മിനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് 18 കാരി മരണമടഞ്ഞു
മിനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് 18 കാരിയായ ഐറിന്‍ ജിമ്മി (18) വിടവാങ്ങി. ഈരാറ്റുപേട്ട അരുവിത്തുറ കൊണ്ടൂര്‍ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകളാണ് ഐറിന്‍ . ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവില്‍ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിന്‍ ഒഴുക്കില്‍ പെടുകയായിരുന്നു.
ഫയര്‍ഫോഴ്സും ടീം എമര്‍ജന്‍സി പ്രവര്‍ത്തകരും സ്ഥലത്ത് പാഞ്ഞെത്തിയപ്പോഴേക്കും അപകടം നടന്ന് 20 മിനിട്ടിലേറെ പിന്നിട്ടിരുന്നു. ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പിറ്റലില്‍ നേരിയ പള്‍സ് കാണിച്ചെങ്കിലും അവസാനം മരണം സംഭവിക്കുകയായിരുന്നു.
അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി എഡ്വിന്‍ , പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മെറിന്‍ എന്നിവരാണ് സഹോദരങ്ങള്‍.
More »
യുകെയിലെ ആദ്യകാല കുടിയേറ്റക്കാരന്‍ ആന്റണി മാത്യു ലണ്ടനില്‍ അന്തരിച്ചു
യുകെയിലെ ആദ്യകാല പ്രവാസികളില്‍ ഒരാളായ ആന്റണി മാത്യു (61) ലണ്ടനില്‍ നിര്യാതനായി. പരേതരായ വെട്ടുതോട്ടുങ്കല്‍ ഈരേത്ര, ചെറിയാന്‍ മാത്യുവിന്റെയും ഏലിയാമ്മ മാത്യുവിന്റെയും മകനാണ്.
സീറോ മലബാര്‍ സഭയിലും, വിവിധ സംഘടനകളിലും, മത, സാമൂഹിക, കലാ, കായിക രംഗങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ആന്റണി മാത്യു, നാട്ടില്‍ എടത്വ, സെന്റ് ജോര്‍ജ് ഫൊറോന പള്ളി ഇടവകാംഗമായിരുന്നു. സംസ്കാരം പിന്നീട് നടക്കും.
നിലവില്‍ അദ്ദേഹം സീറോ മലബാര്‍ സഭയുടെ ബൈബിള്‍ അപ്പോസ്തലേറ്റ് കോഡിനേറ്ററും, പാസ്റ്റര്‍ കൗണ്‍സില്‍ മെമ്പറും, ലണ്ടനിലെ സെന്റ് മോണിക്ക മിഷന്‍ കുടുംബാംഗവും, ഗായകസംഘം കോഡിനേറ്ററുമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.
2005 മുതല്‍ ലണ്ടനിലെ സീറോ മലബാര്‍ സഭയുടെ കോര്‍ഡിനേഷന്‍ കമ്മറ്റി മെമ്പറായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. തീക്ഷ്ണമതിയായ സഭാ സ്നേഹിയായിരുന്നു.
ഭാര്യ ഡെന്‍സി ആന്റണി, വേഴപ്ര സ്രാമ്പിക്കല്‍
More »
യുകെ മലയാളിയുടെ പിതാവ് നിര്യാതനായി
ഇളങ്ങോയി നെടുന്പുറത്ത് എന്‍.വി. വര്‍ഗീസ് (73) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ തങ്കമ്മ ചങ്ങനാശേരി പാറക്കല്‍ കുടുംബാംഗം. മക്കള്‍ : നീനാ (യുകെ), തോമസ് (അബുദാബി), സിസ്റ്റര്‍ മരിയ വര്‍ഗീസ് എംഎല്‍എഫ് (ചങ്ങനാശേരി), ട്വിങ്കിള്‍ (കാനഡ). മരുമകന്‍ : ലിജോ വെള്ളക്കട (കാനഡ).
More »
റൂഫസിന്റെ പൊതു ദര്‍ശനവും സംസ്‌കാരവും കവന്‍ട്രിയില്‍ ശനിയാഴ്ച
യുകെ മലയാളി സമൂഹത്തിന് വേദന സമ്മാനിച്ചു വിടപറഞ്ഞ ഏഴുവയസുകാരന്‍ റൂഫസ് കുര്യന്റെ പൊതു ദര്‍ശനവും സംസ്‌കാരവും കവന്‍ട്രിയില്‍ ശനിയാഴ്ച നടക്കും. ശനിയാഴ്ച രാവിലെ 9 :30 ന് കവന്‍ട്രി വര്‍ഷിപ്പ് സെന്റര്‍ ( സെന്റ് ഫിലിപ്പ് ചര്‍ച്ച്) ആണ് പൊതുദര്‍ശനം ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് ഉച്ചക്ക് 12. 30 ന് ലെന്റണ്‍സ് ലെയ്ന്‍ സെമിത്തേരിയില്‍ ആണ് സംസകാരം നടത്തുക.
ആലപ്പുഴ സ്വദേശികളുടെ മകനായ റൂഫസ് കുര്യന്‍ പനിബാധിച്ചാണ് മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ മാസം 24ന് സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ കുട്ടിക്ക് പനി ലക്ഷണങ്ങളുണ്ടായിരുന്നു.
തുടര്‍ന്ന് പനിക്കുള്ള മരുന്ന് കഴിച്ചു. പിന്നീട് ശരീരത്തില്‍ ചെറിയ തടിപ്പും അസ്വസ്ഥതയും തോന്നിയതോടെ പുലര്‍ച്ചെ കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷെ ആശുപത്രിയിലെത്തി പത്തു മിനിറ്റിനകം കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു. സാധാരണ പനിയുമായി സ്‌കൂളില്‍ നിന്നെത്തിയ കുഞ്ഞു
More »
മക്കളെ കാണാനായി ലണ്ടനിലെത്തി രണ്ടാം ദിവസം തിരുവനന്തപുരം സ്വദേശിയുടെ വിയോഗം
മക്കളെ കാണാനും അവര്‍ക്കൊപ്പം കുറച്ചു നാള്‍ കഴിയാനുമായി യുകെയിലെത്തിയ തിരുവനന്തപുരം സ്വദേശിക്ക് അപ്രതീക്ഷിത വിടവാങ്ങല്‍. മുന്‍ ഐഎസ്ആര്‍ഒ ജീവനക്കാരനായ തിരുവനന്തപുരം പള്ളിത്തുറ സ്വദേശി ജോയ് സില്‍വ(72) ആണ് ലണ്ടനിലുള്ള മക്കളുടെ അടുത്തെത്തി രണ്ടാം ദിവസം അപ്രതീക്ഷിതമായി വിട പറഞ്ഞത്.
യുകെയിലെത്തി രണ്ടാം ദിവസം അസുഖം ബാധിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. ജോയിയുടെ പൊതുദര്‍ശനവും പ്രാര്‍ത്ഥനയും ഇന്ന് നടക്കും.
ഉച്ചകഴിഞ്ഞു രണ്ടര മുതല്‍ 5 വരെയാണ് പൊതുദര്‍ശനം ഒരുക്കിയിട്ടുള്ളത്. വിക്ടോറിയ ഹൗസ്, വൂള്‍വിച്ച് മാനര്‍ വേ ബെക്ടണ്‍ ആണ് പൊതുദര്‍ശനം നടക്കുക.
സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.
More »
ജര്‍മനിയില്‍ മരിച്ച മലയാളി നഴ്സിങ് വിദ്യാര്‍ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി
ജര്‍മനിയില്‍ കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി നഴ്സിങ് വിദ്യാര്‍ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഏറ്റുമാനൂര്‍ കാണക്കാരി കാട്ടാത്തിയേല്‍ റോയിയുടെ മകന്‍ അമല്‍ റോയി (ജോപ്പന്‍- 22) യുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മ്യൂണിക് ഇന്ത്യന്‍ കോണ്‍സുലേറ്റ്, കേന്ദ്രന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍, സഹകരണമന്ത്രി വി.എന്‍ വാസവന്‍, കോട്ടയം എംപി. അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്, രാജ്യസഭാ എംപി. ജോസ്.കെ.മാണി, നോര്‍ക്ക റൂട്ട്സ്, ജര്‍മനിയില്‍ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലില്‍ എന്നിവരുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.
ബാഡന്‍ വ്യുര്‍ട്ടെംബെര്‍ഗ് സംസ്ഥാനത്തിലെ ഉള്‍മ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്സിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു അമല്‍ റോയി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അമല്‍ ജര്‍മനിയിലെത്തിയത്. മരണ കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല. ആത്മഹത്യയാണെന്നാണ്
More »
ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കാനഡയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി സ്വദേശിയായ ടാന്യ ത്യാഗിയാണ് മരിച്ചത്. വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് വിവരം പുറത്ത് വിട്ടത്. മരണ കാരണം വ്യക്തമല്ല. യൂണിവേഴ്‌സിറ്റി ഓഫ് കാല്‍ഗറിയിലെ വിദ്യാര്‍ഥിനിയായിരുന്നു ടാന്യ ത്യാഗി.
മരണ കാരണം അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ടാന്യ മരിച്ചതെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണെമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
സമീപകാലത്തു കാനഡയില്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിരുന്നു. ഏപ്രില്‍ 19 ന് ഇന്ത്യന്‍ വിദ്യാര്‍ഥിനി ഹര്‍സിമ്രത് രണ്‍ധാവ കൊല്ലപ്പെട്ടിരുന്നു. ബസ് കാത്തുനില്‍ക്കുന്നതിനിടെ കാറിലെത്തിയ അജ്ഞാത സംഘത്തിന്റെ വെടിയേല്‍ക്കുകയായിരുന്നു. ഗുണ്ടാ സംഘങ്ങള്‍
More »
ബിജു ജോസഫിന് ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ അന്ത്യ യാത്രാമൊഴിയേകും; പൊതുദര്‍ശനം ഔവര്‍ ലേഡി ഓഫ് റോസറി ചര്‍ച്ചില്‍
ബര്‍മിംഗ്ഹാമില്‍ നിര്യാതനായ ബിജു ജോസഫി (54)ന് ജൂണ്‍ 21-ാം തീയതി ശനിയാഴ്ച യുകെ മലയാളികള്‍ വിട നല്‍കും. ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 5 മണി വരെയാണ് പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്.
പൊതുദര്‍ശനം നടക്കുന്ന പള്ളിയുടെ വിലാസം
Our Lady of the Rosary and St Therese of Lisieux
Birmingham, B8 3BB
യുകെയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ ബിജു ജോസഫ് കേരളത്തില്‍ കൊട്ടിയൂര്‍ നെടുംകല്ലേല്‍ കുടുംബാംഗമാണ്. ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ (BCMC) സജീവ പ്രവര്‍ത്തകനും സീറോ മലബാര്‍ സഭയുടെ സെന്റ് ബെനഡിക് മിഷന്‍ സാറ്റ്ലി ഇടവകാംഗവുമായിരുന്നു പരേതന്‍. ബര്‍മിംഗ്ഹാമില്‍ കുടുംബത്തിനൊപ്പമായിരുന്നു ബിജു ജോസഫ് താമസിച്ചിരുന്നത്.
സംസ്‍കാരം ജൂണ്‍ 26 -ന് കണ്ണൂര്‍ കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ രാവിലെ 10 മണിക്ക് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
More »
പ്രസീനയുടെ പൊതുദര്‍ശനവും സംസ്‌കാരവും 18ന്; വിടയേകാനൊരുങ്ങി പ്രിയപ്പെട്ടവര്‍
പത്തു ദിവസം മുമ്പ് വീട്ടില്‍ കുഴഞ്ഞു വീഴുകയും തുടര്‍ന്ന് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയും ചെയ്ത റെഡ്ഡിംഗിലെ മലയാളി പെണ്‍കുട്ടി പ്രസീന(24)യുടെ സംസ്‌കാരം 18ന് നടക്കും. രാവിലെ 8.30ന് റെഡ്ഡിംഗിലെ സെന്റ് ജെയിംസ് ചര്‍ച്ചിലാണ് മൃതദേഹം എത്തിക്കുക. തുടര്‍ന്ന് പൊതുദര്‍ശനവും വിശുദ്ധ കുര്‍ബാനയും നടക്കും. ശേഷം റെഡ്ഡിംഗ് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും.
ദേവാലയത്തിന്റെ വിലാസം
St. James Roamn Catholic Church, Reading RG1 3FD
സെമിത്തേരിയുടെ വിലാസം
Reading Cemetery, A11 Hallows Rd, Caversham, Reading RG4 5LP
മെയ് 30 വെള്ളിയാഴ്ച വൈകിട്ടാണ് റെഡ്ഡിങില്‍ താമസിക്കുന്ന ജോസി വര്‍ഗീസ് - മിനി ജോസി ദമ്പതികളുടെ മകള്‍ പ്രസീന വര്‍ഗീസ് വീട്ടില്‍ കുഴഞ്ഞു വീഴുന്നത്. തുടര്‍ന്ന് ലണ്ടനിലെ ചേറിങ് ക്രോസ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും 31ന് ശനിയാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
ചെറുപ്രായത്തിലുള്ള പ്രസീനയുടെ മരണം റെഡ്ഡിങിലെ മലയാളി സമൂഹത്തെ ഒന്നാകെ
More »