റീന സാബുവിന് വിടയേകാന്‍ യുകെ മലയാളികള്‍; പൊതുദര്‍ശനവും സംസ്‌കാരവും വെള്ളിയാഴ്ച
ഒരുമാസം മുമ്പ് അന്തരിച്ച ഈസ്റ്റ് ബോണിലെ മലയാളി നഴ്സ് റീനാ സാബുവിന്റെ പൊതുദര്‍ശനവും സംസ്‌കാരവും വെള്ളിയാഴ്ച നടക്കും. ഈസ്റ്റ് ബോണിലെ ക്രൈസ്റ്റ് ദ കിംഗ് ചര്‍ച്ചില്‍ രാവിലെ 9.45നാണ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ആരംഭിക്കുക. പത്തു മണിയോടെ മലയാളം കുര്‍ബാനയും 11.15ന് പൊതുദര്‍ശനവും 12.45ന് ക്ലോസിംഗ് പ്രയറും ഒരു മണിയ്ക്ക് പള്ളിയില്‍ നിന്നും സെമിത്തേരിയിലേക്ക് കൊണ്ടുപോവുകയും ചെയ്യും. 1.30ഓടെയാണ് ഈസ്റ്റ്‌ബോണിലെ ലാംഗ്വിനി സെമിത്തേരിയില്‍ സംസ്‌കാരം നടക്കുക.
ചര്‍ച്ചില്‍ വളരെ കുറച്ച് വാഹനപാര്‍ക്കിംഗ് സൗകര്യങ്ങള്‍ മാത്രം ഉള്ളതിനാല്‍ റോഡരികിലും അടുത്തുള്ള കാര്‍ പാര്‍ക്കിംഗ് ഏരിയകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.
കഴിഞ്ഞ സെപ്റ്റംബര്‍ 11നാണ് ഇരവിമംഗലം പൂതകരിയില്‍ സാബുവിന്റെ ഭാര്യ റീന സാബു(54)വിടവാങ്ങിയത്. സോബിന്‍ സാബു, സിംനാ സാബു, ലെന സാബു എന്നിവര്‍ മക്കളാണ്. മരുമകള്‍ : അനബെല്‍. കരിങ്കുന്നം കുഴിപ്പാറക്കല്‍
More »
യുകെയില്‍ മക്കളെ സന്ദര്‍ശിക്കാനെത്തിയ മലയാളി അന്തരിച്ചു
യുകെയില്‍ മക്കളെ സന്ദര്‍ശിക്കുവാനെത്തിയ പിതാവിനു അകാല വിയോഗം. നോര്‍വിച്ചില്‍ താമസിക്കുന്ന അനിത ജെറീഷ്, അമല സഞ്‌ജു, അനൂപ് സേവ്യര്‍ എന്നിവരുടെ പിതാവായ സേവ്യര്‍ ഫിലിപ്പോസ് മരങ്ങാട്ട് (അപ്പച്ചന്‍കുട്ടി, 73) ആണ് മരിച്ചത്. കോട്ടയം തുരുത്തി സ്വദേശിയായ പരേതന്‍ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള മര്‍ത്ത മറിയം ഫൊറോനാ പള്ളിയിലെ ഇടവകാംഗമാണ്. അന്ത്യോപചാര കര്‍മ്മങ്ങളും സംസ്കാരവും പിന്നീട് നോര്‍വിച്ചില്‍ നടത്തുന്നതാണ് എന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
മകന്‍ അനൂപിന്റെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിലും മാമ്മോദീസയിലും പങ്കുചേരുവാനുള്ള അതിയായ ആഗ്രഹത്തോടെയാണ് സേവ്യര്‍ നോര്‍വിച്ചില്‍ എത്തിയത്. യുകെയില്‍ എത്തി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സേവ്യറിനെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ആയെങ്കിലും ആരോഗ്യം പൂര്‍ണ്ണമായി
More »
മലയാളി നഴ്സ് സൂറിച്ചില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് സൂറിച്ചില്‍ മരണമടഞ്ഞു. ബിന്ദു മാളിയേക്കല്‍ (46) ആണ് മരിച്ചത്. ഒക്ടോബര്‍ ഒന്നിന് ജോലിക്കു പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. സംസ്കാര വിവരങ്ങള്‍ പിന്നീട് അറിയിക്കും.
സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്റ് ഉര്‍ബനില്‍ പെഡസ്ട്രിയന്‍ ക്രോസ്സില്‍ അമിത വേഗതയിലെത്തിയ വാഹനം ബിന്ദുവിനെ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് ബേണിലെ മറ്റൊരു ആശുപത്രിയിലേക്ക് തീവ്രപരിചരണത്തിനായി മാറ്റുകയും ചെയ്തു. ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെയാണ് മരണം സംഭവിച്ചത്.
ബിഎസ്സി നഴ്സിങ് പഠനശേഷം 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓസ്ട്രിയയില്‍ എത്തിയ ബിന്ദു നഴ്സിങ് മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് സ്വിറ്റ്സര്‍ലന്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചു.
തൃശൂര്‍ വെളയനാട് പരേതരായ കാഞ്ഞിരപ്പറമ്പില്‍
More »
ഹൃദയാഘാതം: അയര്‍ലന്‍ഡില്‍ മലയാളി യുവാവ് മരണമടഞ്ഞു
അയര്‍ലന്‍ഡില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കാവനില്‍ ബെയിലിബ്രോയില്‍ താമസിക്കുന്ന വടക്കേ കരുമാങ്കല്‍, പാച്ചിറയില്‍ ജോണ്‍സണ്‍ ജോയി(34)യാണ് മരണമടഞ്ഞത്. അയര്‍ലന്‍ഡിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്നു ജോണ്‍സണ്‍ ജോയി.
രണ്ടാമത്തെ കുഞ്ഞ് പിറന്നപ്പോള്‍ ജോണ്‍സണ്‍ ജോയിയുടെ ഭാര്യയും കുട്ടികളും കൂടി പ്രസവാവധിയില്‍ നാട്ടില്‍ പോയിരുന്നു. ഉച്ചയായിട്ടും എഴുന്നേക്കാതിരുന്നതിനാല്‍ വീട്ടില്‍ ഒപ്പം താമസിച്ചിരുന്ന ആള്‍ വാതില്‍ മുട്ടി വിളിച്ച് നോക്കിയപ്പോഴാണ് മരണം സംഭവിച്ച കാര്യം അറിയുന്നത്. ജോണ്‍സന്റെ ജോയിയുടെ വേര്‍പാടില്‍ കൂട്ടുകാരും പ്രവാസി സമൂഹവും വലിയ ഞെട്ടലിലാണ്.
ഭാര്യ : പാച്ചിറ ഇടവക കൊച്ചുപറമ്പില്‍ ആല്‍ബി ലൂക്കോസ്. രണ്ട് മക്കള്‍. സംസ്‌കാര വിവരങ്ങള്‍ പിന്നീട്
More »
അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു
അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് കാന്‍സര്‍ ചികിത്സയിലിരിക്കെ അന്തരിച്ചു. അയര്‍ലന്‍ഡിലെ ലോംഗ്ഫോര്‍ഡില്‍ കുടുംബമായി താമസിക്കുന്ന ഇടുക്കി തൊടുപുഴ മുതലക്കോടം കിഴക്കേക്കര എപ്രേം സെബാസ്റ്റ്യന്റെ ഭാര്യ ഷാന്റി പോള്‍ (52) ആണ് വിടപറഞ്ഞത്.
ഇന്ന് രാവിലെ 8 മണിയോടെ മുള്ളിംഗാര്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. എറണാകുളം അങ്കമാലി മൂക്കന്നൂര്‍ അട്ടാറ മാളിയേക്കല്‍ കുടുംബാംഗമാണ് ഷാന്റി. രണ്ട് വര്‍ഷത്തോളമായി കാന്‍സര്‍ ബാധിതായി ചികിത്സയില്‍ ആയിരുന്നു.
ലോംഗ്ഫോര്‍ഡിലെ മിഡ്‌ലാന്‍സ് ഇന്റലക്ച്വല്‍ ഡിസെബിലിറ്റി സെന്ററില്‍ സ്റ്റാഫ് നഴ്സായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ലോംഗ്ഫോര്‍ഡില്‍ എത്തും മുന്‍പ് താല ന്യൂ കാസിലില്‍ താമസിച്ചിരുന്ന ഷാന്റി പോള്‍ ബ്യൂമോണ്ട് ഹോസ്പിറ്റലില്‍ ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷമായി ലോംഗ്ഫോര്‍ഡിലാണ് ഷാന്റിയും കുടുംബവും താമസിക്കുന്നത്.
കോളജ് വിദ്യാര്‍ഥികളായ എമില്‍,
More »
യുവ മലയാളി നഴ്സ് യുകെയില്‍ അന്തരിച്ചു
കാന്‍സര്‍ ചികിത്സയിലായിരുന്ന മലയാളി നഴ്സ് യുകെയില്‍ അന്തരിച്ചു. വയനാട് സ്വദേശി വിചിത്ര ജോബിഷ് (36) ആണ് സൗത്താംപ്ടണില്‍ മരിച്ചത്. സൗത്താംപ്ടണ്‍ ജനറല്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. വിന്‍ചെസ്റ്റര്‍ റോയല്‍ ഹാംപ്ഷയര്‍ കൗണ്ടി എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു.
ചികിത്സയുടെ ഭാഗമായി സ്റ്റെം സെല്‍ ചികിത്സ നടത്തിവരികയായിരുന്നു. ചികിത്സയുടെ ഓരോ ഘട്ടത്തിലും തിരിച്ചുവരുമെന്നുള്ള പ്രതീക്ഷയിലായിരുന്ന വിചിത്രയും കുടുംബവും. 2021 ഫെബ്രുവരിയിലാണ് വിചിത്ര റോയല്‍ ഹാംപ്ഷയര്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. യുകെയിലെത്തുന്നതിന് മുന്‍പ് ബഹ്റൈനില്‍ നഴ്സായി ജോലി ചെയ്തിരുന്നു.
വയനാട് പനമരം ചൂരക്കുഴി വീട്ടില്‍ ജോബിഷ് ജോര്‍ജ് ആണ് ഭര്‍ത്താവ്. മക്കള്‍ : ലിയാന്‍ (8), ഹെസ്സ (5). സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍
More »
മകളെയും കുടുംബത്തെയും കാണാനെത്തിയ പിതാവ് മാഞ്ചസ്റ്ററില്‍ അന്തരിച്ചു
മകള്‍ക്കും കുടുബത്തിനുമൊപ്പം താമസിക്കാനെത്തിയ പിതാവിന് യുകെയില്‍ അപ്രതീക്ഷിത മരണം. മാഞ്ചസ്റ്ററില്‍ മകളെയും കുടുംബത്തെയും സന്ദര്‍ശിക്കാനെത്തിയ വി.ഇ. വര്‍ഗീസ് (റിട്ട. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്- 77) ആണ് ഓഗസ്റ്റ് 27ന് അന്തരിച്ചത്.
വി.ഇ. വര്‍ഗീസ് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ ട്രൈബ്യൂണല്‍ കമ്മിറ്റിയിലും പുനലൂരിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ ഓഫിസിലും അഡ്മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ : മേഴ്‌സി വര്‍ഗീസ്. മക്കള്‍ : സുമി, അനി, റെബേക്ക.
More »
മക്കള്‍ക്കൊപ്പം താമസിക്കാനെത്തിയ പിതാവ് സ്‌കോട്ട് ലന്‍ഡില്‍ അന്തരിച്ചു
മക്കളെയും പേരക്കുട്ടികളെയും കാണാനായി നാട്ടില്‍ നിന്നെത്തിയ പിതാവിന് സ്‌കോട്ട് ലന്‍ഡില്‍ മരണം. സെന്‍ട്രല്‍ സ്‌കോട്ട് ലന്റ് മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ആയ ജൂബിയുടെ പിതാവ് എബ്രഹാം മുള്ളുപറമ്പി(71)ലാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
നാട്ടില്‍ നിന്നും സ്‌കോട്ട് ലന്‍ഡില്‍ എത്തി ദിവസങ്ങള്‍ക്ക് ഉള്ളില്‍ എബ്രഹാമിന്റെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ജൂലൈ 30 നാണു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 17 ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമായിരുന്നു എബ്രഹാമിന്റെ അന്ത്യം.
ആലിസ് എബ്രഹാമാണ് ഭാര്യ. മക്കള്‍ -ജൂബി എബ്രഹാം, ജ്യോതി എബ്രഹാം, മരുമക്കള്‍ : ബിബിന്‍ ടോണിയോ, ടിനു തോമസ്, കൊച്ചുമക്കള്‍ : എയ്ഡന്‍ ആന്റണി ബിബിന്‍, ഇവാനാ ഇസബെല്‍ ബിബിന്‍, എഡ്വിന്‍ എബ്രഹാം ബിബിന്‍.
More »