ചരമം

പ്രസ്റ്റണ്‍ മലയാളി ചാക്കോച്ചന്‍ മാത്യു വിടവാങ്ങി; മരണം നാട്ടില്‍ നിന്നും മടങ്ങിയെത്തിയതിനു പിന്നാലെ
പ്രസ്റ്റണ്‍ മലയാളികളുടെ പ്രിയപ്പെട്ട 'ചാക്കോ മാഷ്' എന്ന ചാക്കോച്ചന്‍ മാത്യു(70) വിടവാങ്ങി. ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന ചാക്കോച്ചന്‍ അസുഖത്തില്‍ നിന്നും സുഖം പ്രാപിച്ചിരുന്നു. തുടര്‍ന്ന് നാട്ടില്‍ പോയിരുന്ന അദ്ദേഹം തിരിച്ചെത്തിയപ്പോള്‍ ഉണ്ടായ അണുബാധ മൂലം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ചാക്കോച്ചന്റെ മരണ വാര്‍ത്ത എത്തിയത്. പ്രസ്റ്റണ്‍ മലയാളികള്‍ക്കിടയില്‍ അനേകം വര്‍ഷങ്ങളായി സജീവമായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു ചാക്കോച്ചന്‍ മാത്യു. ആദ്യകാല മലയാളിയായ അദ്ദേഹം ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. അതുകൊണ്ടു തന്നെ, മരണ വാര്‍ത്ത പ്രസ്റ്റണിലെ മലയാളി സമൂഹത്തെ ഞെട്ടിച്ചിട്ടുണ്ട്. അതേസമയം, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും അറിയാന്‍ സാധിച്ചത്. നാട്ടില്‍

More »

സൗത്താംപ്ടണ്‍ മലയാളി രാഹുലിന്റെ പിതാവ് നിര്യാതനായി
സൗത്താംപ്ടണ്‍ മലയാളി രാഹുലിന്റെ പിതാവ് പാലാ തോടനാല്‍ തോട്ടമറ്റത്തില്‍ റ്റി. ജെ മാത്യു (73) നിര്യാതനായി. സംസ്‌ക്കാരം നാളെ ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം തോടനാല്‍ ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ നടക്കും. മക്കള്‍ രാഖി (പാദുവ, പാലാ), രാഹുല്‍ (സൗത്താംപ്ടണ്‍, യുകെ), രേഖ (ബേസിംഗ്‌സ്റ്റോക്ക്). മരുമക്കള്‍ : ഷാജന്‍, ബിന്‍മോള്‍, ഷിജോ. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക TOMY JOSEPH Mob : 0044 7440550700, tomy83@gmail.com

More »

ഓക്സ്ഫോര്‍ഡ് മലയാളി ഹൃദയാഘാതം മൂലം മരിച്ചു
പിതാവിന്റെ ഒന്നാം മരണ വാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കാനായി ഏതാനും ആഴ്ചകള്‍ക്ക് നാട്ടിലെത്തിയ ഓക്‌സ്‌ഫോര്‍ഡ് മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ഓക്സ്ഫോര്‍ഡ് മലയാളിയായ ഷിജോ ജേക്കബ്(49) ആണ് മരണമടഞ്ഞത്. പിതാവിന്റെ ഒന്നാം മരണ വാര്‍ഷിക ചടങ്ങുകളില്‍ സംബന്ധിക്കാനായി കുടുംബസമേതമാണ് ഷിജോ നാട്ടിലെത്തിയത്. ചടങ്ങുകള്‍ തീര്‍ന്ന ശേഷം തിരികെ യുകെയിലേക്ക് മടങ്ങാനുള്ള ഒരുക്കവും നടത്തിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഇറാന്‍- അമേരിക്ക, ഇസ്രായേല്‍ യുദ്ധം സംഭവിച്ചതോടെ ഷിജോയും കുടുംബവും സഞ്ചരിക്കേണ്ട വിമാനവും റദ്ദാക്കിയവയുടെ പട്ടികയില്‍ ഉള്‍പ്പെടുക ആയിരുന്നു. യാത്ര മുടങ്ങിയതോടെ നാട്ടില്‍ തുടര്‍ന്ന ഷിജോയ്ക്ക് കഴിഞ്ഞ ദിവസം ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ഹോസ്പിറ്റലില്‍ വച്ച് മരണത്തിനു കീഴടങ്ങുക ആയിരുന്നു. പിതാവിന്‌ടെ സംസ്‌കാരം നടന്ന വാര്‍ഷിക ദിനത്തില്‍ തന്നെയാണ് ഏക മകന്റെ മരണമെത്തിയത്

More »

അയര്‍ലന്‍ഡില്‍ കാണാതായ മലയാളി യുവതി അശ്വതി രാജശേഖരന്റെ മൃതദേഹം കണ്ടെത്തി
ഡബ്ലിനില്‍ താമസിച്ചിരുന്ന മലയാളി യുവതി അശ്വതി രാജശേഖരനെ കാണാതായെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തി ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം അശ്വതിയുടേതാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതശരീരം ലോക്കലിസ്റ്റൗണ്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡബ്ലിനിലെ ചെറിവുഡില്‍ താമസിച്ചിരുന്ന അശ്വതിയുടെ മൃതദേഹം ബ്രേ കടല്‍ത്തീരത്തില്‍നിന്നാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച ഓഫിസില്‍നിന്ന് മടങ്ങിയെത്തിയ ശേഷം അശ്വതി കടല്‍ത്തീര പ്രദേശത്തേക്ക് എത്തിയെന്നത് ദുരൂഹമാണ്. ഡബ്ലിന്‍ ഗ്രാഫ്റ്റണ്‍ സ്ട്രീറ്റിലെ ഹേയ്‌സ് കണ്‍സള്‍ട്ടന്‍സിയില്‍ ഐടി ഉദ്യോഗസ്ഥയായിരുന്ന ബാംഗ്ലൂര്‍ സ്വദേശിനിയായ അശ്വതിയെ കാണാനില്ലെന്ന പരാതി നല്‍കിയതിനെ തുടര്‍ന്ന് ഗാര്‍ഡ അന്വേഷണം ആരംഭിച്ചു. ജോലി സംബന്ധമായി ലെറ്റര്‍കെന്നിയിലേക്കുള്ള സ്ഥലംമാറ്റം ലഭിച്ചതിനെ

More »

വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം: മലയാളി യുവാവ് മരണമടഞ്ഞു
സ്ലൊവേനിയയിലേക്കുള്ള വിമാനയാത്രയ്ക്കിടെ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പുത്തന്‍വേലിക്കര തുരുത്തൂര്‍ ഒളാട്ടുപുറത്ത് ടോമി വിന്‍സന്റ് - മേരി നിമ്മി ദമ്പതികളുടെ മകനായ മെബിന്‍ ടോമി (24) ആണു മരിച്ചത്. സ്ലൊവേനിയയില്‍ ജോലി ചെയ്യുന്ന മെബിന്‍, അവധിക്ക് നാട്ടിലെത്തി 23ന് തിരിച്ചു പോകുമ്പോഴായിരുന്നു സംഭവം. ഒമാനില്‍ നിന്നു വിമാനം പറന്നുയര്‍ന്ന സമയത്താണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്നു വിമാനം അടിയന്തരമായി തിരിച്ചിറക്കി മെബിനെ ഒമാനിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്നു രാവിലെ 7ന് കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചു. തുടര്‍ന്നു വീട്ടിലേക്ക് കൊണ്ടുവരും.

More »

തൈറോയ്ഡിന് ചികിത്സയിലിരിക്കെ കാന്‍സര്‍ സ്ഥിരീകരിച്ചു; മലയാളി വിടവാങ്ങി
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഡൗണ്‍പാട്രിക്കില്‍ താമസിച്ചു വന്നിരുന്ന ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായിരുന്ന വര്‍ഗീസ് അട്ടാശ്ശേരില്‍ (തങ്കച്ചന്‍-59 ) മരണത്തിന് കീഴടങ്ങി. ബെല്‍ഫാസ്റ്റിലെ സിറ്റി ഹോസ്പിറ്റലില്‍ വച്ച് ഇന്നലെ ഉച്ചക്ക് 1 :15 ന് ആയിരുന്നു അന്ത്യം. പരേതന്‍ തൈറോയ്ഡ് സംബന്ധമായ ചികിത്സയിലിരിക്കുമ്പോളായിരുന്നു കാന്‍സര്‍ സ്ഥിരീകരിച്ചത്. ഭാര്യ റീന തൃശൂര്‍ പട്ടിക്കാട് ചെറുവള്ളി കുടുംബാംഗമാണ്. മൂന്ന് പെണ്മക്കളാണ് (ഡയാന, ആഷ്ലിന്‍, ഐറിന്‍) പരേതനുള്ളത്. സംസ്‌കാര ശുശ്രൂഷകള്‍ ഡൗണ്‍പട്രിക്കില്‍ വെച്ചു പിന്നീട് നടത്തപ്പെടും.

More »

ഒരു മാസം മുമ്പ് അയര്‍ലന്‍ഡിലെത്തിയ മലയാളി യുവാവ് മരിച്ച നിലയില്‍
ഒരു മാസം മുമ്പ് അയര്‍ലന്‍ഡിലെത്തിയ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചാള്‍സ്ടൗണിനടുത്തു താമസിച്ചിരുന്ന കോട്ടയം സ്വദേശി സന്‍ജോ സുനിലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നഴ്‌സായി ജോലി ചെയ്യുന്ന ലിഷ്മ ഫിലിപ്പ് ആണ് ഭാര്യ. ഇവരുടെ വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു. സന്‍ജോ കഴിഞ്ഞമാസമാണ് അയര്‍ലന്‍ഡില്‍ എത്തിയത്. മുന്‍പ് ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന സന്‍ജോ ക്രിക്കറ്റിലും മലയാളി സമൂഹത്തിലുമെല്ലാം ചുരുങ്ങിയ കാലം കൊണ്ട് സജീവമായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. കുടുംബത്തിന് പിന്തുണയുമായി മലയാളി സമൂഹം ഒപ്പമുണ്ട്.

More »

ബര്‍ക്കിംഗ്‌ഹെഡില്‍ ആദ്യകാല കുടിയേറ്റ മലയാളി അന്തരിച്ചു
ബര്‍ക്കിംഗ്‌ഹെഡില്‍ ആദ്യകാല കുടിയേറ്റ മലയാളിയായ പത്തനംതിട്ട സ്വദേശി നിര്യാതനായി. പത്തനംതിട്ട തുമ്പമണ്‍ സ്വദേശി കോശി.എ. ഡാനിയല്‍(72) ആണ് മരിച്ചത്. മുന്‍ വോളിബോള്‍ താരം കൂടിയായ കോശി വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ്ജിനൊപ്പംടൂര്‍ണമെന്റില്‍ പങ്കെടുത്തിട്ടുണ്ട്. LVC യുടെ ആദ്യകാല കളിക്കാരില്‍ ഒരാള്‍ ആയിരുന്നു. പത്തനംതിട്ട തുമ്പമണ്‍ പുത്തന്‍പുരക്കല്‍ കുടുംബാംഗമായ കോശി മുമ്പ് സൈനികനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ നഴ്‌സായി ജോലി നോക്കുകയാണ്. അഞ്ച് പെണ്‍മക്കളാണ് ഇദ്ദേഹത്തിന് ഉള്ളത്. സംസ്‌കാരം പിന്നീട് യുകെയില്‍ നടത്തപ്പെടും.

More »

ആദ്യകാല മലയാളി ഡോക്ടര്‍ അലക്സാണ്ടര്‍ നിക്കോളസ് യുകെയില്‍ അന്തരിച്ചു
യുകെയിലെ ആദ്യകാല മലയാളി ഡോക്ടര്‍ അലക്സാണ്ടര്‍ നിക്കോളസ് അന്തരിച്ചു. ഭാര്യ മെഴ്‌സി അലക്സാണ്ടര്‍. മക്കള്‍ : ജോര്‍ജ് അലക്സാണ്ടര്‍, ബിന്ദു കാര്‍ഡോസ, ജോഫി അലക്സാണ്ടര്‍, നിക്ക്‌ അലക്സാണ്ടര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നു മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം, കേരള സര്‍ക്കാര്‍ മെഡിക്കല്‍ സര്‍വീസില്‍ സേവനം ആരംഭിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഉപരിപഠനത്തിനായി 1960-കളില്‍ യുകെയിലെത്തി. NHS-ല്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചു. യുകെ മലയാളി ഡോക്ടര്‍മാരുടെ കൂട്ടായ്മയായ യുകെ മലയാളി മെഡിക്കല്‍ അസോസിയേഷന്‍ സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ജനന വൈകല്യമായ മുറിച്ചുണ്ട് (Cleft Palate) ബാധിച്ച കുട്ടികള്‍ക്ക് സൗജന്യ ചികിത്സയും ശസ്ത്രക്രിയയും ലഭ്യമാക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം കേരളത്തില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions