്തി ജയിച്ചു, ഞാന്‍ പരാജയപ്പെട്ടു.. ക്ഷമിക്കൂ, നിങ്ങളുടെ സ്വപ്‌നങ്ങളും എന്റെ ധൈര്യവും നശിച്ചു. ഇനിയെനിക്ക് ശക്തിയില്ല. ഗുഡ് ബൈ റസ്ലിങ് 2001-2024. എല്ലാവരോടും ഞാന്‍ എന്നും കടപ്പെട്ടിരിക്കും. ക്ഷമിക്കൂ', തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് വിനേഷ് എക്സില്‍
More »
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം- ലോക്സഭയില്‍ രാഹുല്‍ഗാന്ധി
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വയനാടിന് വേണ്ടി സമഗ്രമായ പുനഃരധിവാസ പാക്കേജും നഷ്ടപരിഹാരവും നല്‍കണമെന്ന് പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചു. വയനാടിനായി സംസാരിക്കാനോ പ്രസ്താവന നടത്താനോ ഭരണപക്ഷം അനുവദിക്കുന്നില്ലായെന്നും രാഹുല്‍ വിമര്‍ശിച്ചു.
വയനാട്ടില്‍ ഒരു ദുരന്തം ഉണ്ടായിട്ടുണ്ട്. അതിനെക്കുറിച്ച് സംസാരിക്കാനോ പ്രസ്താവന നടത്താനോ ഭരണപക്ഷം അനുവദിക്കുന്നില്ല. വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. അവിടെയുള്ളവര്‍ക്ക് വേണ്ടി സമഗ്രമായ പുനഃരധിവാസ പാക്കേജും നഷ്ടപരിഹാരവും നല്‍കണം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ വയനാട് സന്ദര്‍ശിച്ചു. ദുരന്തത്തിന്റെ ഫലമായുണ്ടായ വേദനയും കഷ്ടപ്പാടും ഞാന്‍ കണ്ടതാണ്. 224 പേരാണ് മരിച്ചത്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു', -
More »
ഹൃദയഭേദകം; മെഡല്‍ നിഷേധിക്കപ്പെട്ട് ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് അയോഗ്യത
പാരീസ് ഒളിമ്പിക്സ് ഗോദയില്‍ നിന്ന് സ്വര്‍ണം പ്രതീക്ഷിച്ചിരുന്ന ഇന്ത്യന്‍ കായികപ്രേമികള്‍ക്ക് ഹൃദയഭേദകമായ വാര്‍ത്ത. 50 കിലോ ഫ്രീസ്റ്റൈലില്‍ വെള്ളി ഉറപ്പായിരുന്ന വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി അവസാന സ്ഥാനക്കാരിയാക്കി. ഫൈനലിന് മുമ്പുള്ള ഭാരപരിശോധനയില്‍ പരാജയപെട്ടതോടെയാണ് താരത്തെ അയോഗ്യയാക്കിയത്. അനുവദനീയമായതിലും 100 ഗ്രാം ഭാരം കൂടിയതാണ് താരത്തിന് വിനയായത്.
ഇന്ന് രാവിലെ നടന്ന പരിശോധനയിലാണ് വിനേഷ് പരാജയപ്പെട്ടത്. ഇതോടെ ഉറച്ച വെള്ളിമെഡല്‍ പോലും താരത്തിന് കിട്ടില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. സ്വര്‍ണവും വെങ്കലവും മാത്രം ആയിരിക്കും ഈ ഇനത്തില്‍ ഉണ്ടാകുക. അയോഗ്യയ ആയ സ്ഥിതിക്ക് ഈ ഇനത്തില്‍ അവസാന സ്ഥാനക്കാരി ആയിട്ടായിരിക്കും വിനേഷിന്റെ പേര് ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പറഞ്ഞത് ഇങ്ങനെ :
'വനിതാ ഗുസ്തി 50 കിലോ വിഭാഗത്തില്‍ നിന്ന് വിനേഷ്
More »
ബാഗില്‍ ബോംബെന്ന് യാത്രക്കാരന്‍, നെടുമ്പാശ്ശേരിയില്‍ വിമാനം വൈകിയത് 2 മണിക്കൂര്‍
കൊച്ചി : സുരക്ഷാ പരിശോധനയ്ക്കിടെ ബാഗില്‍ ബോംബാണെന്ന് യാത്രക്കാരന്‍ പറഞ്ഞതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനം രണ്ടുമണിക്കൂറിലേറെ വൈകി. ബുധനാഴ്ച പുലര്‍ച്ചെ 2.10-ന് ബാങ്കോക്കിലേക്ക് പുറപ്പെടേണ്ടിയിരുന്ന തായ് ലയണ്‍ എയര്‍ ഫ്‌ളൈറ്റ് SL211 പരിശോധനയ്ക്ക് ശേഷം നാലരയ്ക്കാണ് പുറപ്പെട്ടത്. പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് വ്യക്തമായതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ബോംബ് ഭീഷണി മുഴക്കിയ തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.
ഭാര്യക്കും മകനുമൊപ്പമാണ് പ്രശാന്ത് യാത്രയ്ക്കായി എത്തിയിരുന്നത്. സുരക്ഷാ പരിശോധനയില്‍ അസ്വസ്ഥനായതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മറുപടിയായി ബാഗില്‍ ബോംബാണെന്ന് പ്രശാന്ത് പറഞ്ഞതെന്നാണ് വിവരം. മറ്റു പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാനത്തിലേക്ക് കയറുന്ന സമയത്ത് നടത്തുന്ന സെക്കന്‍ഡറി ലാഡര്‍ പോയിന്റ് സെക്യൂരിറ്റി (SLPC) പരിശോധനാ
More »
ഷിരൂരില്‍ തിരിച്ചറിയാത്ത നിലയില്‍ പുരുഷന്റെ മൃതദേഹം ഡിഎന്‍എ പരിശോധന നടത്തണമെന്ന് അര്‍ജുന്റെ കുടുംബം
കര്‍ണാടകയിലെ ഷിരൂരില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അകനാശിനി ബഡാ മേഖലയിലാണ് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കടല്‍ തീരത്ത് കണ്ടെത്തിയ മൃതദേഹം ആരുടെതെന്ന് വ്യക്തമല്ല. ഈശ്വര്‍ മല്‍പേയാണ് മൃതദേഹം കണ്ടെത്തിയ വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ ടീം പ്രദേശത്തു തിരച്ചില്‍ നടത്തിവരികയായിരുന്നു.
അതേസമയം, ഡിഎന്‍എ പരിശോധന നടത്തണമെന്ന് അര്‍ജുന്റെ കുടുംബം അറിയിച്ചു. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ നേരത്തെ ശേഖരിച്ചിരുന്നു. അര്‍ജുന്റെ ലോറിയടക്കം കാണാതായ ഷിരൂരില്‍ നിന്നും 60 കി.മീ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
പ്രദേശത്ത് ഒരു മല്‍സ്യ തൊഴിലാളിയെയും കാണാതായിരുന്നു. ഇദ്ദേഹത്തിന്റെ ബന്ധുക്കളുടെ ഡിഎന്‍എയും ശേഖരിക്കും.
More »
ശസ്ത്രക്രിയയ്ക്കിടെ യുവാവിന്റെ മുതുകില്‍ ഗ്ലൗസ് കൂടി തുന്നിച്ചേര്‍ത്തു; തിരുവനന്തപുരം ജനറല്‍ ആശുപത്രിയ്‌ക്കെതിരെ പരാതി
തിരുവനന്തപുരം : മുതുകിലെ ശസ്ത്രക്രിയയ്ക്കിടെ ഗ്ലൗസ് കൂടി യുവാവിന്റെ ശരീരത്തില്‍ തുന്നിചേര്‍ത്തതായി പരാതി. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് എതിരെയാണ് ആരോപണം. നെടുമങ്ങാട് സ്വദേശിയായ ഷിനുവിനാണ് ദുരനുഭവം നേരിട്ടത്. മുതുകിലെ പഴുപ്പ് നീക്കാന്‍ ശനിയാഴ്ചയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഷിനു ശസ്ത്രക്രിയക്ക് എത്തിയത്. ശസ്ത്രിയക്ക് ശേഷം രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറാതെവന്നതോടെ ഭാര്യ കെട്ട് അഴിച്ച് നോക്കിയപ്പോള്‍ കയ്യുറയുടെ വലിയൊരു ഭാഗം ശരീരത്തില്‍ തുന്നിച്ചേര്‍ത്ത് വച്ചതാണ് കണ്ടതെന്നും സജിന മാധ്യമങ്ങളോട് പറഞ്ഞു.
മുതുകില്‍ പഴുപ്പ് നിറഞ്ഞ കുരു വന്നതിനെ തുടര്‍ന്നാണ് ഷിനു ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് ഭാര്യ സജിന പറഞ്ഞു. ആദ്യം അഞ്ച് ദിവസത്തേക്ക് മരുന്ന് കൊടുത്തു. അത് കഴിച്ചിട്ട് പോയപ്പോഴേക്കും ശനിയാഴ്ച രാവിലെ ശസ്ത്രക്രിയക്ക് തയ്യാറായി വരാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടത് . ശനിയാഴ്ച രാവിലെ എട്ട്
More »
രാജിവെച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില്‍
ധാക്ക : ബംഗ്ലാദേശില്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭം കടുക്കുകയും സൈന്യം അധികാരം പിടിക്കുകയും ചെയ്യുമെന്ന സ്ഥിതി വന്നതോടെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന രക്ഷപ്പെട്ടു ഇന്ത്യയിലെത്തി. ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ ഷെയ്ഖ് ഹസീനയെയും വഹിച്ചുള്ള സൈനിക വിമാനം ലാന്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെ വിമാനം ലാന്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഷെയ്ഖ് ഹസീന ലണ്ടനിലേക്ക് പോകുമെന്നും പറയപ്പെടുന്നു.
ബംഗ്ലാദേശില്‍ കലാപം രൂക്ഷമായതോടെയാണ് 76കാരിയായ ഷെയ്ഖ് ഹസീന സഹോദരിയ്‌ക്കൊപ്പം രാജ്യം വിട്ടത്. സൈനിക മേധാവിയുടെ അന്ത്യശാസനത്തിന് പിന്നാലെയായിരുന്നു ഹസീന രാജിവെച്ചത്. ഞായറാഴ്ച പ്രതിഷേധം രൂക്ഷമായെങ്കിലും പ്രക്ഷോഭകാരികളെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അക്രമികളെ ശക്തമായി നേരിടുമെന്നു നിലപാടിലായിരുന്നു.
എന്നാല്‍ സൈന്യം
More »