Don't Miss

അഹമ്മദാബാദ് വിമാനാപകടം; മരണസംഖ്യ ഉയരുന്നു, 265 മൃതദേഹങ്ങള്‍ കണ്ടെത്തി

അ​ഹമ്മ​ദാ​ബാ​ദ്: രാ​ജ്യ​ത്തെ ന​ടു​ക്കി​യ അ​ഹമ്മ​ദാ​ബാ​ദ് വിമാന ദുരന്തത്തിലെ മരണസംഖ്യ ഉയരുന്നു. 265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചതായി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ കനന്‍ ദേശായിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം 294 പേര്‍ ഇതുവരെ മരിച്ചുവെന്നാണ് അഹമ്മദാബാദ് പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഔദ്യോഗികമായ അന്തിമ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. കാരണം വിമാനം തകര്‍ന്നു വീണ ആശുപത്രി വളപ്പില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്ന് ഇനിയും വ്യക്തമല്ല.

വിമാനത്തിലുണ്ടായിരുന്ന 241 പേരെ കൂടാതെ പ്രദേശവാസികളും മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട് . വിമാനം ഇടിച്ചിറങ്ങിയ ബി ജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളും പ്രദേശവാസികളും അടക്കമാണ് 294 പേര്‍ മരിച്ചത്. എന്നാല്‍ അവരുടെ കൃത്യമായ എണ്ണം പുറത്തുവന്നിട്ടില്ല. അമ്പതിലേറെ പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്

വലിയ അഗ്നിഗോളം സൃഷ്ടിച്ച് എയര്‍ ഇന്ത്യ വിമാനം ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ പതിച്ചപ്പോള്‍ ഉച്ചഭക്ഷണം കഴിക്കാനായി നിരവധി പേര്‍ ഹോസ്റ്റല്‍ മെസ്സില്‍ ഉണ്ടായിരുന്നു. ദുരന്തത്തിന് ശേഷം പുറത്തുവന്ന ദൃശ്യങ്ങളിലും ഇതിന്റെ സൂചനകള്‍ ശക്തമായി നല്‍കുന്നു. മെസ് ഹാളില്‍ ഭക്ഷണ പാത്രങ്ങളും മറ്റ് അവശിഷ്ടങ്ങളും പരന്നു കിടക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

തകര്‍ന്നുവീണ എയര്‍ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. വിമാനത്തിന്റെ പിന്‍ഭാഗത്തുള്ള ബ്ലാക്ക്‌ബോക്‌സാണ് കണ്ടെത്തിയത്. രണ്ടാമത്തെ ബ്ലാക്ക്‌ബോക്‌സിനായുള്ള തിരച്ചില്‍ നടക്കുകയാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണ എയര്‍ ഇന്ത്യയുടെ ബോയിംഗ് വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നു എന്ന വിലയിരുത്തലാണ് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്.

വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ എയര്‍ ട്രാഫിക് കണ്‍ട്രോളിന് ലഭിച്ച മെയ്ഡേ കോള്‍ വിമാനത്തിന്റെ സാങ്കേതിക തകരാര്‍ സംബന്ധിച്ച മുന്നറിയിപ്പായിരിക്കാം എന്നും വിലയിരുത്തലുണ്ട്. പി​ന്നീ​ട് എ​യര്‍ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍​നി​ന്ന് തു​ട​രെ വി​ളി​ച്ചെങ്കിലും വിമാനത്തില്‍നിന്നും പ്രതികരണമുണ്ടായില്ലെന്ന് ഡിജിസിഎ വൃത്തങ്ങള്‍ പറയുന്നു . ടേ​ക് ഓ​ഫി​നു തൊട്ടുപിന്നാലെ കെ​ട്ടി​ട​ങ്ങ​ള്‍​ക്കു മു​ക​ളി​ലൂ​ടെ പ​റ​ന്നു​പൊങ്ങിയ വിമാനം താഴ്ന്ന് വി​ദ്യാര്‍​ഥി ഹോ​സ്റ്റ​ലി​ന് മു​ക​ളി​ല്‍ വീ​ണു. പി​ന്നാ​ലെ വി​മാ​ന​ത്തി​ന് തീ​പി​ടി​ക്കുകയായിരുന്നു.

  • റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ പീഡനം; മുന്‍ മത്സരാര്‍ഥി ലണ്ടനില്‍ അറസ്റ്റില്‍
  • പ്രവാസികള്‍ ഇന്ത്യയിലേക്ക് വരും മുമ്പേ എയര്‍ സുവിധ 2.0' ഡിക്ലറേഷന്‍ പൂര്‍ത്തിയാക്കണം
  • ജനമിളകി; വിഎസിന്റെ വഴിയേ വിഡിയും
  • പരിവാരമോ ഔദ്യോഗിക വാഹനമോ ഇല്ല; മണ്ണിലിറങ്ങി പിണറായി, ഇനി രണ്ടു മുറി ഫ്‌ളാറ്റിലേയ്ക്ക്
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിനു കുത്തേറ്റു; 'ഗോബാക്ക് ഇന്ത്യ' പറഞ്ഞ് ആക്രമണം
  • കൊട്ടിക്കലാശം കഴിഞ്ഞു; പതിനെട്ടടവും പയറ്റി മുന്നണികള്‍
  • സഹപ്രവര്‍ത്തകയെ 'ആന്റി' എന്ന് വിളിച്ച യുവാവ് 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
  • ഒരേയൊരു സഞ്ജു; മലയാളി വീരഗാഥ
  • റോമില്‍ നിന്ന് ലണ്ടനിലെ രോഗിക്ക് റോബോട്ടിക് സാങ്കേതിക വിദ്യയില്‍ ശസ്ത്രക്രിയ
  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions