യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മലയാളി വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി ജോസ് മാത്യു (51) ആണ് വിടപറഞ്ഞത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം .
സംഭവസമയത്ത് ഭാര്യ ഷീബ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. വീട്ടില്‍ ഇളയ മകള്‍ മരിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിതാവ് കുഴഞ്ഞുവീണത് കണ്ടതോടെ മകള്‍ അടിയന്തരമായി സമീപവാസിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ മലയാളി പെണ്‍കുട്ടിയെ വിളിക്കുകയും സിപിആര്‍ നല്‍കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് അറിയിച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസ് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ എത്തിച്ചേര്‍ന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മക്കള്‍ : കെവിന്‍, കാരള്‍, മരിയ
സീറോ മലബാര്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മിഷന്‍ ഇടവകയിലെ ഡൊമിനിക് സാവിയോ യൂണിറ്റിന്റെ സജീവാംഗമായിരുന്നു ജോസ് മാത്യു.