കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
യുകെയില്‍ മഴ കനത്തതോടെ ജലസംഭരണികളിലേക്ക് ആവശ്യത്തിന് വെള്ളമൊഴുകി എത്തിയതിനാല്‍ 33,000 കുടുംബങ്ങളെ ബാധിച്ചിരുന്ന ഹോസ്പൈപ്പ് നിരോധനം എടുത്തുകളഞ്ഞു. ശരത്ക്കാലത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെ യു കെയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. താപനില കുറയുകയും മഴ തുടരുകയും ചെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിരിക്കുന്നത്. സംഭരണികളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വെല്‍ഷ് വാട്ടര്‍ ആണ് ഇപ്പോള്‍ ഹോസ്പൈപ്പ് നിരോധനം എടുത്തു മാറ്റിയിരിക്കുന്നത്.
കടുത്ത വേനലും മതിയായ മഴ ലഭിക്കാത്തതും കാരണം ഏതാണ്ട് വെയില്‍സ് മുഴുവനായും തന്നെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. സെറിഡിജിയന്റെ ചില ഭാഗങ്ങള്‍, വടക്കന്‍ പെംബ്രോക്ക്ഷയര്‍, വടക്കന്‍ കാര്‍മാര്‍ത്തന്‍ഷയര്‍ എന്നിവ ഉള്‍പ്പെടെയുള്ള മിഡ് ആന്‍ഡ് സൗത്ത് സെറിഡിജിയന്‍ വാട്ടര്‍ നെറ്റ്വര്ക്കില് നിന്ന് സേവനം ലഭിക്കുന്ന
More »
ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
യുകെയിലെ നഴ്സുമാരുടെ ഏറ്റവും വലിയ സംഘടനയായ റോയല്‍ കോളജ് ഓഫ് നഴ്സിങ് (ആര്‍സിഎന്‍) പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റിയന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡോ .പേഷ്യന്‍സ് ബമിസായെ, അമരാച്ചി ഉകൈറോ, സ്റ്റീവ് വാട്ട്സണ് എന്നിവരെ തോല്‍പ്പിച്ചാണ് ബിജോയ് വീണ്ടും ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പുതിയ രണ്ടു വര്‍ഷ കാലാവധിയില്‍ 2027 ജനുവരി 1ന് അദ്ദേഹം ചുമതലയേല്‍ക്കും. യുകെ മലയാളികളുടെ വന്‍ പിന്തുണയാണ് ബിജോയെ വീണ്ടും നേതൃ സ്ഥാനത്ത് എത്താന്‍ സഹായിച്ചത്.
കഴിഞ്ഞ രണ്ടുവര്‍ഷ കാലയളവിലെ ബിജോയുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയം. 2024 ലെ ചരിത്ര വിജയത്തിന് ശേഷം വീണ്ടും ബിജോയ് അംഗങ്ങളുടെ വിശ്വാസം നേടിയിരിക്കുകയാണ്.
ആര്‍സിഎന്‍ പോലുള്ള വലിയൊരു നഴ്സിങ് സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് ഒരു മലയാളി തുടര്‍ച്ചയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടത് യുകെയിലെ നഴ്സിങ്
More »
എയര്‍ ട്രാഫിക് കണ്ട്രോള് തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
ലണ്ടനില്‍ എയര്‍ ട്രാഫിക് കണ്ട്രോള് ദാതാവായ എന്എടിഎസിന്റെ ഫ്ലൈറ്റ് ഡാറ്റ പ്രോസസ്സിംഗ് സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് യുകെയിലുടനീളം വന്‍ യാത്രാപ്രതിസന്ധി. ബ്രിട്ടീഷ് വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള ഏകദേശം 1,300-ഓളം വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ്ലൈറ്റ് റാഡാര്‍ 24 വ്യക്തമാക്കി. ഹീത്രൂ, ഗാറ്റ്വിക്ക്, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ബര്‍മിംഗ്ഹാം, എഡിന്‍ബര്‍ഗ് തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളെയും അയര്‍ലണ്ടിലെ ഡബ്ലിന്‍ വിമാനത്താവളത്തെയും ഈ പ്രതിസന്ധി സാരമായി ബാധിച്ചു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ പ്രശ്നം പരിഹരിച്ചതായി NATS അറിയിച്ചെങ്കിലും, സര്‍വീസുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും കമ്പനി വ്യക്തമാക്കി. യുകെയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹീത്രോ ചൊവ്വാഴ്ച ബാക്കിയുള്ള സമയത്തേക്ക് എത്തിച്ചേരലുകള്‍ നിര്‍ത്തിവെക്കുകയും പുറപ്പെടലുകള്‍
More »
മഴ കനത്തിട്ടും യുകെയില്‍ ഹോസ്പൈപ്പ് നിരോധനം തുടരും
യുകെയില്‍ കടുത്ത ചൂടിന് പിന്നാലെ ശക്തമായ മഴ ലഭിച്ചിട്ടും വരള്‍ച്ചാ സാഹചര്യം തുടരുകയാണ്. ഇളംചൂടിന് പേരുകേട്ട യുകെയിലെ വേനല്‍ക്കാലം ഇത്തവണ അസാധാരണമായി ചൂടേറിയതായിരുന്നു. എല്‍ നിനോ ഉള്‍പ്പെടെയുള്ള കാലാവസ്ഥാ ഘടകങ്ങളുടെ സ്വാധീനത്തിനിടെ കഴിഞ്ഞ 12 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വേനല്‍ താപനിലകളിലൊന്നാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ ചൂടും വരണ്ട കാലാവസ്ഥയും രാജ്യത്തെ ജലസ്രോതസ്സുകളെയും റിസര്‍വോയറുകളെയും സാരമായി ബാധിച്ചു. ഇതിനിടെ ഫെബ്രുവരിക്കുശേഷമുള്ള ഏറ്റവും ശക്തമായ മഴ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ചെങ്കിലും വരള്‍ച്ചയ്ക്ക് കാര്യമായ ശമനമുണ്ടായിട്ടില്ല. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും നിരവധി പ്രദേശങ്ങളില്‍ വരള്‍ച്ച തുടരുകയാണെന്നും ഹോസ്പൈപ്പ് ഉപയോഗത്തിനുള്ള നിയന്ത്രണങ്ങളില്‍ ഇപ്പോള്‍ ഇളവ് നല്‍കാനാകില്ലെന്നും എന്‍വയോണ്‍മെന്റ് ഏജന്‍സി വ്യക്തമാക്കി.
ആഗസ്റ്റ് അവസാനവാരത്തിലും
More »
മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര് അറസ്റ്റില്‍
യുകെയിലെ സ്റ്റാഫോര്‍ഡ്ഷയറില്‍ ക്യാപിങ്ങിനിടെ കുഞ്ഞു മരിച്ച സംഭവത്തില്‍ നാലു പേര് അറസ്റ്റില്‍. സൗത്ത് സ്റ്റാഫോര്‍ഡ്ഷയറില്‍ നിന്നുള്ള 42 കാരനും 30 കാരിയും വോള്‍വര്‍ഹാംപ്ടണില്‍ നിന്നുള്ള 20 കാരിയും വാള്‍സാളില്‍ നിന്നുള്ള 18 കാരനുമാണ് അറസ്റ്റിലായത്. മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മരണത്തില്‍ കൊലപാതകം സംശയിച്ചാണ് അറസ്റ്റെന്ന് സ്റ്റാഫോര്‍ഡ്ഷെയര്‍ പൊലീസ് അറിയിച്ചു. അന്വേഷണം തുടരുന്നതിനിടെ ഇവരെ ഉപധാകളോടെ ജാമ്യത്തില്‍ വിട്ടു.
ശനിയാഴ്ച രാവിലെ 8.45 ഓടെ സ്ട്രോബെറി ലെയ്നിന് സമീപം കുഞ്ഞിന് ഹൃദയ സ്തംഭനം സംഭവിച്ചതായി അധികൃതര്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. വെസ്റ്റ് മിഡ്ലാന്‍ഡ്സ് എയര്‍ ആംബുലന്‍സും സര്‍വീസിനൊപ്പം മിഡ്ലാന്‍ഡ്സ് എയര്‍ ആംബുലന്‍സും സ്ഥലത്തെത്തി. അടിയന്തര ചികിത്സ നല്‍കിയെങ്കിലും കുഞ്ഞ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.
കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ച
More »
5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
ഇറാന് സംഘര്‍ഷവും, ബോണ്ട് വിപണിയിലെ പ്രതിസന്ധിയും ചേര്‍ന്ന് യുകെയില്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ക്ക് വീണ്ടും തീകൊളുത്തുന്നു. അഞ്ചോളം പ്രധാന മോര്‍ട്ട്ഗേജ് ലെന്‍ഡര്‍മാരാണ് ഇപ്പോള്‍ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചിരിക്കുന്നത്.
ബാര്‍ക്ലേസ്, സാന്‍ടാന്‍ഡര്‍, സ്കിപ്ടണ്, ടിഎസ്ബി, നോട്ടിംഗ്ഹാം ബില്‍ഡിംഗ് സൊസൈറ്റി എന്നിവരാണ് ഫിക്സഡ് മോര്‍ട്ട്ഗേജുകളുടെ പലിശ നിരക്ക് ഉയര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. 0.15 ശതമാനം പോയിന്റിന് അടുത്തായാണ് എല്ലാവരുടെയും വര്‍ദ്ധന.
കഴിഞ്ഞ ആഴ്ച തന്നെ കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റി നിരക്ക് വര്‍ദ്ധനയുമായി രംഗത്ത് വന്നിരുന്നു. തങ്ങളുടെ എല്ലാ ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജുകളുടെയും നിരക്കാണ് അവര്‍ ഉയര്‍ത്തിയത്. ഈ മാസം ആദ്യം നാറ്റ്വെസ്റ്റ്, എച്ച്എസ്ബിസി എന്നിവര്‍ നിരക്ക് ഉയര്‍ത്തിയിരുന്നു. വരും ദിവസങ്ങളിലും, ആഴ്ചകളിലുമായി കൂടുതല്‍ നിരക്ക് വര്ദ്ധനകള്ക്കാണ്
More »
അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
ട്രംപിന്റെ ഇറാന് യുദ്ധം അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാക്കുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍ ജോണ്‍ ഹീലി. അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ കടുപ്പമേറിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് അദ്ദേഹം സൂചന നല്‍കുന്നത്. ട്രംപിന്റെ മിഡില്‍ ഈസ്റ്റ് യുദ്ധം നടക്കുന്ന പശ്ചാത്തലത്തില്‍ ആശ്വാസ നടപടികള്‍ക്ക് സാധ്യതയില്ലെന്നാണ് വ്യക്തമാകുന്നത്.
ഒക്ടോബര്‍ 28ന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇറാന് യുദ്ധത്തിന്റെ അനുരണനങ്ങള്‍ ഉണ്ടാകുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ ഹീലി വ്യക്തമാക്കി. ആന്‍ഡി ബേണ്‍ഹാം പ്രധാനമന്ത്രിയായതോടെ റേച്ചല്‍ റീവ്സിന്റെ പിന്‍ഗാമിയായി ട്രഷറിയില്‍ എത്തിയതാണ് ഹീലി. ആഗോള അസ്ഥിരത നിലനില്ക്കുമ്പോള് അനിശ്ചിതാവസ്ഥയ്ക്ക് എതിരെ പിടിച്ചുനില്ക്കാന് രാജ്യത്തിന് കഴിയുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.
എന്നാല്‍ 24
More »
ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിര്‍ജിന്‍ അറ്റ്ലാന്റിക് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. 270 യാത്രക്കാരുമായി ഞായറാഴ്ച രാവിലെ 8.20-ഓടെയാണ് വിഎസ്317 വിമാനം യാത്ര തിരിച്ചത്. വിമാനം ടേക്ക് ഓഫ് ചെയ്ത ഉടന്‍ തന്നെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് തുമാകുരുവിന് മുകളില്‍ അരമണിക്കൂറിലധികം വട്ടമിട്ടു പറന്ന ശേഷമാണ് വിമാനം സുരക്ഷിതമായി ബംഗളൂരുവില്‍ തന്നെ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വിമാനം തിരിച്ചിറക്കിയതെന്നും യാത്രക്കാരും ജീവനക്കാരും പൂര്‍ണ്ണ സുരക്ഷിതരാണെന്നും ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഈ സര്‍വീസ് റദ്ദാക്കിയതായി വിര്‍ജിന്‍ അറ്റ്ലാന്റിക് വക്താവ് വ്യക്തമാക്കി. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച
More »
സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ച പ്രതിയുടെ ചിത്രം പുറത്ത്. പ്രതി തെരുവിലൂടെ നടക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ആഗസ്ത് 20 പുലര്‍ച്ചെ 5.20നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
കോവന്റ് ഗാര്‍ഡനിലെ തെരുവിലൂടെ നടക്കുന്നതിനിടെയാണ് 20 കാരിയെ പ്രതി സമീപിച്ചത്. പിന്നീട് പുലര്‍ച്ചെ 5.20 ന് മാക്ലിന്‍ സ്ട്രീറ്റില്‍ വച്ചാണ് യുവതി അക്രമത്തിന് ഇരയായത്. അതിജീവിതയ്ക്ക് സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ സേവനം ലഭ്യമാക്കിയതായി പൊലീസ് അറിയിച്ചു.
ഇയാളെ സംബന്ധിച്ചുള്ള വിവരം ലഭിച്ചാല്‍ എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് പൊലീസ് വ്യക്തമാക്കി.
More »