കോട്ടയത്ത് യുവ ഡോക്ടറെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി
കോട്ടയം വെള്ളൂരില്‍ യുവ ഡോക്ടറെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ജൂബിലാണ് മരിച്ചത്.
വീട്ടിലെ കിടപ്പുമുറിയിലാണ് ജൂബിലിനെ തൂങ്ങി നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.
More »
ഇരവിപുരം സ്വദേശിനി കാനഡയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍
കൊല്ലം : ഇരവിപുരം സ്വദേശിനിയെ കാനഡയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. മരണ കാരണം വ്യക്തമല്ല. പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാന്‍സിന്റെയും രജനിയുടെയും മകള്‍ അനീറ്റ ബെനാന്‍സ് (25) ആണു മരിച്ചത്. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയില്‍ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു അനീറ്റ.
കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണു ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്നു പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായെങ്കിലും, അന്വേഷണം പൂര്‍ത്തിയായതിന് ശേഷമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയുള്ളു. നിലവില്‍ കൂടെ താമസിക്കുന്നവരെല്ലാം പോലീസ് നിരീക്ഷണത്തിലാണ്.
തിങ്കളാഴ്ചയും അമ്മ രജനിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. പനി ആയതിനാല്‍ രണ്ട് ദിവസമായി അവധിയിലായിരുന്ന് പറഞ്ഞിരുന്നു. ഏക സഹോദരന്‍ നിഖില്‍. കാനഡ
More »
ലണ്ടനിലെ ആന്റണി മാത്യുവിന് 22ന് മലയാളി സമൂഹം വിടയേകും
യുകെയിലെ ആദ്യകാല കുടിയേറ്റ മലയാളിയും സീറോ മലബാര്‍ സഭയുടെ സജീവപ്രവര്‍ത്തകനുമായിരുന്ന ആന്റണി മാത്യു(61)വിന് ജൂലൈ 22ന് വിടയേകും. രാവിലെ പത്തു മണിയ്ക്ക് റെയിന്‍ഹാമിലെ ഔര്‍ ലേഡി ഓഫ് ലാ സാലെറ്റ് ചര്‍ച്ചില്‍ പൊതുദര്‍ശനവും 10.30ന് വിശുദ്ധ കുര്‍ബ്ബാനയും ഫ്യൂണറല്‍ സര്‍വ്വീസുകളും തുടര്‍ന്ന് ഉച്ചയ്ക്ക് 2.30ന് ഈസ്റ്റ്ബ്രൂക്കെന്‍ഡ് സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും. പരേതരായ വെട്ടുതോട്ടുങ്കല്‍ ഈരേത്ര, ചെറിയാന്‍ മാത്യുവിന്റെയും, ഏലിയാമ്മ മാത്യുവിന്റെയും മകനാണ് ആന്റണി മാത്യു.
സീറോ മലബാര്‍ സഭയിലും വിവിധ സംഘടനകളിലും മത, സാമൂഹിക, കലാ, കായിക രംഗങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ആന്റണി മാത്യു, നാട്ടില്‍ എടത്വാ, സെന്റ് ജോര്‍ജ് ഫൊറോന പള്ളി ഇടവകാംഗമായിരുന്നു. നിലവില്‍ അദ്ദേഹം സീറോ മലബാര്‍ സഭയുടെ ബൈബിള്‍ അപ്പോസ്തലേറ്റ് കോഡിനേറ്ററും പാസ്റ്റര്‍ കൗണ്‍സില്‍ മെമ്പറും ലണ്ടനിലെ സെന്റ് മോണിക്ക മിഷന്‍ കുടുംബാംഗവും
More »
റോണവ് പോളിന് അന്ത്യയാത്രാമൊഴിയേകാന്‍ യുകെ മലയാളികള്‍; പൊതുദര്‍ശനവും സംസ്കാരവും 18ന്
നോര്‍ത്താംപ്ടണിലെ മലയാളി ദമ്പതികളായ ഡോണ്‍ കെ പൗലോസിന്റെയും ടീനയുടെയും മകന്‍ റോണവ് പോളിന് ജൂലൈ 18-ാം തീയതി വെള്ളിയാഴ്ച യുകെ മലയാളികള്‍ അന്ത്യ യാത്രാമൊഴിയേകും. അന്നേ ദിവസം രാവിലെ 8 :30 മുതല്‍ 10. 30 വരെ സെന്റ് പാട്രിക്സ് ആര്‍സി ചര്‍ച്ചില്‍ ആണ് പൊതുദര്‍ശനം നടക്കുന്നത്. തുടര്‍ന്ന് 11 മണിക്ക് കിംഗ്‌സ്‌തോര്‍പ്പ് സെമിത്തേരിയില്‍ മൃത സംസ്കാരം നടക്കും.
പൊതുദര്‍ശനവും മൃതസംസ്കാരവും നടക്കുന്ന പള്ളിയുടെയും സെമിത്തേരിയുടെയും വിശദമായ മേല്‍വിലാസം താഴെ കൊടുത്തിരിക്കുന്നു.
സെന്റ് പാട്രിക്സ് ആര്‍സി ചര്‍ച്ച്, ഡസ്റ്റണ്‍ 28 പെവെറില്‍ റോഡ്, നോര്‍ത്താംപ്ടണ്‍ NN5 6JW
കിംഗ്‌സ്‌തോര്‍പ്പ് സെമിത്തേരി,
ഹാര്‍ബറോ റോഡ് നോര്‍ത്ത് ബൗട്ടണ്‍, നോര്‍ത്താംപ്ടണ്‍, നോര്‍ത്താംപ്ടണ്‍ഷയര്‍, NN2 8LU
റിഫ്രഷ്‌മെന്റ് : 400 ഒബെലിസ്ക് റൈസ്, നോര്‍ത്താംപ്ടണ്‍, NN2 8UE
ബര്‍മ്മിങ്ഹാം വിമണ്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് എന്‍എച്ച്എസ് ഹോസ്പിറ്റലിലാണ്
More »
ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് കാനഡയില്‍ മലയാളി പൈലറ്റിന് ദാരുണാന്ത്യം
ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് കാനഡയില്‍ മലയാളി പൈലറ്റിന് ദാരുണാന്ത്യം. കൊച്ചി തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് (23) ആണ് മരിച്ചത്. പരിശീലനപ്പറക്കലിനിടെയാണ് അപകടം. ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സഹപാഠിയായ കാനഡ സ്വദേശി സാവന്ന മേ റോയ്സും മരിച്ചു.
കാനഡ മാനിറ്റോബ സ്റ്റൈന്‍ ബാങ്ക് സൗത്ത് എയര്‍പോര്‍ട്ടിന് സമീപം കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം രാത്രിയാണ് അപകടം. ഒരേ സമയം റണ്‍വേയിലേക്ക് പറന്നിറങ്ങാന്‍ ശ്രമിക്കേയാണ് അപകടം നടന്നത്. സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്റെയും യുഎസ്ടി ഗ്ലോബല്‍ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ് ശ്രീഹരി. ഫ്ളയിങ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. സഹോദരി സംയുക്ത പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.
വിമാനം ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം. ഇരുവരും നിയന്ത്രിച്ചിരുന്ന ചെറു പരിശീലന വിമാനം പരസ്പരം മുഖാമുഖം വരികയായിരുന്നു. ആശയവിനിമയ
More »
മിനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് 18 കാരി മരണമടഞ്ഞു
മിനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് 18 കാരിയായ ഐറിന്‍ ജിമ്മി (18) വിടവാങ്ങി. ഈരാറ്റുപേട്ട അരുവിത്തുറ കൊണ്ടൂര്‍ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകളാണ് ഐറിന്‍ . ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവില്‍ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിന്‍ ഒഴുക്കില്‍ പെടുകയായിരുന്നു.
ഫയര്‍ഫോഴ്സും ടീം എമര്‍ജന്‍സി പ്രവര്‍ത്തകരും സ്ഥലത്ത് പാഞ്ഞെത്തിയപ്പോഴേക്കും അപകടം നടന്ന് 20 മിനിട്ടിലേറെ പിന്നിട്ടിരുന്നു. ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പിറ്റലില്‍ നേരിയ പള്‍സ് കാണിച്ചെങ്കിലും അവസാനം മരണം സംഭവിക്കുകയായിരുന്നു.
അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി എഡ്വിന്‍ , പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മെറിന്‍ എന്നിവരാണ് സഹോദരങ്ങള്‍.
More »
യുകെയിലെ ആദ്യകാല കുടിയേറ്റക്കാരന്‍ ആന്റണി മാത്യു ലണ്ടനില്‍ അന്തരിച്ചു
യുകെയിലെ ആദ്യകാല പ്രവാസികളില്‍ ഒരാളായ ആന്റണി മാത്യു (61) ലണ്ടനില്‍ നിര്യാതനായി. പരേതരായ വെട്ടുതോട്ടുങ്കല്‍ ഈരേത്ര, ചെറിയാന്‍ മാത്യുവിന്റെയും ഏലിയാമ്മ മാത്യുവിന്റെയും മകനാണ്.
സീറോ മലബാര്‍ സഭയിലും, വിവിധ സംഘടനകളിലും, മത, സാമൂഹിക, കലാ, കായിക രംഗങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ആന്റണി മാത്യു, നാട്ടില്‍ എടത്വ, സെന്റ് ജോര്‍ജ് ഫൊറോന പള്ളി ഇടവകാംഗമായിരുന്നു. സംസ്കാരം പിന്നീട് നടക്കും.
നിലവില്‍ അദ്ദേഹം സീറോ മലബാര്‍ സഭയുടെ ബൈബിള്‍ അപ്പോസ്തലേറ്റ് കോഡിനേറ്ററും, പാസ്റ്റര്‍ കൗണ്‍സില്‍ മെമ്പറും, ലണ്ടനിലെ സെന്റ് മോണിക്ക മിഷന്‍ കുടുംബാംഗവും, ഗായകസംഘം കോഡിനേറ്ററുമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.
2005 മുതല്‍ ലണ്ടനിലെ സീറോ മലബാര്‍ സഭയുടെ കോര്‍ഡിനേഷന്‍ കമ്മറ്റി മെമ്പറായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. തീക്ഷ്ണമതിയായ സഭാ സ്നേഹിയായിരുന്നു.
ഭാര്യ ഡെന്‍സി ആന്റണി, വേഴപ്ര സ്രാമ്പിക്കല്‍
More »
യുകെ മലയാളിയുടെ പിതാവ് നിര്യാതനായി
ഇളങ്ങോയി നെടുന്പുറത്ത് എന്‍.വി. വര്‍ഗീസ് (73) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ തങ്കമ്മ ചങ്ങനാശേരി പാറക്കല്‍ കുടുംബാംഗം. മക്കള്‍ : നീനാ (യുകെ), തോമസ് (അബുദാബി), സിസ്റ്റര്‍ മരിയ വര്‍ഗീസ് എംഎല്‍എഫ് (ചങ്ങനാശേരി), ട്വിങ്കിള്‍ (കാനഡ). മരുമകന്‍ : ലിജോ വെള്ളക്കട (കാനഡ).
More »
റൂഫസിന്റെ പൊതു ദര്‍ശനവും സംസ്‌കാരവും കവന്‍ട്രിയില്‍ ശനിയാഴ്ച
യുകെ മലയാളി സമൂഹത്തിന് വേദന സമ്മാനിച്ചു വിടപറഞ്ഞ ഏഴുവയസുകാരന്‍ റൂഫസ് കുര്യന്റെ പൊതു ദര്‍ശനവും സംസ്‌കാരവും കവന്‍ട്രിയില്‍ ശനിയാഴ്ച നടക്കും. ശനിയാഴ്ച രാവിലെ 9 :30 ന് കവന്‍ട്രി വര്‍ഷിപ്പ് സെന്റര്‍ ( സെന്റ് ഫിലിപ്പ് ചര്‍ച്ച്) ആണ് പൊതുദര്‍ശനം ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് ഉച്ചക്ക് 12. 30 ന് ലെന്റണ്‍സ് ലെയ്ന്‍ സെമിത്തേരിയില്‍ ആണ് സംസകാരം നടത്തുക.
ആലപ്പുഴ സ്വദേശികളുടെ മകനായ റൂഫസ് കുര്യന്‍ പനിബാധിച്ചാണ് മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ മാസം 24ന് സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ കുട്ടിക്ക് പനി ലക്ഷണങ്ങളുണ്ടായിരുന്നു.
തുടര്‍ന്ന് പനിക്കുള്ള മരുന്ന് കഴിച്ചു. പിന്നീട് ശരീരത്തില്‍ ചെറിയ തടിപ്പും അസ്വസ്ഥതയും തോന്നിയതോടെ പുലര്‍ച്ചെ കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷെ ആശുപത്രിയിലെത്തി പത്തു മിനിറ്റിനകം കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു. സാധാരണ പനിയുമായി സ്‌കൂളില്‍ നിന്നെത്തിയ കുഞ്ഞു
More »