യുകെയില്‍ കൊട്ടാരക്കര സ്വദേശിയായ ഗൃഹനാഥന് കാന്‍സര്‍ ചികിത്സയിലിരിക്കെ മരിച്ചു
മൂന്നു വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ കൊട്ടാരക്കര സ്വദേശിയായ ഗൃഹനാഥന് കാന്‍സര്‍ ചികിത്സയിലിരിക്കെ മരിച്ചു. അധ്യാപകനായ ബോബി ജെയിംസ്(57) ആണ് കാന്‍സര്‍ സ്ഥിരീകരിച്ചു മണിക്കൂറുകള്‍ക്കകം മരണമടഞ്ഞത്.
മൂന്നു വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ കുടുംബത്തിലേക്ക് ഇന്നലെ വൈകുന്നേരം ആണ് മരണമെത്തിയത്. നീണ്ടകാലമായി രോഗിയായി കിടപ്പിലായ ജെയിംസ് കാന്‍സര്‍ സ്ഥിരീകരിച്ചു മണിക്കൂറുകള്‍ക്കകം മരണത്തിനു കീഴടങ്ങേണ്ടി വന്നു. കൊട്ടാരക്കര പൂയപ്പള്ളി സ്വദേശിയായ ബോബിയുടെ മരണം ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സ്ഥിരീകരിക്കാനായത്. ഭാര്യ സ്മിത, മക്കളും വിദ്യാര്‍ത്ഥികളുമായ ബോധിന്, ബെവന് എന്നിവരെ സങ്കടത്തിലാക്കിയാണ് വിടപറഞ്ഞത്. ബോബിയുടെ മരണമറിഞ്ഞു കുടുംബ സുഹൃത്തുക്കള്‍ ആശ്വാസമായി സ്മിതയുടെ അടുത്തെത്തിയിട്ടുണ്ട്.
മൂന്നു വര്‍ഷം മുമ്പ് മുമ്പ് ഹൈവെല്‍ ഡിഡിഎ ഹെല്‍ത്ത് ബോര്‍ഡ് അബെര്സ്വിത്തില് നഴ്സ് ആയി ഭാര്യ
More »
സൗത്താംപ്ടണിലെ ഷിന്റോയുടെ സംസ്കാരം 21ന്; അന്ത്യയാത്ര ചൊല്ലാനൊരുങ്ങി മലയാളി സമൂഹം
സൗത്താംപ്ടണില്‍ അകാലത്തില്‍ മരണത്തിനു കീഴടങ്ങിയ 42 വയസുകാരന് ഷിന്റോ(42)യ്ക്ക് വിട പറയാനൊരുങ്ങി യുകെ മലയാളി സമൂഹം. മെയ് 21 ബുധനാഴ്ച്ചയാണ് ഷിന്റോയുടെ ശവസംസ്കാര ശ്രുശ്രൂഷകള്‍ തീരുമാനിച്ചിരിക്കുന്നത്. സൗത്താംപ്ടണിലെ സെന്റ് വിന്‍സന്റ് ഡി പോള്‍ പള്ളിയില്‍ നടക്കുന്ന ശ്രുശ്രൂഷകള്‍ക്ക് ശേഷമായിരിക്കും സംസ്കാരം നടക്കുക. ഉച്ചക്ക് 12 മണിമുതല്‍ യുകെ മലയാളികള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. 12.30 മുതല്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. 2.30ന് ഹോളിബ്രൂക്ക് സെമിത്തേരിയില്‍ ശവസംസ്കാരവും നടക്കും.
ഇക്കഴിഞ്ഞ പെസഹാ ദിവസം ഷിന്റോ ഐല്‍ ഓഫ് വൈറ്റില്‍ ജോലി ചെയ്യുന്നതിനിടെ ഹൃദയസ്തംഭനം മൂലം മരണപ്പെടുകയായിരുന്നു. ജോലി ചെയ്തു കൊണ്ടിരുന്നതിനടുത്ത് താമസിക്കുന്ന ഹോട്ടലില്‍ വെച്ചാണ് ഷിന്റോയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരളത്തില്‍ കണ്ണൂര്‍
More »
റാന്നിയില്‍ വൃദ്ധദമ്പതിമാര്‍ വീട്ടില്‍ മരിച്ചനിലയില്‍
റാന്നി : വൃദ്ധദമ്പതിമാരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റാന്നി മുക്കാലുമണ്‍ ചക്കുതറയില്‍ സക്കറിയമാത്യു(76), ഭാര്യ അന്നമ്മ മാത്യു(73) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്.
ഭര്‍ത്താവിനെ കട്ടിലില്‍ മരിച്ച നിലയിലും ഭാര്യയെ ഹാളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മൃതദേഹത്തിന് പഴക്കമുണ്ട്. ഇവര്‍ മാത്രമായിരുന്നു വീട്ടില്‍ താമസം. ഏക മകന് എറണാകുളത്താണ് ജോലിചെയ്യുന്നത്.
More »
മലയാളി ദമ്പതികളുടെ കുഞ്ഞിന് വീട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണു ദാരുണാന്ത്യം
അയര്‍ലന്‍ഡിലെ മലയാളി ദമ്പതികളുടെ രണ്ടു വയസുള്ള മകന് പുതിയ വീടിന്റെ മുറ്റത്തെ സ്വിമ്മിംഗ് പൂളില്‍ വീണു മരിച്ചത് മലയാളി സമൂഹത്തിനു തീരാവേദനയായി . പത്തനംതിട്ട കൊടുമണ്‍ ഇടത്തിട്ട കോട്ടപ്പുറത്ത് ലിജോ ജോയിയുടെയും ലീനയുടെയും ഇളയ മകന് ജോര്‍ജ് സ്കറിയാ (രണ്ടു വയസ്) ആണ് മരിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം നാട്ടിലെത്തിയതായിരുന്നു ജോര്‍ജ്. തുടര്‍ന്ന് ശനിയാഴ്ച രാവിലെ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് പത്തുമണിയോടെയാണ് വീടിനോട് ചേര്‍ന്നുള്ള സ്വിമ്മിങ് പൂളിലേക്ക് വീണത്. ഉടന്‍ തന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഏപ്രില്‍ 21നാണ് ജോര്‍ജും മാതാപിതാക്കളും സഹോദരങ്ങളും അയര്‍ലന്‍ഡില്‍ നിന്ന് നാട്ടിലെത്തിയത്. പുതിയ വീടിന്റെ പാലുകാച്ചും ജോര്‍ജ്ജിന്റെ മാമോദീസയും എല്ലാം ഇത്തവണത്തെ യാത്രയിലുണ്ടായിരുന്നു. ഗൃഹപ്രവേശനച്ചടങ്ങും ഈ മാസം ആറിന് മാമോദീസയും
More »
കാന്‍സര്‍ ചികിത്സയിലിരിക്കേ യുകെ മലയാളി നഴ്സ് വിടവാങ്ങി
പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ഗ്ലോസ്റ്ററിലെ സ്ട്രൗഡില്‍ താമസിക്കുന്ന മലയാളി നഴ്സ്വി ന്‍സി കാഞ്ഞിരപറമ്പില്‍ വര്‍ഗീസ് നാട്ടില്‍ മരണത്തിന് കീഴടങ്ങി. കാന്‍സര്‍ ചികിത്സയിലിരിക്കേയാണ് വിയോഗം. മൂന്നു ചെറു കുഞ്ഞുങ്ങളേയും തനിച്ചാക്കി ഈ അമ്മ പോയപ്പോള്‍ അനാഥത്വത്തിന് നടുവില്‍ അച്ഛന്റെ മാത്രം തണലില്‍ ജീവിക്കേണ്ട അവസ്ഥയിലാണ് മക്കള്‍. ഇന്നലെ വൈകീട്ടോടെയാണ് നാട്ടിലാണ് മരണം സംഭവിച്ചത്.
സ്ട്രൗഡ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു. ഒരു നല്ല ജീവിതം സ്വപ്നം കണ്ട് യുകെയിലെത്തി ഒരു വര്‍ഷമായപ്പോഴേക്കും രോഗം തിരിച്ചറിയുകയായിരുന്നു. രണ്ടുവര്‍ഷമായി കുടുംബം യുകെയിലെത്തിയത്. രോഗം മൂര്ദ്ധന്യാവസ്ഥയിലെത്തിയപ്പോഴാണ് കണ്ടെത്തിയത്. ഏപ്രില്‍ അവസാനം നാട്ടില്‍ പോയി കുടുംബത്തെ കണ്ടു, ഒടുവില്‍ നാട്ടില്‍ ചികിത്സ തുടരുകയായിരുന്നു.
പ്രതീക്ഷയോടെ യുകെയിലെത്തിയ കുടുംബത്തെ കാത്തിരുന്നത് വലിയ
More »
നോര്‍വിച്ചില്‍ മരണമടഞ്ഞ മേരിക്കുട്ടി ജെയിംസിന് യുകെ മലയാളി സമൂഹം വെള്ളിയാഴ്ച വിടയേകും
നോര്‍വ്വിച്ചില്‍ അന്തരിച്ച നീണ്ടൂര്‍ മണ്ണാര്‍ക്കാട്ടില്‍ മേരിക്കുട്ടി ജെയിംസിന് (68) യുകെയിലെ മലയാളി സമൂഹം നാളെ വേദനയോടെ വിടയേകും. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി നോര്‍വിച്ച് മലയാളി സമൂഹത്തിലും സെന്റ് തെരേസ ഓഫ് കൊല്‍ക്കത്ത ക്നാനായ ഇടവകയിലും നീണ്ടൂര്‍ സംഗമത്തിലും സജീവ സാന്നിധ്യമായിരുന്നു മേരിക്കുട്ടി.
ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നുവരെയാണ് പൊതുദര്‍ശനം. നോര്‍വിച്ചില്‍ സെന്റ് ജോര്‍ജ് റോമന്‍ കത്തോലിക്കാ ദേവാലയത്തിലാണ് പൊതുദര്‍ശനവും പ്രാര്‍ത്ഥനയും നടത്തുക.
ഗള്‍ഫിലായിരുന്ന കുടുംബം 2004 ലാണ് യുകെയിലെത്തിയത്. മേരിക്കുട്ടിയുടെ ഭര്‍ത്താവ് പരേതനായ നീണ്ടൂര്‍ മണ്ണാര്‍ക്കാട്ടില്‍ ജെയിംസ് നോര്‍വിച്ച് അസോസിയേഷന് ഫോര്‍ മലയാളീസ് സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. പരേത ഞീഴൂര്‍ പാറയ്ക്കല്‍ കുടുംബാംഗമാണ്.
മക്കള്‍ സഞ്ചു. സനു, സുബി
മരുമക്കള്‍ അനൂജ, സിമി
നോര്‍വിച്ച് ക്നാനായ കത്തോലിക്കാ ഇടവക വികാരി
More »
നോര്‍വിച്ചില്‍ താമസിക്കുന്ന മേരിക്കുട്ടി ജെയിംസ് നിര്യാതയായി
യുകെയിലെ നോര്‍വിച്ചില്‍ താമസിക്കുന്ന മലയാളി മേരിക്കുട്ടി ജെയിംസ് (68) നിര്യാതയായി. രോഗ ബാധിതയായി ചികിത്സയിലായിരിക്കവെയാണ് മരണം. സംസ്കാരം പിന്നീട് നീണ്ടൂര്‍ വി.മിഖായേല്‍ ക്നാനായ കത്തോലിക്കാ കുടുംബ കല്ലറയില്‍ നടത്തും.
ഞീഴൂര്‍ പാറയ്ക്കല്‍ കുടുംബാംഗമാണ് മേരിക്കുട്ടി. 2004 ലാണ് മേരിക്കുട്ടിയുടെ കുടുംബം യുകെയില്‍ എത്തുന്നത്. മേരിക്കുട്ടിയുടെ ഭര്‍ത്താവ് ജെയിംസ് നോര്‍വിച്ച് അസോസിയേഷന് ഫോര്‍ മലയാളീസ് (NAM) സ്ഥാപക നേതാക്കളിലൊരായിരുന്നു. സെന്റ്. തെരേസ ഓഫ് കല്‍ക്കട്ട ക്നാനായ കാത്തലിക്ക് മിഷന് അംഗമായിരുന്ന മേരിക്കുട്ടി, NAM അസോസിയേഷന് അംഗം കൂടിയാണ്.
ഭര്‍ത്താവ് : പരേതനായ നീണ്ടൂര്‍ മണ്ണാര്‍ക്കാട്ടില്‍ ജെയിംസ്. മക്കള്‍ : സഞ്ചു, സനു, സുബി. മരുമക്കള്‍ : അനൂജ, സിമി, ഹൃദ്യ.
More »
മക്കളെ കാണാന്‍ സന്ദര്‍ശക വിസയില്‍ യുകെയിലെത്തിയ തൊടുപുഴ സ്വദേശി വീണു മരിച്ചു
ആഷ്ഫോര്‍ഡ് : മക്കളെ സന്ദര്‍ശിക്കാന്‍ വിസിറ്റിംഗ് വിസയിലെത്തിയ പിതാവ് ആഷ്ഫോര്‍ഡില്‍ നിര്യാതനായി. തൊടുപുഴ ഉടുമ്പന്നൂര്‍ നടുക്കുടിയില്‍ എന്‍ വി ജെയിംസ് (ചാക്കോച്ചന് -76) ആണ് കെന്റ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ മരിച്ചത്.
പെസഹാ വ്യാഴാഴ്ച തിരുക്കര്‍മ്മങ്ങള്‍ കഴിഞ്ഞു വീട്ടിലേക്കു മടങ്ങിപോകുമ്പോള്‍ കാല് തട്ടി വീണ് പരിക്ക് പറ്റിയ ചാക്കോച്ചനെ ഗുരുതരാവസ്ഥയില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വീഴ്ചയില്‍ തലച്ചോറിന് ഏറ്റ ക്ഷതം മൂലമുണ്ടായ രക്തസ്രാവം നിലക്കാത്തിരുന്നതാണ് മരണ കാരണം. രണ്ടാഴ്ച മുന്‍പാണ്, രണ്ട് മാസം മക്കളോടൊപ്പം ചിലവഴിക്കാന്‍ ഇദ്ദേഹം യുകെയില്‍ എത്തിയത്.
സംസ്കാരം പിന്നീട് ഉടുമ്പന്നൂര്‍ മങ്കുഴി പള്ളിയില്‍ നടക്കും. ഭാര്യ : ആനീസ് കുറിച്ചിയില്‍ കുടുംബാംഗമാണ്. മക്കള്‍ : റിജോ ജെയിംസ് (ന്യൂ കാസില്‍, സ്റ്റോക്ക് ഓണ്‍ ട്രെന്റ് - മോട്ടര്‍ വെ (മോട്ടോ സര്‍വ്വീസ്- യുകെ) കമ്പനി ഓപ്പറേഷന്
More »
അവധിക്ക് നാട്ടിലേക്ക് പോയ ന്യൂകാസില്‍ മലയാളി അന്തരിച്ചു
അവധി ആഘോഷിക്കാന്‍ നാട്ടിലെത്തിയ ന്യൂകാസില്‍ മലയാളി സജി മാത്യു അന്തരിച്ചു. തിങ്കളാഴ്ച രാവിലെ കാരിത്താസ് ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ന്യൂകാസില്‍ സെന്റ് സ്റ്റീഫന്‍ ക്നാനായ പ്രെപ്പോസ്ഡ് മിഷന് അംഗമായിരുന്നു സജി മാത്യു കാവക്കുഴി.
അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാടിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയ്ക്ക് ഇംഗ്ലീഷ് മാര്‍ട്ടേഴ്സ് ദേവാലയത്തില്‍ (NE5 3JR, 176 Stamfordham Road) വെച്ച് വിശുദ്ധ കുര്‍ബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്.
സംസ്കാരം 30ന് ബുധനാഴ്ച രാവിലെ 11 മണിക്ക് കോട്ടയം സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ ദേവാലയത്തില്‍ വെച്ച് നടക്കും.
ന്യൂ കാസില്‍ നോര്‍ത്ത് ഷീല്‍ഡിലെ ആദ്യ കാല കുടിയേറ്റക്കാരനാണ് സജി മാത്യു. നഴ്സായി ജോലി ചെയ്യുന്ന സാലിയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.
More »