ഇംഗ്ലണ്ടില്‍ താപനില കുതിച്ചു; ഏഴ് പ്രദേശങ്ങളില്‍ യെല്ലോ ഹീറ്റ് ഹെല്‍ത്ത് അലേര്‍ട്ട്
ഇംഗ്ലണ്ടില്‍ താപനില വര്‍ധിക്കുന്നതിന് പിന്നാലെ ഏഴ് പ്രദേശങ്ങള്‍ക്ക് ഓഗസ്റ്റ് 18 വൈകിട്ട് 6 മണി വരെ ഹീറ്റ് വാണിംഗ് പ്രഖ്യാപിച്ചു. യോര്‍ക്ക്ഷയര്‍, ഹംബര്‍, കിഴക്ക്, പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡ്‌സ്, ലണ്ടന്‍, തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്, ഇംഗ്ലണ്ടിന്റെ കിഴക്ക് എന്നീ പ്രദേശങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ താപനില പ്രധാനമായും പ്രായമായവരെയും നിലവില്‍ ആരോഗ്യപ്രശ്നങ്ങളുള്ളവരെയും ആണ് ബാധിക്കുക.
അതേസമയം, സ്കോട്ട് ലന്‍ഡിന്റെ മിക്ക ഭാഗങ്ങളിലും ബുധനാഴ്ച അര്‍ദ്ധരാത്രി വരെ ഇടിമിന്നലിന്റെ യെല്ലോ വാണിംഗ് നിലവിലുണ്ട്. സെന്‍ട്രല്‍, സൗത്ത് ഈസ്റ്റ് സ്കോട്ട് ലന്‍ഡില്‍ കനത്ത മഴ പ്രാദേശിക തടസ്സങ്ങള്‍ക്കും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച ഇംഗ്ലണ്ടിന്റെ നോര്‍ത്തോള്‍ട്ട്, റോസ്-ഓണ്‍-വൈ, ബെന്‍സണ്‍
More »
'ഫ്ലോറിസ്' ചുഴലിക്കാറ്റില്‍ സ്കോട്ട് ലന്‍ഡില്‍ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ദുരന്തം മക്കളെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍
യുകെയില്‍ ആഞ്ഞടിച്ച 'ഫ്ലോറിസ്' ചുഴലിക്കാറ്റില്‍ സ്കോട്ട് ലന്‍ഡില്‍ പത്തനംതിട്ട സ്വദേശിനിക്ക് ജീവന്‍ നഷ്ടമായി. യുകെയിലെ മാഞ്ചസ്റ്ററിലെ വിഗനില്‍ മകളെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു മല്ലപ്പള്ളി ചെങ്ങരൂര്‍ സ്വദേശിനി ശോശാമ്മ ഏബ്രഹാം (71). നഴ്‌സായ മകള്‍ ലിജോ റോയിയെ സന്ദര്‍ശിക്കാന്‍ ഭര്‍ത്താവ് വി. എ. ഏബ്രഹാമിനൊപ്പം യുകെയില്‍ എത്തിയതായിരുന്നു ശോശാമ്മ.
അവധിക്കാലമായതിനാല്‍ സ്കോട്ട് ലന്‍ഡിലെ എഡിന്‍ബറോ സന്ദര്‍ശിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാറില്‍ നിന്നിറങ്ങി ജാക്കറ്റ് ധരിക്കുന്നതിനിടെ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ശോശാമ്മ പിന്നോട്ട് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ഉടന്‍തന്നെ എഡിന്‍ബറോ റോയല്‍ ഇന്‍ഫര്‍മറി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അപകടവിവരം അറിഞ്ഞതിന് പിന്നാലെ യുഎസിലുള്ള മകള്‍
More »
എ ലെവല്‍ പരീക്ഷാ ഫലം; മികവ് കാട്ടി മലയാളി കുട്ടികള്‍
വ്യാഴാഴ്ച രാവിലെ പുറത്തുവന്ന എ ലെവല്‍ പരീക്ഷാ ഫലം കോവിഡിനു ശേഷമുള്ള മികച്ച വിജയമെന്നാണ് വിലയിരുത്തല്‍. മുന്‍ വര്‍ഷങ്ങളില്‍ എ ലെവലില്‍ ആണ്‍കുട്ടികളാണ് മികച്ച വിജയം നേടി മുന്നിട്ടു നിന്നതെങ്കില്‍ ഇക്കുറി മികച്ച വിജയം നേടി പെണ്‍കുട്ടികളും ഒപ്പത്തിനൊപ്പം ഉണ്ട്. പതിവുപോലെ മലയാളി കുട്ടികള്‍ അഭിമാന വിജയമാണ് ഇക്കുറിയും കരസ്ഥമാക്കിയിരിക്കുന്നത്.
എല്ലാ വിഷയങ്ങളിലും എ സ്റ്റാര്‍ ഗ്രേഡ് നേടിയ ആല്‍ട്രിഹാം ഗ്രാമര്‍ ഫോര്‍ ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ എല്‍സാ ബിന്റോസൈമണ്‍ നേടിയത് മികച്ച വിജയം ആണ്. എല്‍സ യുകെയിലെ പ്രശസ്തമായ കിംഗ്‌സ് കോളേജില്‍ പ്രവേശവും നേടി.
ഗണിതം, രസതന്ത്രം, ജൈവശാസ്ത്രം, കൂടാതെ മനശ്ശാസ്ത്രം വിഷയങ്ങള്‍ ആയിരുന്നു എല്‍സ എ ലെവലില്‍ പഠിച്ചത്. ഡോ. ബിന്റോ സൈമണ്‍ - ലാന്‍ഡി ബിന്റോ സൈമണ്‍ ദമ്പതികളുടെ മകളാണ്. എല്‍സയുടെ സഹോദരി ഫ്രേയ അതേ സ്‌കൂളില്‍ ഇയര്‍ 7ല്‍ പഠിക്കുകയാണ്.
രണ്ട് എ
More »
മോശമായി പെരുമാറുന്നര്‍ക്ക് പണി കിട്ടും; നഴ്‌സുമാര്‍ക്ക് യൂണിഫോമില്‍ കാമറ, ട്രയല്‍ തുടങ്ങി
എന്‍എച്ച്എസില്‍ നഴ്‌സുമാര്‍ പലപ്പോഴും രോഗികളുടെയും ബന്ധുക്കളുടെയും അതിക്രമത്തിന് ഇരയാകാറുണ്ട്. അതിക്രമങ്ങളില്‍ ഇനി കൃത്യമായ നടപടിയുണ്ടാകും. ഇതിന്റെ ഭാഗമായി നഴ്‌സുമാര്‍ യൂണിഫോമില്‍ കാമറ ഘടിപ്പിക്കും. രണ്ട് ആശുപത്രികള്‍ ഇതിനുള്ള ട്രയല്‍ തുടങ്ങി കയ്യേറ്റക്കാര്‍ കുടുങ്ങും.
ജീവനക്കാരോട് നിരന്തരം മോശമായി പെരുമാറുന്നവര്‍ക്ക് പണി കിട്ടുമെന്ന് ചുരുക്കം. കാമറകള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഹോസ്റ്റിംഗ്‌സിലെ കോണ്‍ക്വസ്റ്റ് ആശുപത്രിയിലേയും ഈസ്റ്റ്‌ബോണ്‍ ഡിസ്ട്രിക്ട് ജനറല്‍ ആശുപത്രിയിലേയും അത്യാഹിത വിഭാഗങ്ങളിലെ ചില ജീവനക്കാര്‍ രണ്ട് ആഴ്ചത്തേക്ക് ഉപകരണങ്ങള്‍ ധരിക്കുമെന്ന് ഈസ്റ്റ് സസെക്‌സ് ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റ് പറഞ്ഞു.
ഭീഷണിയോ മോശം പെരുമാറ്റമോ ഉണ്ടായാല്‍ ജീവനക്കാര്‍ക്ക് ഇനി റെക്കോര്‍ഡ് ചെയ്യാനാകും.അക്രമം കുറയ്ക്കാനും ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുമാണ് നടപടി.
More »
യുകെയില്‍ വായ്പ ചിലവുകള്‍ കുറഞ്ഞു; മോര്‍ട്ട്ഗേജ് നിരക്ക് രണ്ട് വര്‍ഷത്തിനിടെ 5%ല്‍ താഴെയായി
യുകെയിലെ മോര്‍ട്ട്ഗേജ് നിരക്ക് രണ്ട് വര്‍ഷത്തിനിടെ ആദ്യമായി 5% ല്‍ താഴെയായി എന്ന് റിപ്പോര്‍ട്ട്. 2022 സെപ്റ്റംബറില്‍ മുന്‍ പ്രധാനമന്ത്രി ലിസ് ട്രസ് മിനി ബജറ്റ് അവതരിപ്പിച്ചതിനുശേഷം ആദ്യമായാണ് മോര്‍ട്ട്ഗേജ് നിരക്ക് 5% ല്‍ താഴെയായതെന്ന് മണിഫാക്റ്റ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ നിരക്ക് 4.99% ആണ്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ അഞ്ച് തവണ പലിശ നിരക്കുകള്‍ കുറച്ചിട്ടുണ്ട്. എന്നാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ അടുത്തിടെ നടന്ന ഒരു വിഭജന വോട്ടെടുപ്പിന്റെ ഫലം ഈ വര്‍ഷം കൂടുതല്‍ വെട്ടിക്കുറയ്ക്കലുകള്‍ ഉണ്ടാകുമോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെങ് അവതരിപ്പിച്ച 2022 സെപ്റ്റംബറിലെ മിനി-ബജറ്റില്‍, ഫണ്ടില്ലാത്ത നികുതി ഇളവുകളില്‍ 45 ബില്യണ്‍ പൗണ്ട് ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇത് സര്‍ക്കാര്‍ വായ്പയെടുക്കുന്നതിനുള്ള ചെലവ് വര്‍ദ്ധിപ്പിക്കുകയും മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുത്തനെ
More »
വൂസ്റ്ററില്‍ 17കാരിയെ റേപ്പ് ചെയ്ത കേസില്‍ 15കാരന്‍ പിടിയില്‍
വൂസ്റ്ററില്‍ പതിനേഴുകാരിയെ റേപ്പ് ചെയ്ത കേസില്‍ 15 വയസുള്ള ആണ്‍കുട്ടിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി. വൂസ്റ്ററിലെ ക്രിപ്പിള്‍ഗേറ്റ് പാര്‍ക്കില്‍ 17 വയസുള്ള ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കൗമാരക്കാരനെതിരെ കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ടെന്നീസ് കോര്‍ട്ടുകള്‍ക്ക് സമീപമാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രതിയെ ബുധനാഴ്ച കിഡ്ഡെര്‍മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
പ്രായം കാരണം നിയമപരമായ കാരണങ്ങളാല്‍ പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. സംഭവം നടന്നത് വോര്‍സെസ്റ്റര്‍ ക്രിക്കറ്റ് ക്ലബ്ബിന് അടുത്താണ്. കൂടാതെ വൂസ്റ്റര്‍ ഷോയില്‍ പങ്കെടുക്കാനായി ധാരാളം പേര്‍ എത്തിയത് കാരണം ഇവിടെ വലിയ തിരക്കാണ് അനുഭവപ്പൈട്ടത്.
തിങ്കളാഴ്ച ക്രിപ്പിള്‍ഗേറ്റ് പാര്‍ക്കിലെ ടെന്നീസ് കോര്‍ട്ടുകള്‍ക്ക് സമീപം ഒരു സീന്‍
More »
അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഇന്ത്യന്‍ എംബസി; വംശീയ അതിക്രമങ്ങളെ അപലപിച്ച് ഐറിഷ് പ്രസിഡന്റ്
അയര്‍ലന്‍ഡില്‍ അനുദിനം ഇന്ത്യന്‍ വംശജര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ വെളിച്ചത്തില്‍ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഇന്ത്യന്‍ എംബസി. ഒറ്റപ്പെട്ട ഇടങ്ങള്‍ ഒഴിവാക്കാനും, ജാഗ്രത പാലിക്കാനും മുന്നറിയിപ്പില്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ സമൂഹത്തിന് നേരെ നടന്ന അക്രമങ്ങളെ തള്ളിപ്പറയുകയാണ് ഐറിഷ് പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗിന്‍സ്. അന്ത്യന്തം നിന്ദ്യവും, രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണ് ഈ അക്രമങ്ങളെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തി. ഇന്ത്യന്‍ സമൂഹം ഐറിഷ് ജീവിതത്തിന് നല്‍കിയ മഹത്തായ സംഭാവനകളെ നന്ദിയോടെ സ്മരിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം അക്രമങ്ങളെ അപലപിച്ച് രംഗത്തെത്തിയത്.
മെഡിസിന്‍, നഴ്‌സിംഗ്, കെയറിംഗ് പ്രൊഫഷന്‍, സംസ്‌കാരം, ബിസിനസ്സ്, സംരംഭങ്ങള്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ ഇന്ത്യക്കാര്‍ നല്‍കിയ സംഭാവനകളെ അദ്ദേഹം എടുത്ത് പറഞ്ഞ് പ്രശംസിച്ചു. അവരുടെ സാന്നിധ്യവും,
More »
ബ്രിട്ടനില്‍ നാലാമത്തെ ഉഷ്ണതരംഗം തുടങ്ങി; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ലണ്ടന്‍ : കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഈ വേനല്‍ക്കാലത്തെ ബ്രിട്ടനിലെ നാലാമത്തെ ഉഷ്ണതരംഗം തുടങ്ങി. സഹിക്കാവുന്നതിനും അപ്പുറമാണ്. ഇന്നു മുതല്‍ വ്യാഴം വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളെ ചുട്ടുപൊള്ളിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സൗത്ത് മിഡ്ലാന്‍ഡ്സില്‍ 34 ഡിഗ്രിക്ക് മുകളില്‍ താപനില എത്തുമെന്നാണ് പ്രവചനം. 30 ഡിഗ്രിക്ക് മുകളിലാകും രാജ്യത്തെ മിക്ക പ്രദേശങ്ങളിലും വരുന്ന മൂന്നു ദിവസങ്ങളിലെ ശരാശരി താപനില.
കഴിഞ്ഞയാഴ്ച ഫ്‌ലോറിസ് കൊടുങ്കാറ്റും കനത്ത മഴയും നാശം വിതച്ച പ്രദേശങ്ങളില്‍ ഈയാഴ്ച കനത്ത ചൂടും ഉഷ്ണതരംഗവും. ഇതാണ് ഇംഗ്ലണ്ടിലെ കാലാവസ്ഥയുടെ അസ്ഥിരത. പകല്‍ കനത്ത ചൂടിനെ ശമിപ്പിക്കാന്‍ സ്‌കോട്ട്‌ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും രാത്രിയില്‍ ഇടിയും മിന്നലും
More »
കാത്തിരിപ്പിന്റെ നീളം കൂടി: എ&ഇയില്‍ നഴ്‌സുമാര്‍ക്ക് എതിരായ അക്രമങ്ങള്‍ ഇരട്ടിയായി
ചികിത്സയ്ക്കായി കാത്തിരിക്കുന്നതിന്റെ നീളമേറുന്നതോടെ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ എ&ഇ നഴ്‌സുമാര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ ഇരട്ടിയായി വര്‍ദ്ധിച്ചു. അക്ഷമരായ രോഗികളും, അവരുടെ ബന്ധുക്കളും നഴ്‌സുമാരോട് പ്രതികാരബുദ്ധിയോടെ പെരുമാറുന്ന നിലയിലെത്തിയെന്ന് കണക്ക് പുറത്തുവിട്ട് ആര്‍സിഎന്‍ പറയുന്നു .
മര്‍ദ്ദനങ്ങള്‍, തുപ്പല്‍, ചുവരിന് ചേര്‍ത്തുനിര്‍ത്തല്‍, തോക്കുചൂണ്ടി ഭീഷണി, മുഖത്ത് ആസിഡെറിയുമെന്ന ഭീഷണി ഉള്‍പ്പെടെയുള്ളവയാണ് നഴ്‌സുമാര്‍ നേരിടുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വ്യക്തമാക്കി. എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം 2019-ല്‍ 2122 അക്രമസംഭവങ്ങള്‍ നടന്നതില്‍ നിന്നും 2024 എത്തുമ്പോള്‍ 91 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഇംഗ്ലണ്ടിലെ ആശുപത്രികളിലുള്ള എ&ഇ യൂണിറ്റുകളില്‍ നഴ്‌സുമാര്‍ക്ക് നേരെ 4054 അക്രമങ്ങള്‍ അരങ്ങേറിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ ഞെട്ടിക്കുന്ന കണക്കുകള്‍ക്ക്
More »