ചരമം

മക്കളെ കാണാന്‍ യുകെയില്‍ എത്തിയ പിതാവിന് ആകസ്മിക മരണം
മക്കളെ കാണാന്‍ യുകെയില്‍ എത്തിയ പിതാവിന് ആകസ്മിക മരണം. ഏതാനും നാളുകളായി അസുഖ ബാധിതനായിരുന്ന മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ചന്ദ്രശേഖരന്‍ ആണ് തിങ്കളാഴ്ച പുലര്‍ച്ചെ കവന്‍ട്രിയില്‍ മകന്റെ വീട്ടില്‍ വച്ച് അന്തരിച്ചത്. ചന്ദ്രശേഖരന്‍ എന്‍എച്ച്എസിലും ചികിത്സ തേടിയിരുന്നു. തുടര്‍ ചികിത്സയുടെ ഭാഗമായി വീട്ടില്‍ വിശ്രമത്തില്‍ കഴിയവെയാണ് മരണം. തിങ്കളാഴ്ച അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഉടന്‍ പാരാമെഡിക്കല്‍ സേവനം തേടിയെങ്കിലും മരണം സംഭവിച്ചതായി സ്ഥിരീകരിക്കുക ആയിരുന്നു. തുടര്‍ന്ന് മൃതദേഹം ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ എത്തിക്കാതെ വീടിനു സമീപമുള്ള ഫ്യൂണറല്‍ ഡിറക്ടര്‍സ് ഏറ്റെടുക്കുക ആയിരുന്നു. പരേതന്റെ സംസ്‌കാരം യുകെയില്‍ തന്നെ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ (വ്യാഴാഴ്ച) വൈകിട്ട് 3.30ന് ലെസ്റ്ററിലെ ദ ഗ്രേറ്റ് ഗ്ലെന്‍ ക്രിമറ്റോറിയത്തില്‍ ആയിരിക്കും മൃതദേഹം സംസ്‌കരിക്കുക. രണ്ടു

More »

5 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന കുഞ്ഞിനെ കാണാന്‍ കഴിയാതെ യുവാവ് അപകടത്തില്‍ മരിച്ചു
തൃശൂര്‍ : വര്‍ഷങ്ങള്‍ നീണ്ടകാത്തിരിപ്പിനൊടുവില്‍ പിറന്ന കുഞ്ഞിനെ ഒരു നോക്ക് കാണാന്‍ സാധിക്കാതെ യുവാവ് അപകടത്തില്‍ മരിച്ചു. വെസ്റ്റ് മങ്ങാട് പൂവത്തൂര്‍ വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ ശരത്ത്(30) ആണ് ഇന്നലെ പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ മരിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം ശരത്തിന്റെ ഭാര്യ നമിത സിസേറിയനിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്കി.ശരത്തിന്റെ മരണവിവരം എങ്ങനെ നമിതയെ അറിയിക്കും എന്ന ദുഖത്തിലാണ് ബന്ധുക്കള്‍. ഞായറാഴ്ച നമിതയെ പ്രസവത്തിനായി തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശരത്തിന്റെ അച്ഛന്‍ ബാലകൃഷ്ണനും, അമ്മ ഷീലയുമായിരുന്നു ഒപ്പം. പുലര്‍ച്ചെ ആശുപത്രിയില്‍ എത്താം എന്ന് പറഞ്ഞ് വീട്ടിലേക്ക് പോയതായിരുന്നു ശരത്. രാത്രി കൂട്ടൂകാരന്‍ ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നു എന്ന് പറഞ്ഞ് വിളിച്ചു. കുന്നംകുളം ആഞ്ഞൂരില്‍ നിന്ന സുഹൃത്തിനെ സഹായിക്കാന്‍ മറ്റൊരു സുഹൃത്തിനൊപ്പം ശരത്ത്

More »

നോട്ടിങ്ഹാമില്‍ മരണമടഞ്ഞ ചാലക്കുടി സ്വദേശിയുടെ പൊതുദര്‍ശനം 30ന്
മകനൊപ്പം അവധിക്കാലം ചെലവിടാന്‍ എത്തി നോട്ടിങ്ഹാമില്‍ മരണമടഞ്ഞ ചാലക്കുടി സ്വദേശിയുടെ പൊതുദര്‍ശനം 30ന് നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഏക മകനൊപ്പം താമസിക്കാന്‍ എത്തിയ ചാലക്കുടി ചട്ടിക്കുളം സ്വദേശിയായ പൗലോസി(72)നെ രണ്ട് ദിവസം മുമ്പാണ് ആകസ്മിക മരണം തേടിയെത്തിയത്. നോട്ടിങ്ഹാംഷെയറിലെ വെര്‍സോപ്പില്‍ താമസിക്കുന്ന രാജ് പോളിന്റെ പിതാവാണ് പൗലോസ്. പൗലോസിന്റെ പൊതുദര്‍ശനം പ്രാര്‍ത്ഥനയും സെന്റ് ജോസഫ് വര്‍ക്കര്‍ കാത്തലിക് ചര്‍ച്ചിലാണ് നടക്കുക. രാവിലെ 11 മണിക്കാണ് പൊതുദര്‍ശന സമയം. നഴ്സായ മകന്‍ രാജ് പോള്‍ ജോലി കഴിഞ്ഞെത്തിയ ശേഷം അപ്പനും മകനും ഒന്നിച്ചു നടക്കാന്‍ ഇറങ്ങിയപ്പോള്‍ അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് സമീപമുള്ള ആശുപത്രിയില്‍ എത്തിക്കുക ആയിരുന്നു. എന്നാല്‍ ഹൃദ്രോഗ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ വിദഗ്ധ ചികിത്സ നല്‍കാന്‍ ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകള്‍

More »

ഗ്ലാസ്‌ഗോയില്‍ അന്തരിച്ച ഏലിയാമ്മ ജോര്‍ജിന്റെ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങി
ജൂണ്‍ 28ന് ഗ്ലാസ്‌ഗോയില്‍ അന്തരിച്ച ഏലിയാമ്മ ജോര്‍ജ്ജിന്റെ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങി. ഞായറാഴ്ച രാവിലെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. തികളാഴ്ച രാവിലെ പത്തുമണിക്ക് വീട്ടില്‍ വച്ച് ശുശ്രൂഷ ചടങ്ങുകള്‍ക്ക് ശേഷം തോന്ന്യാമല സെന്റ് തോമസ് മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. ചടങ്ങുകളുടെ ലൈവ് സംപ്രേക്ഷണംഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്ലാസ്‌ഗോയിലും പൊതു ദര്‍ശനം നടത്തിയിരുന്നു. ഈ മാസം അറിന് ബെല്‍ഷില്ലിലെ കോ ഓപ്പ് ഫ്യൂണറല്‍ കെയറില്‍ നടത്തിയ പൊതു ദര്‍ശനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. ജൂണ്‍ 28ന് ചൊവ്വാഴ്ച രാവിലെ ഡയാലിസിന് പോകാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു മരണം സംഭവിച്ചത്. ഏതാനും വര്‍ഷമായി വൃക്ക സംബന്ധിച്ച അസുഖവുമായി വിശ്രമത്തിലായിരുന്നു. അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി ഏലിയാമ്മ ജോലിക്ക് പോയിരുന്നില്ല. മരുന്നും വിശ്രമവുമായി കഴിയുകയായിരുന്നു. സൗദിയിലെ ദമാം ആശുപത്രിയില്‍ നഴ്‌സായി

More »

ബെംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; ആളുമാറി കുത്തിയെന്ന് സംശയം
ബെംഗളൂരു : ബെംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കാസര്‍കോട് സ്വദേശി സനു തോംസണ്‍ (30)ആണ് മരിച്ചത്. ബെംഗളൂരു ജിഗിനിയിലെ മെക്കാനിക്കല്‍ കമ്പനി ജീവനക്കാരനായ സനുവിന് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കുത്തേറ്റത്. രാത്രി 10.30 ഓടെ ജോലി കഴിഞ്ഞ് ഇറങ്ങിയ സനുവിനെ ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം കുത്തി വീഴ്ത്തുകയായിരുന്നു. ക്വട്ടേഷന്‍ സംഘം ആളുമാറി കുത്തിയതാകാമെന്നാണ് സംശയം.

More »

അടൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികളും മകനും മരിച്ചു
പത്തനംതിട്ട : അടൂര്‍ ഏനാത്ത പുതുശ്ശേരിഭാഗത്ത് കത്തോലിക്കാ പളളിയ്ക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 3 മരണം. മടവൂര്‍ സ്വദേശികളായ വലംപിരിപിളളി മഠത്തില്‍ രാജശേഖര ഭട്ടതിരി(66) ഭാര്യ ശോഭ(63), മകന്‍ നിഖില്‍ (32) എന്നിവരാണ് മരിച്ചത് എന്നിവരാണ് മരിച്ചത്. ചടയമംഗലം സ്വദേശികളായ നാല് പേര്‍ക്കും പരിക്കേറ്റു. ചടയമംഗലം അനസ്സ് മന്‍സിലില്‍ അനസ്സ്(26), മേലേതില്‍ വീട്ടില്‍ ജിതിന്‍(26), അജാസ് മന്‍സിലില്‍ അജാസ്(25), പുനക്കുളത്ത് വീട്ടില്‍ അഹമ്മദ്(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറരയ്ക്കാണ് നടന്നത്. രാജശേഖര ഭട്ടതിരിയും കുടുംബവും അടൂര്‍ ഭാഗത്തേയ്ക്ക് വരുകയായിരുന്നു. എതിരെ കൊച്ചിയില്‍ നിന്ന് ചടയമംഗലത്തേയ്ക്ക് പോവുകയായിരുന്ന കാറുമായിട്ടാണ് കൂട്ടിയിടിച്ചത്.

More »

കൊട്ടാരക്കരയിലെ വാഹനാപകടം; ദമ്പതിമാരെ ഇടിച്ച കാറിൽ ലഹരി വസ്തുക്കള്‍
കൊല്ലം : കൊട്ടാരക്കര കുളക്കടയിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഇടിച്ച കാറില്‍ നിന്ന് ലഹരി വസ്തുക്കള്‍ കണ്ടെത്തി. ദമ്പതികൾ സഞ്ചരിച്ച ഓള്‍ട്ടോ കാറുമായി കൂട്ടിയിടിച്ച ഇന്നോവ കാറില്‍ നിന്നാണ് പൊലീസ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. പുനലൂര്‍ തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്ണന്‍, ഭാര്യ അഞ്ജു എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ മൂന്നു വയസുള്ള കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച പുലർച്ചയോടെയാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ഇന്നോവ കാറും അടൂര്‍ ഭാഗത്തേക്ക് പോയ ഓള്‍ട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. എറണാകുളത്ത് സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമുണ്ടായത്. ഇന്നോവ കാറിലുണ്ടായിരുന്നവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

More »

വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന ഗ്ലാസ്‌ഗോയിലെ മലയാളി നഴ്സ് അന്തരിച്ചു
മലയാളി സമൂഹത്തിനു വേദനയായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന ഗ്ലാസ്‌ഗോയിലെ മലയാളി നഴ്സിന്റെ വിയോഗം. വൃക്ക സംബന്ധ അസുഖവുമായി വിശ്രമത്തില്‍ ആയിരുന്ന 64കാരിയായ ഏലിയാമ്മയാണ് അന്തരിച്ചത്. ഡയാലിസിസിന് പോകാന്‍ തയാറെടുക്കവേ പെട്ടെന്നാണ് മരണം. രാവിലെ ഒമ്പതു മണിയോടെയാണ് മരണം സംഭവിച്ചത്. നാട്ടിലേക്ക് പോകണമെന്ന ചിന്തയിലായിരുന്നു ഏലിയാമ്മയും ഭര്‍ത്താവു സണ്ണിയും. ഡയാലിസിസിന് പോകുന്നതു മൂലം യാത്ര നീളുകയായിരുന്നു. അതിടെയാണ് അപ്രതീക്ഷിതമായി ഏലിയാമ്മയുടെ വിയോഗം. കുടുംബം ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ആംബുലന്‍സിനായി കാത്തിരിക്കുകയായിരുന്നു. പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. ഏതാനും വര്‍ഷമായി വൃക്ക സംബന്ധിച്ച പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. ഏലിയാമ്മയും സണ്ണിയും 17 വര്‍ഷം മുമ്പാണ് യുകെയിലെത്തിയത്. അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി ഏലിയാമ്മ ജോലിക്ക് പോയിരുന്നില്ല. മരുന്നും

More »

നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അപകടം; കണ്ണൂരില്‍ അച്ഛനും മകനും മുങ്ങിമരിച്ചു
കണ്ണൂര്‍ : മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. ഏച്ചൂര്‍ സ്വദേശി ഷാജി (50)മകന്‍ ജ്യോതിരാദിത്യ(15) എന്നിവരാണ് മരിച്ചത്. വട്ടപ്പൊയില്‍ പന്നിയോട് കുളത്തിലാണ് അപകടം സംഭവിച്ചത്. മരിച്ച ഷാജി ഏച്ചൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മാനേജരാണ്. വെള്ളത്തില്‍ മുങ്ങിപ്പോകുന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷാജി മുങ്ങി മരിച്ചത്. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. തുടര്‍പഠനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെ തുടര്‍ന്നാണ് കുളത്തില്‍ നീന്തല്‍ പഠനത്തിനായി എത്തിയതെന്നാണ് വിവരം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്കു മാറ്റി.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions