യു.കെ.വാര്‍ത്തകള്‍

ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
യുകെ മലയാളികളെ തേടി മറ്റൊരു വിയോഗം കൂടി. ഹീത്രു മലയാളിയായ ബെറിന്‍ വര്‍ഗീസാണ് മരണമടഞ്ഞത്. വെറ്റിനറി ഡോക്ടറായി ജോലി ചെയ്തിരുന്ന ബെറിനെ രാവിലെ വിളിച്ചുണര്‍ത്താന്‍ ഭാര്യ ചെല്ലുമ്പോള്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു. തുടര്‍ന്ന് ഹൃദയാഘാതം സ്ഥിരീകരിക്കുകയായിരുന്നു. മാതാപിതാക്കളും ഭാര്യയും അഞ്ചു വയസ്സുള്ള മകളും ഉള്‍പ്പെട്ടതാണ് ബെറിന്റെ കുടുംബം. നാട്ടില്‍ വെറ്റിനറി ഡോക്ടറായി ജോലി ചെയ്തിരുന്ന ബെറിന്‍ അമേരിക്കയില്‍ ഉപരിപഠനം നടത്തിയ ശേഷമാണ് ഹീത്രൂവിലേക്ക് താമസമാക്കിയത്. പത്തനംതിട്ട ചിറ്റാര്‍ സ്വദേശികളാണ് ബെറിന്റെ കുടുംബം. ബെറിന്റെ സഹോദരന്‍ നോര്‍വിച്ചിലും സഹോദരി അയര്‍ലന്‍ഡിലുമാണ്. കഴിഞ്ഞ ദിവസമാണ് മാതാപിതാക്കള്‍ അയര്‍ലന്‍ഡിലെ മകളുടെ അരികിലേക്ക് പോയത്. ബെറിന്റെ മരണ വിവരം അറിഞ്ഞ് മാതാപിതാക്കള്‍ തിരി

More »

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റു; മലയാളി ദമ്പതികള്‍ അറസ്റ്റില്‍
യുകെയില്‍ സൗത്താംപ്ടണിലെ പോര്‍ട്‌സ്വുഡില്‍ മലയാളി യുവാവിന് കുത്തേറ്റു. 36 കാരനായ യുവാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മലയാളി ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് പോര്‍ട്‌സ്വുഡിലെ ബ്രൂക്ക് വെയില്‍ റോഡിലെ ഒരു ഫ്‌ളാറ്റില്‍ ഒരാള്‍ക്ക് കുത്തേറ്റതെന്ന് പൊലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് വയറിന് കുത്തേറ്റ നിലയില്‍ ഗുരുതര പരുക്കുകളോടെ യുവാവിനെ കണ്ടെത്തിയത്. പാരാമെഡിക്കുകള്‍ ആശുപത്രിയിലെത്തിച്ച ഇയാള്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്ന് ഹാംപ്ഷയര്‍ പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 38 വയസ്സുകാരനായ പുരുഷനെ കൊലപാതക ശ്രമം നടത്തിയെന്ന സംശയത്തിലും 29 കാരിയായ സ്ത്രീയെ കുറ്റകൃത്യത്തിന് സഹായം നല്‍കിയെന്ന സംശയത്തിലുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും സൗത്താംപ്ടണില്‍ താമസിക്കുന്നവരാണെന്നും പൊലീസ്

More »

സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലുള്ളവര്‍ക്ക് ഇമിഗ്രേഷന്‍ സുരക്ഷ പ്രഖ്യാപിച്ച് ഹോം ഓഫീസ്; കെയര്‍ വര്‍ക്കര്‍മാരുടെ ദുരിതം തീരും
യുകെയില്‍ ദുരിതം അനുഭവിക്കുന്ന കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസമേകുന്ന സുപ്രധാന പ്രഖ്യാപനവുമായി ഹോം ഓഫീസ്. ആധുനിക അടിമത്തത്തിന്റെയും, ഗാര്‍ഹിക പീഡനത്തിന്റെയും ഗണത്തില്‍ വരുന്ന അവസ്ഥകള്‍ നേരിടുന്ന സ്‌കില്‍ഡ് വര്‍ക്കേഴ്‌സിന് സുരക്ഷ ഒരുക്കാനായി ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രഖ്യാപിച്ചാണ് യുകെ ഈ ആശ്വാസമേകുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രകാരമുള്ള മാറ്റങ്ങള്‍ വ്യാഴാഴ്ച നിലവില്‍ വരും. ഏതെങ്കിലും എംപ്ലോയര്‍ക്കായി ജോലി ചെയ്യുന്നവര്‍ ആധുനിക അടിമത്തത്തിന് ഇരയാകുന്നുവെന്ന് ഹോം ഓഫീസ് കണ്ടെത്തിയാല്‍ വിസ അനുവദിച്ചിട്ടുള്ള കാലപരിധിയില്‍ തുടര്‍ന്നും ഇവര്‍ക്ക് യുകെയില്‍ തുടരാനും, ജോലി ചെയ്യാനും അനുമതിയുണ്ടാകും. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയുള്ളവര്‍ക്ക് സ്‌പോണ്‍സര്‍ അനുവദിച്ചിട്ടുള്ള ജോലി ചെയ്യാന്‍ മാത്രമാണ് ഇതുവരെ കഴിഞ്ഞിരുന്നത്. ഇരകളായി തിരിച്ചറിഞ്ഞാല്‍

More »

ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
യുകെയിലെ റോയല്‍ കോളജ് ഓഫ് നഴ്‌സിങ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാന ഘട്ടത്തിലെത്തി. 2024 ല്‍ ആസിഎന്നിന്റെ ചരിത്രത്തിലെ ആദ്യ മലയാളി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിജോയ് സെബാസ്റ്റിയന്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണ്. സെപ്തംബര്‍ 7നാണ് വോട്ടെടുപ്പ് അവസാനിക്കുന്നത് . സെപ്തംബര്‍ 9ന് ഫലം പ്രഖ്യാപിക്കും. അംഗങ്ങള്‍ സെപ്തംബര്‍ 3 ന് മുമ്പായി വോട്ട് ചെയ്യണമെന്ന് ബിജോയ് സെബാസ്റ്റിയന്‍ അഭ്യര്‍ത്ഥിച്ചു. വേനല്‍ക്കാല അവധിക്കാലമായതിനാല്‍ തപാല്‍ വിതരണത്തില്‍ കാലതാമസമുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ബാലറ്റ് ലഭിച്ചാല്‍ ഉടന്‍ തന്നെ പൂരിപ്പിച്ച് തിരികെ അയക്കണമെന്ന് അഭ്യര്‍ത്ഥന. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് 2027 ജനുവരി 1 മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് ചുമതലയേല്‍ക്കുക. ആര്‍സിഎന്‍ ചരിത്രത്തില്‍ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ മലയാളിയെന്ന നേട്ടമാണ് ബിജോയ് കഴിഞ്ഞ തവണ വിജയിച്ചതോടെ

More »

ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
യുകെയിലെ ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീട് വാങ്ങാന്‍ ശരാശരി 40,000 പൗണ്ട് അധികം ചെലവഴിക്കേണ്ടിവരുന്നതായി പുതിയ പഠനം. മികച്ച സ്‌കൂളുകള്‍ക്ക് സമീപമുള്ള വീടുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവാണുള്ളത്.ചില സ്വകാര്യ സ്‌കൂളുകളുടെ ഫീസിനോട് പോലും താരതമ്യം ചെയ്യാവുന്ന നിലയിലാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയായ യോപ്പ നടത്തിയ യുകെ വ്യാപകമായ പഠനമനുസരിച്ച്, രാജ്യത്തെ മികച്ച 50 സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒന്നെങ്കിലും ഉള്‍പ്പെടുന്ന പോസ്റ്റ്‌കോഡ് മേഖലകളിലെ ശരാശരി വീടിന്റെ വില 415,791 പൗണ്ട് ആണ്. ഈ സ്‌കൂളുകള്‍ സ്ഥിതി ചെയ്യുന്ന വിശാലമായ ലോക്കല്‍ അതോറിറ്റി മേഖലകളിലെ ശരാശരി വില 375,217പൗണ്ട് മാത്രമാണ്.അതായത്, മികച്ച സര്‍ക്കാര്‍ സ്‌കൂളിന് സമീപം വീട് വാങ്ങുമ്പോള്‍ ശരാശരി 40,574 പൗണ്ട് അഥവാ ഏകദേശം 11 ശതമാനം അധികം നല്‍കേണ്ടിവരുന്നു. സ്വകാര്യ സ്‌കൂളുകളുടെ ശരാശരി വാര്‍ഷിക ഫീസ്

More »

ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
ബ്രിട്ടനിലെ റീട്ടെയില്‍ കടകളിലെ വിലക്കയറ്റം ഓഗസ്തില്‍ രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഉയര്‍ന്ന ഊര്‍ജ്ജ ചെലവ് ഭക്ഷ്യ വില ഉയരാന്‍ ഒരു കാരണമാണ്. ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യത്തിനായി ഗവേഷണ സ്ഥാപനമായ എന്‍ഐക്യു നടത്തിയ പഠനമനുസരിച്ച്, ആഗസ്റ്റിലെ ഇന്‍-സ്റ്റോര്‍ വിലക്കയറ്റം വാര്‍ഷികാടിസ്ഥാനത്തില്‍ 1.5 ശതമാനമായി ഉയര്‍ന്നു. ജൂലൈയില്‍ ഇത് 0.9 ശതമാനമായിരുന്നു.ടിന്നിലടച്ചതും പാക്ക് ചെയ്തതുമായ ഭക്ഷ്യവസ്തുക്കളുടെ വിലയിലാണ് പ്രധാന വര്‍ധന. ജൂലൈയിലെ 1.1 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റില്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം 2.5 ശതമാനമായി ഉയര്‍ന്നു. ചൂടും വരള്‍ച്ചയും മൂലം കര്‍ഷകര്‍ നേരിട്ട പ്രതിസന്ധിയും ഉയര്‍ന്ന ഇന്ധന, ഊര്‍ജ ചെലവുകളും കാരണം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടെയുള്ള ഫ്രഷ് ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം 3 ശതമാനമായി തുടര്‍ന്നു. ജൂലൈയിലെ 3.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ

More »

കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതകള്‍ തുടരുകയാണ്. കൂട്ടുകാരികളെ കൊലപ്പെടുത്തിയത് അനിലയാണെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഇതിലേക്ക് നയിച്ച കാരണമെന്താണ് എന്നാണ് ഉയരുന്ന ചോദ്യം. അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള മില്‍പിറ്റാസില്‍ മലയാളി യുവതി സുഹൃത്തുക്കളായ രണ്ട് മലയാളി യുവതികളെ ദാരുണമായി കൊലപ്പെടുത്തിയെന്ന വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും ഈരാറ്റുപേട്ട മൂന്നിലവ് തഴച്ചവയല്‍ പ്രദേശം ഇനിയും മുക്തമായിട്ടില്ല. തങ്ങളുടെ നാട്ടുകാരിയായ അനില രണ്ട് കൂട്ടുകാരികളുടെ ജീവനെടുത്തു എന്ന് വിശ്വസിക്കാന്‍ ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും ഇപ്പോഴും കഴിയുന്നില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരങ്ങള്‍ പുറത്തുവരുന്നത്. മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്-സുഷമ

More »

പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
ഇംഗ്ലണ്ടിലും വെയില്‍സിലും ജയിലുകളിലെ സ്ഥലപരിമിതി പരിഹരിക്കാന്‍ ആയിരക്കണക്കിന് തടവുകാരെ നേരത്തെ മോചിപ്പിക്കുന്ന പദ്ധതി നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി ബ്രിഡ്ജറ്റ് ഫിലിപ്പ്‌സണ്‍. പദ്ധതി ഇല്ലെങ്കില്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാകുന്നവരെ പോലും ജയിലില്‍ പാര്‍പ്പിക്കാന്‍ സെല്ലുകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടാകാമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ജയിലുകളുടെ ശേഷിക്കുറവ് പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച മോചന പദ്ധതിയെ ഗാര്‍ഹിക പീഡനത്തിനെതിരായവരും ഗുരുതര കുറ്റകൃത്യങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും പ്രൊബേഷന്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നിരവധി പേര്‍ വിമര്‍ശിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. വളരെ ബുദ്ധിമുട്ടേറിയതും അംഗീകരിക്കാന്‍ പ്രയാസമുള്ളതുമായ തീരുമാനങ്ങളാണ് ഇപ്പോള്‍ എടുക്കേണ്ടി വരുന്നതെന്ന് വനിതാ-സമത്വ മന്ത്രി പറഞ്ഞു.പദ്ധതിയുടെ വിശദാംശങ്ങള്‍ ഈ

More »

വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
വാരാന്ത്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്കും പേമാരിയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രധാനപ്പെട്ട സംഗീത പരിപാടികള്‍ക്ക് പോകുന്നവര്‍ക്ക് അതിശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച്ച ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കമുണ്ടായതിനു പിന്നാലെയാണ് ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്. മിഡ്‌ലാന്‍ഡ്‌സിലും തെക്കന്‍ യോര്‍ക്ക്ഷയറിലും പരിസ്ഥിതി ഏജന്‍സിയുടെ മുന്നറിയിപ്പും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ലങ്കാഷയറിലെ നെല്‍സണ്‍ പട്ടണത്തില്‍ വലിയ രീതിയിലുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പേമാരിക്കും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് പറയുന്നു. വെള്ളിയാഴ്ച്ച പുറപ്പെടുവിച്ച മഞ്ഞ മുന്നറിയിപ്പില്‍, കനത്ത മഴ കാരണം പലയിടങ്ങളിലും ഗതാഗത

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions