ജാമ്യാപേക്ഷ സെഷന്‍സ് കോടതി പരിഗണിച്ചില്ല: കന്യാസ്ത്രീകള്‍ ജയിലില്‍ തന്നെ
മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി പരിഗണിച്ചില്ല. ബുധനാഴ്ച ജാമ്യംതേടി ദുര്‍ഗിലെ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ നിലപാട്. വിഷയത്തില്‍ ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.
കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചില്ലെന്ന് അറിഞ്ഞതോടെ കോടതിക്ക് പുറത്ത് ബജ്‌റങ്ദള്‍ പ്രവര്‍ത്തകരുടെ വന്‍ ആഘോഷപ്രകടനം അരങ്ങേറി.ജാമ്യാപേക്ഷ പരിഗണിക്കുമെന്ന വിവരമറിഞ്ഞ് ബുധനാഴ്ച രാവിലെ മുതല്‍ തന്നെ ജ്യോതിശര്‍മ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ കോടതിക്ക് മുന്നില്‍ തടിച്ചുകൂടിയിരുന്നു.
കന്യാസ്ത്രീകള്‍ക്ക്
More »
കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള എല്ലാ സഹായവും ചെയ്തിട്ടുണ്ടെന്നു ഷോണ്‍ ജോര്‍ജ്
തിരുവനന്തപുരം : ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്. കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുമെന്നും അറസ്റ്റില്‍ ബിജെപി എന്തു ചെയ്തു എന്ന് സഭാ നേതൃത്വത്തിനും കന്യാസ്ത്രികളുടെ കുടുംബത്തിനും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
സിസ്റ്റര്‍മാര്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ് വിഷയം, രണ്ട് സിസ്റ്റര്‍മാരും റിമാന്‍ഡില്‍ ആയതിന് ശേഷമാണ് വിഷയത്തെ കുറിച്ച് അറിയുന്നത്. റെയില്‍വേ പ്ലാറ്റ്‌ഫോമില്‍, പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുക്കാതെ ആളുകളെ കാണുകയും റെയില്‍വേ പൊലീസ് ചോദിച്ചപ്പോള്‍ വ്യക്തമായി വിശദീകരിക്കാന്‍ കഴിയാതെ വന്നതുമാണ് പ്രശ്‌നമായത്. എല്ലാ സഹായവും ബിജെപി സംസ്ഥാന ഘടകം ചെയ്തിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ് അറിയിച്ചു.
മൂന്നു ദിവസമായി കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസും വിഷയത്തില്‍ ഇടപെട്ടു. അധികം വൈകാതെ
More »
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ മതപരിവര്‍ത്തനം ആവര്‍ത്തിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി; പ്രതിപക്ഷ എംപിമാരുടെ സംഘം ഛത്തീസ്ഗഡിലേക്ക്
കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് മനുഷ്യക്കടത്തും, മത പരിവര്‍ത്തനവും നടന്നു എന്ന ആരോപണം ഏറ്റെടുത്ത് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വിഷയമാണ്. അന്വേഷണം പുരോഗമിക്കുകയാണ്. നിയമപ്രകാരം നടപടികള്‍ ഉണ്ടാകും. വിഷയത്തിന് രാഷ്ട്രീയ നിറം നല്‍കരുതെന്നും വിഷ്ണു ദേവ് സായ് പ്രതികരിച്ചു.
അതിനിടെ, ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയുടെ സംഭവ സമയത്തെ പ്രതികരണം നിര്‍ണ്ണായകമാവുകയാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങള്‍ പോയതെന്നും ആരുടേയും നിര്‍ബന്ധം ഉണ്ടായിട്ടില്ലെന്നും പ്രാദേശിക മാധ്യമപ്രവര്‍ത്തകയോട് ഒരു പെണ്‍കുട്ടി പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. തങ്ങള്‍ ക്രൈസ്തവ വിശ്വസികളാണ് എന്നും പെണ്‍കുട്ടി പറയുന്നുണ്ട്.എന്നാല്‍ ഈ മൊഴി പെണ്‍കുട്ടി മാറ്റുമോ എന്നാണു
More »
നഴ്‌സുമാര്‍ 3.6% വേതന വര്‍ധന ഓഫര്‍ തള്ളി; സര്‍ക്കാരിന് പുതിയ തലവേദന
റെസിഡന്റ് ഡോക്ടര്‍മാരുടെ അഞ്ചുദിവസ പണിമുടക്കിന് പിന്നാലെ വേതന വര്‍ധനയുടെ പേരില്‍ നഴ്‌സുമാരും ഇടയുന്നു. ലേബര്‍ സര്‍ക്കാര്‍ ഓഫര്‍ ചെയ്ത നാമമാത്രമായ ശമ്പളവര്‍ധനവില്‍ വിശ്വസിച്ച് മുന്നോട്ട് പോകേണ്ടതില്ലെന്ന് എന്‍എച്ച്എസ് നഴ്‌സുമാര്‍ തീരുമാനിക്കുമെന്നാണ് സൂചന. ഇതോടെ എന്‍എച്ച്എസിനും, ഗവണ്‍മെന്റിനും തിരിച്ചടിയായി നഴ്‌സുമാരും സമരമുഖത്തേക്ക് എത്തുമെന്നാണ് വ്യക്തമാകുന്നത്.
റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് നടത്തിയ സൂചനാ ബാലറ്റില്‍ 3.6 ശതമാനം പേര്‍ സര്‍ക്കാര്‍ ഓഫര്‍ വോട്ടിനിട്ട് തള്ളാന്‍ പിന്തുണ ലഭിക്കുന്നതായാണ് വിവരം. ഈ വര്‍ധന പണപ്പെരുപ്പം കൊണ്ട് മാത്രം കവരാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഭൂരിപക്ഷവും സമര നടപടിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും നിയമപരമായി 50 ശതമാനത്തിലേറെ പേര്‍ വോട്ടിംഗില്‍ പങ്കെടുക്കണമെന്ന നിബന്ധന പാലിച്ചില്ല. ഇതോടെ യൂണിയന്‍ സമ്പൂര്‍ണ്ണ വോട്ടിംഗ് നടത്താന്‍
More »
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ വധിച്ചു
ശ്രീനഗര്‍ : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഷിം മൂസ ഉള്‍പ്പെടെ മൂന്ന് പേരെ വധിച്ച് സുരക്ഷ സേന. ശ്രീനഗറിലെ ഹര്‍വാനിലെ ഡാച്ചിഗാം ദേശീയ ഉദ്യാനത്തിനടുത്തുള്ള ലിഡ്വാസ് പ്രദേശത്ത് ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.
മുള്‍നാര്‍ മേഖലയില്‍ തീവ്രവാദ നീക്കം നടക്കുന്നതായി ഇന്റലിജന്‍സ് വിഭാഗത്തിന് വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സും (സിആര്‍പിഎഫ്) ചേര്‍ന്നാണ് ഓപ്പറേഷന്‍ മഹാദേവ് എന്ന പേരില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍ നടത്തിയത്.
മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സുരക്ഷ ഉദ്യോഗസ്ഥര്‍ തന്നെ സ്ഥിതീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഓപ്പറേഷന്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മരിച്ച
More »
ബന്ദിയായത് മതേതര ഭരണഘടന; കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദീപിക
ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കത്തോലിക്ക സഭയുടെ മുഖപത്രം ദീപികയുടെ എഡിറ്റോറിയല്‍. ന്യൂനപക്ഷങ്ങള്‍ കേരളത്തിലൊഴിച്ച് എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണ്. ഛത്തീസ്ഗഡിലും ഒറീയിലുമടക്കം കന്യാസ്ത്രീകള്‍ക്ക് കുറ്റപത്രവും കേരളത്തില്‍ പ്രശംസാപത്രവും നല്‍കുന്ന രാഷ്ട്രീയം മതേതരസമൂഹം തിരിച്ചറിയുന്നുണ്ട്.
ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തത്തിലല്ലെന്ന് കേരളഘടകത്തെ സ്നേഹപൂര്‍വം ഓര്‍മിപ്പിക്കുന്നുവെന്നും എഡിറ്റോറിയല്‍ നിലപാട് വ്യക്തമാക്കി. 'കന്യാസ്ത്രീകളല്ല ബന്ദി, മതേതര ഭരണഘടന' എന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയല്‍. ബിജെപി അധികാരത്തിലെത്തിയ 2014 മുതല്‍ 2024 വരെ ക്രൈസ്തവര്‍ക്കെതിരെ 4316 അക്രമസംഭവങ്ങള്‍ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ട് എന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
ബിജെപിയുടെ
More »
മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു
ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു. റെയില്‍വേ പൊലീസാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവര്‍.
നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. 19 മുതല്‍ 22 വയസ്സുള്ളവരായിരുന്നു ഇവര്‍. റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു.
കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് പോവുകയാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. മൂവരുടെയും
More »
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; വ്ലോഗര്‍ ഷാലു കിങ് അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വ്ലോഗര്‍ അറസ്റ്റില്‍. കാസര്‍കോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടില്‍ മുഹമ്മദ് സാലി (ഷാലു കിങ്- 35) ആണ് പൊലീസ് പിടിയിലായത്. വിദേശത്ത് നിന്ന് മടങ്ങുമ്പോള്‍ മംഗലാപുരം വിമാനത്താവളത്തില്‍ നിന്നാണ് കൊയിലാണ്ടി പൊലീസ് പിടികൂടിയത്.
നേരത്തെ വിവാഹം കഴിച്ച സാലി മൂന്ന് കുട്ടികളുടെ പിതാവാണ്. ഇന്‍സ്റ്റഗ്രാം, സ്നാപ് ചാറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് പെണ്‍കുട്ടിയുമായി സാലി അടുപ്പത്തിലായത്. ഷാലു കിങ് മീഡിയ, ഷാലു കിങ് പ്ലോഗ്സ്, ഷാലു കിങ് ഫാമിലി തുടങ്ങിയ ചാനലുകളില്‍ ഇയാള്‍ വീഡിയോ ചെയ്തുവരികയായിരുന്നു.
പീഡനത്തിന് പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നു. തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തു നിന്നും മംഗലാപുരം വിമാനത്താവളം വഴി എത്തിയപ്പോഴായിരുന്നു പൊലീസ്
More »
ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി; കൂട്ട് ഇരട്ടക്കൊലപാതക പ്രതി ചെന്താമരയും കോന്നിയിലെ നരബലിക്കാരും
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയ സൗമ്യാവധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ അതീവസുരക്ഷയുള്ള കൊടും കുറ്റവാളികളെ പാര്‍പ്പിച്ചിട്ടുള്ള വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. കണ്ണൂരില്‍ നിന്നും അതീവസുരക്ഷയോടെ കൊണ്ടുവന്ന ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലെ ഗ്രൗണ്ട്ഫ്‌ളോറിലെ ഒന്നാം ബ്‌ളോക്കിലേക്കാണ് മാറ്റുന്നത്. ജയില്‍ ഉദ്യോഗസ്ഥന്റെ മുറിയ്ക്ക് സമീപമായിരിക്കും ഇത്.
റിപ്പര്‍ ജയാനന്ദനും പാലക്കാട്ടെ ഇരട്ടക്കൊലപാതകക്കേസ് പ്രതി ചെന്താമരയും മോന്‍സണ്‍ മാവുങ്കലും കോന്നി നരബലിക്കേസ് പ്രതികളേയുമെല്ലാം പാര്‍പ്പിച്ചിരിക്കുന്ന ജയിലിലേക്കാണ് ഗോവിന്ദച്ചാമിയെയും കൊണ്ടുവന്നിരിക്കുന്നത്. ഇയാളെ സെല്ലിന് പുറത്തേക്ക് ഇറക്കുകയില്ല. ഭക്ഷണം കഴിക്കാനോ പ്രാഥമിക കൃത്യങ്ങള്‍ക്കോ പോലും പുറത്തിറക്കുകയില്ല. ഇതിന് പുറമേ ചുറ്റും നിരീക്ഷണ ക്യാമറകളും വെച്ചിട്ടുണ്ട്. കൊടും ക്രിമിനലുകളായ 120 പേര്‍ ഉള്‍പ്പെടെ 300 ക്രിമിനലുകളെ
More »