Don't Miss

ഭാര്യയെയും ആറ് മക്കളെയും ഉപേക്ഷിച്ച് മകന്റെ ഭാവിവധുവുമായി പിതാവ് ഒളിച്ചോടി

ഉത്തര്‍പ്രദേശില്‍ മകന്‍ വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയുമായി പിതാവ് ഒളിച്ചോടി. പ്രായപൂര്‍ത്തിയാകാത്ത പതിനഞ്ചുവയസുകാരന്‍ വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയുമായാണ് ഉത്തര്‍പ്രദേശിലെ റാംപൂര്‍ സ്വദേശി ഷക്കീല്‍ ഒളിച്ചോടിയത്. തന്റെ ഭര്‍ത്താവ് മകന്‍ വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയുമായി ഒളിച്ചോടിയെന്ന് ചൂണ്ടിക്കാട്ടി ഭാര്യ ഷബാന പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

പെണ്‍കുട്ടിയുമായി ഒളിച്ചോടിയത് തടഞ്ഞ തന്നെയും കുടുംബാംഗങ്ങളെയും ഷക്കീല്‍ മര്‍ദ്ദിച്ചെന്നും ഭാര്യ ഷബാന ആരോപിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത മകനെ ഷക്കീല്‍ നിര്‍ബന്ധപൂര്‍വ്വം ഷക്കീലിന്റെ കാമുകിയുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഷക്കീലും പെണ്‍കുട്ടിയും ദിവസം മുഴുവന്‍ വീഡിയോകോള്‍ ചെയ്യുകയും ഫോണ്‍ വഴി ബന്ധം തുടരുകയും ചെയ്തു.

ഭാര്യ ഷബാനയും മകനും ഇത് കാണുകയും തുടര്‍ന്ന് പെണ്‍കുട്ടിയുമായുള്ള വിവാഹം വേണ്ടെന്ന് വെയ്ക്കുകയുമായിരുന്നു. ഷബാനയ്ക്കും ഷക്കീലിനും ആറ് കുട്ടികളുണ്ട്. ഷക്കീല്‍ രണ്ട് ലക്ഷം രൂപയും സ്വര്‍ണവുമായാണ് ഒളിച്ചോടിയത്.

  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  • യുകെ സര്‍ക്കാരിന്റെ 2കോടിയുടെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി കണ്ണൂരുകാരി മഞ്ജിമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions