തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്ഐ തൂങ്ങിമരിച്ചു
തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ എസ്ഐ തൂങ്ങിമരിച്ച നിലയില്‍. പൊലീസ് അക്കാദമിയില്‍ ട്രെയിനറായിരുന്ന ജിമ്മി ജോര്‍ജ് (36) ആണ് മരിച്ചത്. ക്വാര്‍ട്ടേഴ്സിലാണ് ജിമ്മി ജോര്‍ജിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത കാരണം ജീവനൊടുക്കിയതാണെന്നാണ് സൂചന.
അതേസമയം, കേരളം പൊലീസില്‍ ആത്മഹത്യ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. 4 വര്‍ഷത്തിനിടെ കേരള പൊലീസില്‍ നിരവധി പേരാണ് ആത്മഹത്യ ചെയ്തത്. 2019 ജനുവരി മുതല്‍ 2023 ഓഗസ്റ്റ് 30 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 70 പേര്‍ ജീവനൊടുക്കിയതായി കണക്കുകളുണ്ട്. വിഷാദ രോഗമാണ് കൂടുതല്‍ പേരുടെയും ആത്മഹത്യയുടെ കാരണം. 2022ല്‍ ആണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
2022ല്‍ മാത്രം 22 പേരാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍. 10 ഉദ്യോഗസ്ഥരാണ് തിരുവനന്തപുരം റൂറലില്‍ മാത്രം ആത്മഹത്യ ചെയ്തിട്ടുള്ളത്. 70
More »
സ്വിന്‍ഡനില്‍ മലയാളി യുവതി അന്തരിച്ചു
യുകെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു മറ്റൊരു വിയോഗ വാര്‍ത്ത. സ്വിന്‍ഡനിലെ പര്‍ട്രണില്‍ താമസിക്കുന്ന ഡോണി ബെനഡിക്ടിന്റെ ഭാര്യ ഷെറിന്‍ ഡോണി(39) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെ വീട്ടില്‍ വച്ചായിരുന്നു ഷെറിന്റെ അന്ത്യം.
രണ്ട് വര്‍ഷത്തിലധികമായി ശ്വാസ കോശ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. കഴിഞ്ഞ ആറ് മാസമായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ ചികിത്സയില്‍ കഴിയുകയായിരുന്നുവെന്നാണ് വിവരം.
നാല് വയസുള്ള ഒരു മകളാണ് ഉള്ളത്. ഇവരുടെ ബന്ധുക്കള്‍ യുകെയില്‍ തന്നെ ഉള്ളതിനാല്‍ സംസ്‌കാരം യുകെയില്‍ നടത്താനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. മൃതദേഹം ഫ്യൂണറല്‍ ഡയറക്ടോഴ്‌സ് ഏറ്റെടുത്തതായാണ് വിവരം. സംസ്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.
More »
പോളണ്ടില്‍ മലയാളി യുവാവിന്റെ മരണം; പോസ്റ്റുമോര്‍ട്ടത്തില്‍ തലയില്‍ ക്ഷതം
തൃശ്ശൂര്‍ : പോളണ്ടില്‍ രണ്ടു മാസം മുന്‍പ് ദുരൂഹസാഹചര്യത്തില്‍ മരിച്ച പെരിങ്ങോട്ടുകര സ്വദേശിയായ ആഷിക് രഘു(23)വിന്റെ മരണത്തിന്റെ സത്യാവസ്ഥ തേടികുടുംബം. സാധാരണ മരണം എന്ന രീതിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാതെ കയറ്റിയയച്ച മൃതദേഹം, നാട്ടില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയപ്പോള്‍ തലക്കേറ്റ ക്ഷതം കണ്ടെത്തുകയായിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം നടന്ന ഈസ്റ്റര്‍ ആഘോഷത്തിലുണ്ടായ പ്രശ്നങ്ങളാണ് ഇതിനു പിന്നിലെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കിയിട്ടും ഇതുവരെ വീട്ടുകാര്‍ക്ക് മറുപടി ലഭിച്ചിട്ടില്ല. പെരിങ്ങോട്ടുകര സ്വദേശികളായ അമ്പാട്ടുവീട്ടില്‍ അഭിലാഷ്-ബിന്ദു ദമ്പതിമാരുടെ രണ്ടു മക്കളിലൊരാളാണ് മരിച്ച ആഷിക് രഘു. ഒരു വര്‍ഷം മുന്‍പാണ് അയല്‍വാസിയായ യുവാവു മുഖേന ആഷിക് ജോലിതേടി പോളണ്ടിലെത്തിയത്. മരിക്കുന്നതിന് ഏതാനും മാസം മുന്‍പ് ഫുഡ് ഡെലിവറി ചെയ്യുന്ന ജോലി
More »
യുകെ മലയാളിയുടെ മാതാവ് ഡോര്‍സെറ്റില്‍ മരണമടഞ്ഞു
പൂള്‍ : മക്കളോടൊപ്പം താമസിക്കുകയായിരുന്ന, യുകെ മലയാളിയുടെ മാതാവ് ഡോര്‍സെറ്റില്‍ മരണമടഞ്ഞു. ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ അംഗമായ ജാസ്മിന്റെ മാതാവ് സുന്ദിര എ കെ(71) വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ മരണമടഞ്ഞത്.
മക്കളോടൊപ്പം കുറേക്കാലമായി പൂളില്‍ താമസിച്ചു വരുകയായിരുന്നു സുന്ദിര. സംസ്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് അടുത്ത ബന്ധുക്കള്‍ അറിയിച്ചു. ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ സജീവാ അംഗമായ ശ്രീറാമാണ് മരുമകന്‍.
കുടുംബത്തിന് ആശ്വാസവും പിന്തുണയുമായി അസോസിയേഷന്‍ അംഗങ്ങള്‍ ഒപ്പമുണ്ട്.
More »
മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മലയാളി അമേരിക്കയില്‍ നീന്തല്‍ക്കുളത്തില്‍ മരിച്ചു
മൂവാറ്റുപുഴ : മൂവാറ്റുപുഴ സ്വദേശിയെ അമേരിക്കയില്‍ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ തൃക്കളത്തൂര്‍ വാത്യാംപിള്ളില്‍ പൗലോസിന്റെയും സാറാമ്മയുടെയും മകന്‍ ജോര്‍ജ് വി. പോളിനെ (അനി–56) ആണ് ഹൂസ്റ്റണില്‍ വീട്ടിലുള്ള നീന്തല്‍ക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു മരണമെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. മകന്‍ രക്ഷപ്പെട്ടു. ഭാര്യ : കേയ. മക്കള്‍ : ബ്രയാന്‍, സാറ. സംസ്കാരം പിന്നീടു ഹൂസ്റ്റണില്‍ നടക്കും.
More »
കാനഡയില്‍ മലയാളി യുവതിയെ ദുരൂഹമായി മരിച്ച നിലയില്‍ കണ്ടെത്തി: ഭര്‍ത്താവിനെ കാണാനില്ല
കാനഡയില്‍ മലയാളി യുവതി ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍. ചാലക്കുടി സ്വദേശിനി ഡോണ(30)യാണ് മരിച്ചത്. താമസിക്കുന്ന വീട്ടില്‍ തന്നെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. ഡോണയുടെ ഭര്‍ത്താവ് ലാല്‍ കെ പൗലോസിനെ കാണാനില്ലെന്നാണ് വിവരം. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.
ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. വീട് പൂട്ടിക്കിടക്കുന്ന വിവരം അറിഞ്ഞ് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലയില്‍ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചു.
More »
രാജു വേലംകാലയുടെ മാതാവ് നിര്യാതയായി
കോട്ടയം : പൊന്‍പള്ളി പടിഞ്ഞാറേ വേലംകാലായില്‍ പരേതനായ വി. സി. ചാക്കോ ( കുഞ്ഞച്ചന്റെ) ഭാര്യ ശോശാമ്മ ചാക്കോ (അമ്മിണി -86) നിര്യാതയായി. മൃതദേഹം ചൊവാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഭവനത്തില്‍ കൊണ്ടു വരുന്നതും ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ ശ്രുശൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് സംസ്കാരം നട്ടാശ്ശേരി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി (പൊന്‍പള്ളി) പള്ളിയിലെ കുടുംബ കല്ലറയില്‍ നടക്കുന്നതുമാണ്.
പരേത വാകത്താനം വള്ളിക്കാട്ട് കിഴക്കേക്കുറ്റു കുഴിയില്‍ കുടുംബംഗമാണ്.
മക്കൾ : രാജു വേലംകാല (യു.കെ) , മോളിക്കുട്ടി ജോർജ് ,
സുമ സ്കറിയാച്ചന്‍.
മരുമക്കള്‍ : പത്തനംതിട്ട ഇലന്തൂർ ഓടാലില്‍ മറുകരയില്‍ വത്സമ്മ (സാറ ചാക്കോ )യു. കെ,
കോട്ടയം നീലിമംഗലം പ്ലാക്കിയില്‍ (ആപ്പീസില്‍ ) ജോർജ്കുട്ടി ,
കോതമംഗലം ആയക്കാട് തുടുമേല്‍ തോമസ് സ്കറിയാച്ചന്‍.
കൊച്ചുമക്കള്‍- കിഷോര്‍ വി. ജേക്കബ് യു കെ, ഷാരോണ്‍ പി . ജോര്‍ജ് യു കെ,
More »
സ്‌കോട്ട് ലന്റ് ഫാല്‍കിര്‍ക്കിലെ ആദ്യകാല മലയാളി ജേക്കബ് ചാക്കോ അന്തരിച്ചു
സ്‌കോട്ട്‌ലന്റിലെ ഫാല്‍കിര്‍ക്കിലെ ആദ്യ കാല പ്രവാസിയും കഴിഞ്ഞ 23 വര്‍ഷമായി ആരോഗ്യ സേവന രംഗത്ത് നഴ്‌സായി പ്രവര്‍ത്തിച്ചു വന്നിരുന്ന റാന്നി, ചെത്തോങ്കര, വാഴയില്‍ ജേക്കബ് ചാക്കോ, (68) അന്തരിച്ചു. ഭാര്യ - മേരി ജേക്കബ് എടാട്ടുകാരന്‍, മാള, സ്വദേശി ആണ്.
മക്കള്‍ : ഡോ. ജേസണ്‍ ജേക്കബ്, ജഫേഴ്‌സണ്‍ ജേക്കബ്, ജെന്നിഫര്‍ ജേക്കബ്. മരുമക്കള്‍ : ജൂലി, ഡോ. അമല ജേക്കബ്, ജിതിന്‍ ജയിംസ്. കൂടാതെ സഹോദരന്‍ സാബു വാഴയിലും കുടുംബവും, എല്ലാവരും അന്ത്യ നിമിഷങ്ങളില്‍ കൂടെയുണ്ടായിരുന്നു. സംസ്‌കാര ശുശ്രൂഷകള്‍ സ്‌കോട്‌ലന്‍ഡില്‍ ആയിരിക്കും. തീയതി പിന്നീട് അറിയിക്കും.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഗ്ലാസ്‌ഗോ സെന്റ് ആന്‍ഡ്രൂസ് മിഷന്‍ അംഗമാണ്. തുടര്‍ന്നുള്ള പ്രാര്‍ത്ഥനകളുടെയും, ശുശ്രൂഷകളുടെയും ക്രമീകരണങ്ങള്‍, സഭയുടെ സ്‌കോട്‌ലന്‍ഡ് ചാപ്ലിന്‍ ഫാ. ലൂക്കോസ് കന്നിമേലിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. സമൂഹത്തിലും സഭയിലും സജീവ
More »
കാണാതായ യുവാവിന്റെയും വിദ്യാര്‍ഥിനിയുടെയും മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍
താമരശേരി : കാണാതായ വിദ്യാര്‍ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു.
താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍ താമസമില്ലാത്ത വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം.
മകളെ കാണാതായതിനെത്തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ പിതാവ് പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു.
More »