യു.കെ.വാര്‍ത്തകള്‍

പരാജയഭീതി: നാല് മേയര്‍ തെരഞ്ഞെടുപ്പ് ഒരു വര്‍ഷം നീട്ടി കീര്‍ സ്റ്റാര്‍മര്‍; കടുത്ത വിമര്‍ശനം


അടുത്തിടെ നടന്ന അഭിപ്രായ സര്‍വ്വേകളിലെല്ലാം തന്നെ ലേബര്‍ പാര്‍ട്ടി റിഫോം യുകെയ്ക്ക് ഏറെ പുറകിലായിരുന്നു. ഈ സാഹചര്യത്തില്‍ മേയര്‍ തെരഞ്ഞെടുപ്പ്കളൊക്കെ നീട്ടിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. കൂടുതല്‍ തെരഞ്ഞെടുപ്പുകള്‍ നീട്ടിവയ്ക്കാനുള്ള തീരുമാനമാണ് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന്റെത്. ഇതില്‍ കടുത്ത പ്രതിഷേധത്തിലാണ് റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗെ. സ്റ്റാര്‍മറിന് ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്ന് അദ്ദേഹം ആറോപിച്ചു. മേയ് മാസത്തില്‍ നടക്കേണ്ട മേയര്‍ തെരഞ്ഞെടുപ്പ് ഇപ്പോള്‍ 2028 വരെ നീട്ടിവയ്ക്കാനുള്ള തീരുമാനം പൈശാചികമാണെന്നും ഫരാഗെ ആരോപിച്ചു. നിരവധിയിടങ്ങളിലെ 75 ലക്ഷം പേരെ ബാധിക്കുമെന്നാണ് വിമര്‍ശനം.

ലോക്കല്‍ അതോറിറ്റികളുടെ പുന സംഘടനയ്ക്ക് സമയം വേണമെന്നാണ് മന്ത്രിമാര്‍ പറയുന്നത്. മുഖം രക്ഷിക്കാനുള്ള സ്റ്റാര്‍മറുടെ നടപടിയെന്നാണ് വിമര്‍ശകര്‍ പറയുന്നത്. അടുത്തിടെ നടന്ന അഭിപ്രായ സര്‍വ്വേകളിലും ലേബര്‍ പാര്‍ട്ടിയ്ക്ക് പിന്തുണ കുറവാണ്. റിഫോം യുകെയ്ക്ക് ജനപിന്തുണ കൂടുന്നതും മറ്റുപാര്‍ട്ടികള്‍ക്ക് ആശങ്കയാകുന്നുണ്ട്.

ഈസ്റ്റ് സസ്സെക്സ്, വെസ്റ്റ് സസെക്സ്, എസെക്സ്, തുറോക്ക്, ഹാംപ്ഷയര്‍, ഐല്‍ ഓഫ് വൈറ്റ്, നോര്‍ഫോക്ക്, സഫോക്ക്, സറേ എന്നിങ്ങനെ ഒന്‍പത് കൗണ്‍സിലുകള്‍ക്കുള്ള തെരഞ്ഞെടുപ്പ് ഇതിനോടകം തന്നെ ഈ വര്‍ഷത്തില്‍ നിന്നും അടുത്ത വര്‍ഷത്തിലേക്ക് നീട്ടിയിട്ടുണ്ട്. ഇതില്‍ കടുത്ത പ്രതിഷേധം അറിയിക്കുകയാണ് നിഗല്‍ ഫരാഗെ.

അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് സ്റ്റാര്‍മറെ മാറ്റിയില്ലെങ്കില്‍ പാര്‍ട്ടി കനത്ത തിരിച്ചടി നേരിടുമെന്നാണ് ലേബര്‍ അംഗങ്ങളിലെ ആശങ്ക. നേരത്തെ പിന്തുണച്ചവര്‍ പോലും അദ്ദേഹത്തെ തള്ളിപറയുന്ന അവസ്ഥയാണ്. റിഫോം യുകെ പാര്‍ട്ടിയുടെ വലിയ മുന്നേറ്റവും അംഗങ്ങളില്‍ ആശങ്ക സൃഷ്ടിക്കുകയാണ്.

കീര്‍ സ്റ്റാര്‍മര്‍ അധികാരത്തിലേറിയത് മുതല്‍ ജന പിന്തുണ കുറഞ്ഞുവരുകയാണ്. പലതരം വെല്ലുവിളികളിലും സ്റ്റാര്‍മറുടെ തീരുമാനങ്ങളില്‍ സ്വന്തം പാര്‍ട്ടിയ്ക്ക് പോലും അതൃപ്തിയാണ്. അതിനിടെ പ്രധാനമന്ത്രി പദം രാജിവച്ച് സ്റ്റാര്‍മര്‍ മാറണമെന്നാണ് 54 ശതമാനം പാര്‍ട്ടി അംഗങ്ങള്‍ അഭിപ്രായപ്പെടുന്നു. പുതുവര്‍ഷം പുതിയ പ്രധാനമന്ത്രി വരുമോയെന്ന ചോദ്യവും ഉയരുന്നണ്ട്.

മുന്‍ ഉപപ്രധാനമന്ത്രി ഏയ്ഞ്ചല റെയ്‌നര്‍, ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ്, ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ്, മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബെണ്‍ഹം എന്നിങ്ങനെ നിരവധി പേരുകളാണ് ഉയര്‍ന്നുവരുന്നത്. തനിക്ക് ഇനിയും തുടരണമെന്ന ആഗ്രഹമാണ് സ്റ്റാര്‍മര്‍ പങ്കുവയ്ക്കുന്നത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions