ചരമം

പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ജനറല്‍ സെക്രട്ടറി ജിപ്‌സണ്‍ തോമസിന്റെ ഭാര്യാ മാതാവ് നിര്യാതയായി
പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ജനറല്‍ സെക്രട്ടറിയും യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡണ്ടുമായ ജിപ്‌സണ്‍ തോമസിന്റെ ഭാര്യാ മാതാവ് ഏലിയാമ്മ വര്‍ക്കി (ലീലാമ്മ) കമ്പകക്കുന്നേല്‍ (75) നിര്യാതയായി. തൊടുപുഴ പള്ളിക്കാമുറി കമ്പകക്കുന്നേല്‍ പരേതനായ കെ എ വര്‍ക്കിയുടെ (ജോര്‍ജ്) ഭാര്യയാണ്. കൈപ്പുഴ കൈതക്കല്‍ പരേതരായ ജോസഫ്, റോസമ്മ എന്നിവരാണ് മാതാപിതാക്കള്‍. മക്കള്‍ : ലിജി വരുണ്‍ (അഡലെയ്ഡ്, ഓസ്‌ട്രേലിയ), ജിഷ ജിപ്‌സണ്‍ തോമസ് (ലണ്ടന്‍). മരുമക്കള്‍ : വരുണ്‍ പി ജോസ്, പുലകുടിയില്‍ ആലക്കോട്, തൊടുപുഴ (ഓസ്‌ട്രേലിയ), ജിപ്‌സണ്‍ തോമസ് എട്ടുതൊട്ടിയില്‍, കാളിയാര്‍, തൊടുപുഴ (യുകെ). മൃതദേഹം ശനിയാഴ്ച രാവിലെ 10 :30നു ഭര്‍തൃസഹോദരന്‍ പള്ളിക്കാമുറി കമ്പകക്കുന്നേല്‍ പരേതനായ അഗസ്തിയുടെ ഭവനത്തില്‍ കൊണ്ടുവരും. മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് ഭവനത്തില്‍ ആരംഭിച്ച് തുടര്‍ന്ന് പള്ളിക്കാമുറി സെന്റ്. ലിറ്റില്‍ ഫ്‌ലവര്‍

More »

കാന്‍സര്‍ ചികിത്സക്കായി നാട്ടില്‍ പോയ വെയില്‍സ് മലയാളി ചികിത്സയിലിരിക്കേ മരണമടഞ്ഞു
നാവിന് കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന നോര്‍ത്ത് വെയില്‍സ് മലയാളി ജൂഫിന്‍ കെ.സ്‌കറിയ (39) മരണത്തിനു കീഴടങ്ങി. നാട്ടില്‍ ചികിത്സയിലിരിക്കെയാണ് ചങ്ങനാശ്ശേരി ചിങ്ങവനം സ്വദേശിയ്ക്ക് മരണം സംഭവിച്ചത്. രോഗം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ജൂഫിന്‍ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് പോയത്. തുടര്‍ന്ന് അമൃതാ ഹോസ്പിറ്റലില്‍ ആയിരുന്നു ചികിത്സ. കഴിഞ്ഞ ദിവസം തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലില്‍ ചികിത്സയ്ക്ക് പോയതായിരുന്നു. അപ്പോഴാണ് മരണം സംഭവിച്ചത്. കൊല്ലംപറമ്പില്‍ പരേതനായ കെ.സി.സ്‌കറിയായുടെ മകനാണ്. സംസ്‌കാരം പിന്നീട്.

More »

യുകെ മലയാളികള്‍ക്ക് വേദനയായി ഗ്ലോസ്റ്റര്‍ഷെയറിലെ ഷീനിന്റെ വിയോഗം
യുകെ മലയാളികള്‍ക്ക് വേദനയായി ആദ്യകാലമലയാളി കുടിയേറ്റക്കാരില്‍ ഒരാളായ ഷീനി(53)ന്റെ വിയോഗം. ഗ്ലോസ്റ്റര്‍ഷെയറില്‍ നഴ്‌സായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം കുടുംബത്തോടൊപ്പം ഗ്ലോസ്റ്ററിലായിരുന്നു താമസം. 2006-2007 ല്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റായിരുന്ന ഷീന്‍ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. ഷീന്‍, തന്റെ സ്തുത്യര്‍ഹമായ സേവനങ്ങളിലൂടെ ജിഎംഎയെ മുന്നോട്ട് നയിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. നല്ലൊരു സംഘാടകനായിരുന്ന അദ്ദേഹം കലാ-സാംസ്‌കാരിക-കായിക മേഖലകളിലും അതീവ തത്പരനായിരുന്നു. നര്‍മ്മത്തില്‍ പൊതിഞ്ഞ തന്റെ തനതായ സംസാരരീതിയിലൂടെ വലിയൊരു സൗഹൃദവലയം തന്നെ അദ്ദേഹം നേടിയെടുത്തിരുന്നു. നല്ലൊരു മിമിക്രി കലാകാരനായിരുന്ന ഷീന്‍ ജിഎംഎ വേദികളിലും മറ്റും ചിരിയുടെ ഓളങ്ങള്‍ സൃഷ്ടിച്ചിരുന്നു. നിരവധി സ്‌കിറ്റ് നാടകങ്ങളിലൂടെയും ഷീന്‍ വേദികളിലെത്തിയിരുന്നു. ഷീന്‍ കാലയവനികക്ക്

More »

ജോസ് മാത്യുവിന് മലയാളി സമൂഹം ഇന്ന് വിട നല്‍കും; സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ചില്‍
യുകെ മലയാളികളെ ദുഖത്തിലാഴി വിടപറഞ്ഞ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജോസ് മാത്യുവിന്റെ (50) സംസ്‌കാര ചടങ്ങുകള്‍ ഇന്ന് (ചൊവ്വാഴ്ച) സ്റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ചില്‍ നടക്കും. രാവിലെ ഒമ്പത് മണിക്ക് ചടങ്ങുകള്‍ തുടങ്ങും. 10.30 മുതല്‍ 11.30 വരെയാണ് പൊതുദര്‍ശനം. 12 മണിയ്ക്ക് ന്യൂകാസില്‍ കീലി സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും. ദേവാലയത്തിന്റെ വിലാസം St. Joseph's Catholic Church, Burslem, Hall Street, ST6 4BB സെമിത്തേരിയുടെ വിലാസം Keele Cemetery, Keele Road, Newcastle, ST5 5AB സീറോ മലബാര്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മിഷന്‍ ഇടവകയിലെ ഡൊമിനിക് സാവിയോ യൂണിറ്റിന്റെ സജീവാംഗമായിരുന്ന ജോസ് മാത്യു ഈമാസം 12ന് ആണ് മരിച്ചത്. രാത്രിയോടെ വീട്ടില്‍ വച്ച് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. സംഭവസമയത്ത് ഭാര്യ ഷീബ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. വീട്ടില്‍ ഇളയ മകള്‍ മരിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിതാവ് കുഴഞ്ഞുവീണത് കണ്ട മകള്‍ അടിയന്തിരമായി സമീപവാസിയായ നഴ്സിംഗ്

More »

അയര്‍ലന്‍ഡില്‍ മലയാളി കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
അയര്‍ലന്‍ഡില്‍ മലയാളി കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് കുറുപ്പുംപടി വേങ്ങൂര്‍ വക്കുവള്ളി സ്വദേശി തെക്കുംകുടി ബേസില്‍ വര്‍ഗീസ് (39) ആണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കുഴഞ്ഞുവീണ ഉടനെ സി.പി.ആര്‍. ഉള്‍പ്പെടെയുള്ള പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മേയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ കുക്കു സജിയാണ് ഭാര്യ. ഒരു കുട്ടിയുണ്ട്. ബേസിലിന്റെ അപ്രതീക്ഷിതമായ വേര്‍പാടിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടില്‍ സംസ്കരിക്കാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നതായി പ്രാദേശിക മലയാളി സമൂഹം അറിയിച്ചു.

More »

ലണ്ടനിലെ സോളിസിറ്റര്‍ പോള്‍ ജോണിന്റെ മാതാവ് നിര്യാതയായി
ലണ്ടനിലെ പ്രശസ്ത സോളിസിറ്റേഴ്‌സ് സ്ഥാപനമായ പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സിന്റെ ഉടമ അഡ്വ. പോള്‍ ജോണിന്റെ മാതാവ് ചെറുതോട്ടില്‍ മേരി യോഹന്നാന്‍ (82) നിര്യാതയായി. പുത്തന്‍കുരിശ് കാക്കാംവീട്ടില്‍ കുടുംബാംഗമാണു പരേത. ഭര്‍ത്താവ് : പി.സി. യോഹന്നാന്‍. മക്കള്‍ : അഡ്വ. പോള്‍ സി. ജോണ്‍ (ലണ്ടന്‍), സിബി തോമസ് (യുഎസ്), ഡോ. സീബ സി. ജോണ്‍ (ബെംഗളൂരു). മരുമക്കള്‍ : കാതറിന്‍ മാലിനി (യുകെ), ഡോ. കെ.ജെ. വിനോയ് കളരിക്കല്‍ പറമ്പില്‍. കൊച്ചുമക്കള്‍ : ലൊറെയ്ന്‍ മിന്ന ജോണ്‍, മിലന്‍ ഡിയ ജോണ്‍, സാന്ദ്ര ബിനോയ്. സംസ്‌കാരം 21-11-2025 വെള്ളിയാഴ്ച വൈകിട്ട് നാലിന് പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍. വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ എറണാകുളത്തിനു സമീപം പുത്തന്‍കുരിശിലുള്ള വീട്ടില്‍ ചിത്സയില്‍ കഴിയുകയായിരുന്നു പരേത. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍

More »

ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
ഇടുക്കി ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയും തടിയമ്പാട് സ്വദേശിയുമായ ഹെയ്സല്‍ ബെന്‍ (നാല്) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സ്‌കൂള്‍ മുന്നത്തുവെച്ചായിരുന്നു അപകടമുണ്ടായത്. രാവിലെ സ്‌കൂളിലേക്ക് എത്തിയതായിരുന്നു വിദ്യാര്‍ത്ഥി. ബസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയായിരുന്നു അപകടം. മറ്റൊരു സ്‌കൂള്‍ ബസ് കുട്ടിയെ ഇടിക്കുകയും ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നുമാണ് വിവരം. ഉടന്‍ തന്നെ കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരു കുട്ടിക്കും പരിക്കേറ്റതായി വിവരമുണ്ട്. ഈ കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

More »

അനീനയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക്; ബുധനാഴ്ച സംസ്‌കാരം
കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ലണ്ടനില്‍ രണ്ടാഴ്ചമുമ്പ് വിടപറഞ്ഞ വിദ്യാ‍ര്‍ഥിനി എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനി അനീന പോളി(24) ന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക്. ഭൗതികശരീരം ചൊവ്വാഴ്ച രാവിലെയുള്ള എമിറേറ്റ്‌സ് വിമാനത്തിനാണ് നാട്ടിലേക്ക് അയക്കുന്നത്. ബുധനാഴ്ച 11 മണിയോടുകൂടി നാട്ടില്‍ എത്തും. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ അവരുടെ ഇടവകയായ അയമുറി തിരുഹൃദയ ദേവാലയത്തില്‍ ഭൗതികശരീരം അടക്കം ചെയ്യുന്നതിനുള്ള തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. റെയ്ല്‍ഫോര്‍ഡില്‍ നിന്നുള്ള ഷിജുവും മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് പോകുന്നുണ്ട്. ഈസ്റ്റ്‌ ലണ്ടനിലെ ഇല്‍ഫോല്‍ഡില്‍ താമസ സ്ഥലത്ത് ബുധനാഴ്ച രാത്രി 9 മണിയോടെ ഭക്ഷണം കഴിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്. അനീന 2024 സെപ്റ്റംബറിലാണ് മിഡില്‍സെക്സ് യൂണിവേഴ്സിറ്റിയില്‍ എംഎസ്‌സി അഗ്രികള്‍ച്ചര്‍ കോഴ്സ് പഠനത്തിനായി എത്തുന്നത്. പഠനം

More »

പീറ്റര്‍ബറോയില്‍ കുഴഞ്ഞു വീണ് മരിച്ച മേരി പൗലോസിന്റെ പൊതുദര്‍ശനം ഇന്ന്
പീറ്റര്‍ബറോയ്ക്കടുത്തു സ്പാല്‍ഡിംഗില്‍ മകനെയും കുടുംബത്തെയും കാണാനെത്തിയപ്പോള്‍ മരണത്തിന് കീഴടങ്ങിയ മേരി പൗലോസിന്റെ പൊതുദര്‍ശനം ഇന്ന്(ശനിയാഴ്ച) നടക്കും. സ്പാല്‍ഡിംഗിലെ ദ ഇമ്മാക്യുലേറ്റ് കണ്‍സപ്ഷന്‍ ആന്റ് സെയിന്റ് നോര്‍ബേര്‍ട്ട് ചര്‍ച്ചില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ 2.30 വരെയാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് മൃതദേഹം നാട്ടിലാണ് സംസ്‌കരിക്കുക. കാലടി മഞ്ഞപ്ര സ്വദേശി തിരുത്തനത്തില്‍ പരേതനായ പൗലോസിന്റെ ഭാര്യ മേരിയായിരുന്ന മേരി ഈമാസം അഞ്ചിനാണ് മരണത്തിന് കീഴടങ്ങിയത്. ദേവാലയത്തിന്റെ വിലാസം The Immaculate Conception & SAint Norbert Church, St. Thomas Road, Spalding, PE11 2XX മകന്റെ ഭാര്യ കുഞ്ഞിനെ സ്‌കൂളില്‍ നിന്നും വിളിച്ചു കൊണ്ടുവരാന്‍ പോയ ചെറിയ ഇടവേളയിലാണ് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന മേരി കുഴഞ്ഞു വീണു മരിക്കുന്നത്. കുട്ടിയുമായി തിരികെ വന്ന മകന്‍ ജിതിന്റെ ഭാര്യ വീടിന്റെ വാതില്‍ തുറക്കാതായതോടെ പിന്‍വശത്തു ജനലില്‍ കൂടി കുഞ്ഞിനെ അകത്തു കയറ്റി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions